കല്‍ക്കരിയില്‍നിന്നു അമോണിയം നൈട്രേറ്റ് നിര്‍മ്മിക്കുന്ന പദ്ധതിക്കായി ഭാരത് കോള്‍ ഗ്യാസിഫിക്കേഷന്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡില്‍ (ബിസിജിസിഎല്‍) നിന്നു 2,500 കോടി മുതല്‍ 5,000 കോടി രൂപവരെ മൂല്യമുള്ള കരാര്‍ ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ (എല്‍ആന്റ്ടി) സ്വന്തമാക്കി.

കല്‍ക്കരിയില്‍ നിന്ന് അമോണിയം നൈട്രേറ്റ് നിര്‍മ്മിക്കുന്ന വന്‍കിട പ്ലാന്റ് സ്ഥാപിക്കാനുള്ള കരാറാണിത്. പ്രതിദിനം 2000 ടണ്‍ അമോണിയം നൈട്രേറ്റ് ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് ഒഡീഷയില്‍ ഒരുങ്ങുന്നത്. നിലവില്‍ അമോണിയം നൈട്രേറ്റിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനും ഈ തന്ത്രപ്രധാന നീക്കം ഇന്ത്യയെ സഹായിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളായ കോള്‍ ഇന്ത്യ ലിമിറ്റഡും (സിഐഎല്‍) ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും (ബിഎച്ച്ഇഎല്‍) ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ബിസിജിസിഎല്‍. പ്ലാന്റിന്റെ രൂപകല്‍പ്പന, നിര്‍മ്മാണം, കമ്മീഷനിംഗ് എന്നിവയുള്‍പ്പെടെയുള്ള പൂര്‍ണ്ണ ചുമതല എല്‍ ആന്‍ഡ് ടിക്കായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here