ദക്ഷിണ കൊറിയ തങ്ങളുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം സിഎഎസ്500-2 മേയ് മൂന്നിനു വിക്ഷേപിച്ചു. നെക്സ്റ്റ്ജനറേഷന്‍ മീഡിയം സാറ്റലൈറ്റ് നമ്പര്‍ 2 എന്നും ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്. വാന്‍ഡന്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബേസില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. കൊറിയയില്‍ സ്വകാര്യ വ്യവസായ നേതൃത്വത്തില്‍, കൊറിയ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് നിര്‍മ്മിച്ച ആദ്യത്തെ ഇടത്തരം വലിപ്പമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമാണിത്. 534 കിലോഗ്രാമാണ് ഭാരം. 0.5 മീറ്റര്‍ റെസല്യൂഷനിലുള്ള പാന്‍ക്രോമാറ്റിക് ഇമേജുകളും 2.0 മീറ്റര്‍ റെസല്യൂഷനിലുള്ള കളര്‍ ഇമേജുകളുമാണ് ഉപഗ്രഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
South Korea launched its domestically developed Earth-observation satellite Compact Advanced Satellite 500-2 (CAS500-2) into orbit on 3 May 2026. The satellite, also called Next-Generation Medium Satellite No. 2 or Cha Middle 2, lifted off aboard a SpaceX Falcon 9 rocket from Vandenberg Space Force Base in California, United States.














