ഭുവനേശ്വർ l ഒഡീഷയിലെ കണ്ഠമാൽ (Kandhamal) ജില്ലയിലെ ദാരിംഗ്ബാഡിയിൽ (Daringbadi) നിന്നുള്ള ഒരു ആദിവാസി കുടുംബത്തിലെ അഞ്ച് കുട്ടികൾ പ്രതിസന്ധികളെ അതിജീവിച്ച് നീറ്റ് (NEET) പരീക്ഷ വിജയിച്ച് സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടി.
വലിയ തുക ചിലവഴിച്ചുള്ള കോച്ചിങ് ക്ലാസുകളിലൊന്നും പങ്കെടുക്കാതെ, സ്വന്തം കഠിനാധ്വാനം കൊണ്ടാണ് ഈ കുട്ടികൾ ഈ നേട്ടം കൈവരിച്ചത്. കർഷകരും തോട്ടം തൊഴിലാളികളുമായ മാതാപിതാക്കളുടെ മക്കൾ നേടിയ വിജയം ലക്ഷങ്ങൾ ചെലവഴിച്ച് നീറ്റ് പരിശീലനം നേടുന്നവർക്കിടയിൽ വ്യത്യസ്തമായ വിജയകഥയാവുകയാണ്. പാഠപുസ്തകങ്ങളും സൗജന്യ ഓൺലൈൻ പഠനസാമഗ്രികളും കഠിനാധ്വാനവുമായിരുന്നു ഇവരുടെ ആശ്രയം.
താജുങ്കിയ ഗ്രാമപഞ്ചായത്തിലെ ശികാബാഡി ഗ്രാമത്തിൽ താമസിക്കുന്ന ബുർസി പ്രധാനും ഭാര്യ അനസൂയയും ഒരിക്കലും സ്കൂളിൽ പോയിട്ടില്ല. കൃഷിയെ ആശ്രയിച്ചാണ് കുടുംബത്തിന്റെ ജീവിതം. എന്നാൽ ഇവരുടെ മക്കളായ ബിഭീഷൻ, മോണാലിഷ എന്നിവർ രണ്ടുവർഷം മുമ്പ് നീറ്റ് വിജയിച്ച് കൊരാപുട്ടിലെ ഷഹീദ് ലക്ഷ്മൺ നായക് മെഡിക്കൽ കോളേജിൽ പ്രവേശിച്ചു.
ഈ വർഷം ഇളയ സഹോദരങ്ങളായ സുനേമിയും എരാസിയയും നീറ്റ് വിജയിച്ചു. ബുർസിയുടെ സഹോദരൻ ജിസായ പ്രധാൻ്റെ മകൾ മിനാക്ഷി പ്രധാനും ഇതോടൊപ്പം നീറ്റ് വിജയിച്ചു. ഒരേ കുടുംബത്തിലെ മൂന്ന് മക്കൾ ഒരേസമയം മെഡിക്കൽ പഠനം നടത്തുന്നത്, വർഷങ്ങളായി കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന കുടുംബത്തിന് വലിയ നേട്ടമായി.
Five children from an impoverished tribal family in Sikabadi village, Daringbadi, Kandhamal district, Odisha, have cracked the NEET exam and secured admission to government MBBS medical colleges














