കേന്ദ്ര സര്‍ക്കാരിന്റെ 2026 ജൂലൈയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഇലക്‌ട്രോണിക് മേഖലയില്‍ 25 ലക്ഷത്തിലേറെ പേരാണ് ജോലി നോക്കുന്നത്. മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ മേഖലയിൽ മാത്രം ഏകദേശം 12 ലക്ഷം പേർ ജോലി ചെയ്യുന്നു.
ഇക്‌ട്രോണിക് ഉല്‍പ്പാദനങ്ങളുടെ അസംബ്ലിംഗിലാണ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇനിയങ്ങോട്ട് ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മ്മാണം, രൂപകല്‍പ്പന, സാങ്കേതികവിദ്യ, ഗവേഷണം, വികസനം, നൂതന ഉല്‍പ്പാദനം തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള മേഖലകളിലേക്ക് അതിവേഗം ചുവടുമാറുകയാണ്.

ഇന്ത്യയുടെ സെമികണ്ടക്ടര്‍ മേഖലയെ ചിപ്പ് നിര്‍മ്മാണത്തില്‍ മാത്രം ഒതുക്കാതെ ഡിസൈന്‍, അഡ്വാന്‍സ്ഡ് പാക്കേജിംഗ്, അസംസ്‌കൃത വസ്തുക്കളുടെ ഉൽപ്പാദനം, ഗവേഷണം, നൈപുണ്യ വികസനം എന്നിവയിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് 1.27 ലക്ഷം കോടി രൂപയുടെ സെമികോണ്‍ 2.0 പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
വെറും ചിപ്പ് ഫാക്ടറികള്‍ സ്ഥാപിക്കുക എന്നതല്ല. ചിപ്പ് ഡിസൈന്‍ മുതല്‍ നിര്‍മ്മാണം, പാക്കേജിംഗ്, ഉപകരണങ്ങള്‍, മെറ്റീരിയല്‍, ഗവേഷണം, വിദഗ്ധ മനുഷ്യവിഭവശേഷിവരെ ഉള്‍പ്പെടുന്ന സമ്പൂര്‍ണ സെമികണ്ടക്ടര്‍ ഇക്കോസിസ്റ്റമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

പദ്ധതി പ്രകാരം, വലിയ സിലിക്കണ്‍ വേഫര്‍ ഫാബുകള്‍ക്ക് അര്‍ഹമായ മൂലധനച്ചെലവിന്റെ 40% വരെ സര്‍ക്കാര്‍ സഹായം നല്‍കും. സെമികണ്ടക്ടര്‍ ഉപകരണങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍, ടെസ്റ്റിംഗ്, ഗവേഷണ സൗകര്യങ്ങള്‍ എന്നിവയ്ക്ക് 30% വരെ സഹായം ലഭിക്കും. സര്‍ക്കാര്‍ കണക്കനുസരിച്ച്, 50,000- 60,000 നേരിട്ടുള്ള ജോലികള്‍ പുതുതായി സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷുന്നത്. ഇതിനൊപ്പം ഒരു ലക്ഷം പുതിയ സെമികണ്ടക്ടര്‍ എന്‍ജിനീയര്‍മാരെ പരിശീലിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
നിലവില്‍ ഏകദേശം 52 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഇന്ത്യന്‍ സെമികണ്ടക്ടര്‍ വിപണി 2030ഓടെ 110 – 120 ബില്യണ്‍ ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കു കൂട്ടുന്നത്.

അടുത്ത 5- 10 വര്‍ഷത്തെ സാധ്യതകള്‍ വിയരുത്തിയാല്‍,

Semiconductor & VLSI
PCB & Electronic Components
Embedded Systems
EV & Automotive Electronics
5G/6G & Telecom Electronics
IoT & AI-enabled devices
Power Electronics
Industrial Automation & Robotics
Medical Electronics
Defence & Aerospace Electronics
Consumer Electronics
Electronics R&D and Product Design

അവസരങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.  

ഈ മേഖലകളിലേക്ക് തിരിയാന്‍ തീരുമാനിക്കുകയാണെങ്കില്‍, ഏറ്റവും നല്ല അടിസ്ഥാന ഡിഗ്രി B.Tech/B.E. Electronics & Communication Engineering (ECE) തന്നെയായിരിക്കും. ഇനി Electronics & Communication Engineering മാത്രം മതിയാകില്ല. Degree ക്കൊപ്പം ഒരു industry skill നിർബന്ധമായും വികസിപ്പിക്കുന്നത് നല്ലതാണ്. അതോടൊപ്പം specialization നുകൾ കൂടി പഠിക്കുന്നത് വളരെ പ്രയോജനകരമാണ്:

കരിയല്‍ ലക്ഷ്യത്തില്‍ പഠിക്കേണ്ടത് |

Chip/VLSI VLSI, Digital Electronics, Verilog/SystemVerilog
Embedded Embedded C, C++, ARM, RTOS, Microcontrollers
PCB Design PCB Design, Altium/KiCad, Circuit Design
EV Power Electronics, Motor Control, Battery Systems
Automation PLC, SCADA, Industrial Automation
Telecom RF, Microwave, 5G/6G
Manufacturing Production, Quality, Testing, Automation
Semiconductor VLSI, Microelectronics, Semiconductor Devices
R&D Electronics + Python/C++ + Simulation

Semiconductor industry engineers-ന് മാത്രമുള്ള മേഖലയല്ല. Diploma/ITI വിദ്യാർഥികൾക്കും electronics technician, testing technician, production technician, equipment maintenance, quality inspection തുടങ്ങിയ മേഖലകളിൽ ജോലികളിലേക്ക് പരിശീലനം നേടി പ്രവേശിക്കാം.

🎯 വിദ്യാർഥികൾക്ക് നിർദേശം മികച്ച combinations:

ECE + Embedded Systems + C/C++ + ARM
അല്ലെങ്കിൽ
ECE + VLSI + Verilog/SystemVerilog + Digital Electronics
അല്ലെങ്കിൽ
ECE + PCB Design + Embedded + IoT
അല്ലെങ്കിൽ
ECE/EEE + Power Electronics + EV Technology

🎓 ഏത് കോഴ്സുകൾ തിരഞ്ഞെടുക്കണം?
Engineering വിദ്യാർഥികൾക്ക്

B.Tech / B.E. – Electronics & Communication Engineering (ECE) 
Semiconductor മേഖലയിലേക്ക് പ്രവേശിക്കാൻ ഏറ്റവും versatile ആയ അടിസ്ഥാന കോഴ്സുകളിൽ ഒന്ന്.
B.Tech – Electronics Engineering 
B.Tech – Electrical & Electronics Engineering (EEE) 
പ്രത്യേകിച്ച് power semiconductor, equipment, manufacturing മേഖലകൾക്ക്.
B.Tech – VLSI Design / Microelectronics 
Chip-design ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് വളരെ അനുയോജ്യം.
B.Tech – Instrumentation / Control Engineering 
Semiconductor manufacturing equipment, automation എന്നിവയിൽ അവസരം.
B.Tech – Computer Engineering / CSE 
Hardware–software interface, embedded systems, chip architecture, EDA tools തുടങ്ങിയ മേഖലകളിലേക്ക് പോകാൻ സഹായിക്കും.


🎯 Degree കഴിഞ്ഞ് പഠിക്കാവുന്ന പ്രത്യേക മേഖലകൾ
Chip Design ലക്ഷ്യമെങ്കിൽ:


VLSI Design
ASIC Design
RTL Design
Functional Verification
Physical Design
DFT
Analog/Mixed-Signal IC Design
Semiconductor Manufacturing ലക്ഷ്യമെങ്കിൽ:
Semiconductor Processing
Microelectronics
Semiconductor Device Engineering
Materials Science
Nanotechnology
Industrial Automation
Instrumentation
Packaging & Testing ലക്ഷ്യമെങ്കിൽ:
Semiconductor Packaging
IC Testing
Reliability Engineering
Failure Analysis


🧑‍🎓 Diploma / ITI വിദ്യാർഥികൾക്കും അവസരമുണ്ട്
Semiconductor industry engineers-ന് മാത്രമുള്ള മേഖലയല്ല. Diploma/ITI യോഗ്യതയുള്ളവർക്ക്

Semiconductor Technician
Equipment Technician
Maintenance Technician
Production Technician
Testing Technician
Clean-room Technician
Quality Technician

തുടങ്ങിയ ജോലികളിലേക്ക് പരിശീലനം നേടി പ്രവേശിക്കാം.

⭐️ വിദ്യാര്‍ത്ഥികളോട് ഡോര്‍നോക്കര്‍ കരിയറിനു പറയാനുള്ളത്:
2026–2030 കാലയളവിൽ semiconductor career ലക്ഷ്യമിടുന്ന ഒരു വിദ്യാർഥിയാണെങ്കിൽ, ഒരു degree മാത്രം മതിയാകില്ല. Degree + specialised skill ആണ് കൂടുതൽ പ്രാധാന്യം.

LEAVE A REPLY

Please enter your comment!
Please enter your name here