പെറുവിലെ ആൻഡീസ് പർവതനിരകളിൽ 4,800 മീറ്ററിലധികം ഉയരത്തിൽ പുതിയ ഇനം ഓന്തിനെ (Lizard) കണ്ടെത്തി ശാസ്ത്രജ്ഞർ. ലിമയിലെ സാൻ മാർക്കോസ് സർവകലാശാലയുടെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഒക്ടോബർ ആദ്യവാരത്തിലാണ് ഈ കണ്ടെത്തൽ പുറത്തുവിട്ടത്. ദക്ഷിണ പെറുവിലെ അരെക്വിപ (Arequipa) മേഖലയിൽ നിന്നാണ് ‘ലിയോലീമസ് ആർക്കിപെൻസിസ്’ (Liolaemus archipensis) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ജീവിയെ കണ്ടെത്തിയത്.
- സവിശേഷതകൾ: ആറ് മുതൽ എട്ട് സെന്റീമീറ്റർ വരെ മാത്രം നീളമുള്ള ഈ ജീവികളിൽ ആൺ-പെൺ വ്യത്യാസം വ്യക്തമായി തിരിച്ചറിയാം. പെൺ ജീവികളുടെ ശരീരത്തിൽ ചതുരാകൃതിയിലുള്ള പുള്ളികളുള്ളപ്പോൾ, ആൺ ജീവികൾക്ക് ശത്രുക്കളിൽ നിന്ന് ഒളിച്ചിരിക്കാൻ സഹായിക്കുന്ന വെള്ളനിറത്തിലുള്ള ശൽക്കങ്ങളും (Scales) പ്രത്യേക വരകളുമാണുള്ളത്.
- ഭക്ഷണരീതി: സസ്യങ്ങളും ചിലന്തികൾ, വണ്ടുകൾ, പുഴുക്കൾ തുടങ്ങിയ ചെറിയ ആർത്രോപോഡുകളുമാണ് ഇവയുടെ പ്രധാന ഭക്ഷണം.
- പ്രാധാന്യം: സ്വിസ് ശാസ്ത്ര ജേണലായ ‘ഡൈവേഴ്സിറ്റി’ (Diversity)-ൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള രാജ്യങ്ങളിലൊന്നായ പെറുവിൽ ഇതോടെ കണ്ടെത്തിയ ആകെ ഓന്തുകളുടെ എണ്ണം 296 ആയി ഉയർന്നു.
A new lizard species, Liolaemus archipensis, was discovered in the southern Andean region of Arequipa in Peru at an altitude of more than 4,800 metres, or 15,750 feet. The finding was announced in early October 2026 by the Natural History Museum of San Marcos University in Lima














