തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. ഈ മാസം 21 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. 2024 ജനുവരി 1നകം 18 വയസ് തികഞ്ഞവർക്കാണ് പേര് ചേർക്കാൻ സാധിക്കുക. വോട്ടർ പട്ടികയിൽ മുഴുവൻ പേരുമുണ്ടെന്ന് ഉറപ്പു വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും. അവകാശവാദ അപേക്ഷകളും ആക്ഷേപങ്ങളും ജൂൺ ആറ് മുതൽ 21 വരെ നൽകാനും സ്വീകരിക്കാനും സാധിക്കും. കരട് പട്ടികയിൽ ഉൾപ്പെട്ടവർ, താമസം മാറിയവർ, പേരിൽ ഇരട്ടിപ്പുള്ളവർ എന്നിവരുടെ വിവരങ്ങൾ പ്രത്യേക പട്ടികയിലാക്കി ജൂൺ 10നുള്ളിൽ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും പരിശോധനയ്‌ക്ക് ലഭിക്കും. ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള 50 വാർഡുകൾ ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങളിലെയും വോട്ടർപട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പുള്ള 50 വാർഡുകളിലെ പ്രവാസി ഭാരതീയർക്കും വോട്ടർപട്ടികയിൽ പേരു ചേർക്കാം. അക്ഷയ സെന്റർ തുടങ്ങിയ സർക്കാർ അംഗീകൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിംഗിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിംഗിന് നേരിട്ട് ഹാജരാകണം. .

LEAVE A REPLY

Please enter your comment!
Please enter your name here