ബഹിരാകാശ സാങ്കേതികവിദ്യാ സ്റ്റാര്‍ട്ടപ്പായ പിക്‌സലും നിര്‍മ്മിത ബുദ്ധി കമ്പനിയായ സര്‍വ്വം എഐയും സംയുക്തമായി ഇന്ത്യയിലെ ആദ്യത്തെ ഓര്‍ബിറ്റല്‍ എഐ ഡാറ്റാ സെന്റര്‍ ഉപഗ്രഹം, പാത്ത് ഫൈന്‍ഡര്‍ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ സ്വന്തം ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ ബഹിരാകാശത്ത് വെച്ച് തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഭൂമിയിലേക്ക് മുഴുവന്‍ ഡാറ്റയും അയച്ച് പ്രോസസ്സ് ചെയ്യുന്നതിന് പകരം, ബഹിരാകാശത്ത് വെച്ചുതന്നെ തത്സമയം എഐ ഉപയോഗിച്ച് ഡാറ്റ വിശകലനം ചെയ്യുക എന്നതാണ് പാത്ത്‌ഫൈന്‍ഡറിലൂടെ ലക്ഷ്യമിടുന്നത്.
200 കിലോഗ്രാം ഭാരമുള്ള ഈ ഡെമോണ്‍സ്‌ട്രേറ്റര്‍ 2026 അവസാനത്തോടെ വിക്ഷേപിക്കാണാണ് പദ്ധതിയിടുന്നത്. ഉയര്‍ന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗും നൂതന ഭൗമ നിരീക്ഷണ സാങ്കേതികവിദ്യയും നേരിട്ട് ഭ്രമണപഥത്തില്‍ സംയോജിപ്പിക്കും. ഭൂമിയിലേക്ക് എല്ലാ ഡാറ്റയും അയക്കുന്നതിനു പകരം ബഹിരാകാശത്തുതന്നെ ഡാറ്റ പ്രോസസ് ചെയ്യുന്ന ഒരു ബഹിരാകാശ പേടകമാണ് ഓര്‍ബിറ്റല്‍ ഡാറ്റാ സെന്റര്‍ ഉപഗ്രഹം. ഇതിലൂടെ ഉയര്‍ന്ന ലേറ്റന്‍സി, വലിയ ബാന്‍ഡ്‌വിഡ്ത്ത് ആവശ്യകതകള്‍, തീരുമാനമെടുക്കലിലെ കാലതാമസം തുടങ്ങിയ തടസ്സങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും.
ഉപഗ്രഹം രൂപകല്‍പ്പന ചെയ്യുന്നതും നിര്‍മ്മിക്കുന്നതും വിക്ഷേപിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും പിക്‌സല്‍ ആയിരിക്കും. ദൗത്യത്തിന് ആവശ്യമായ കൃത്രിമബുദ്ധിയുടെ അടിസ്ഥാനം സര്‍വം നല്‍കും. ഉയര്‍ന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗിനായി ഉപയോഗിക്കുന്ന ഡാറ്റാ സെന്റര്‍ക്ലാസ് ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ പാത്ത്‌ഫൈന്‍ഡറില്‍ ഉണ്ടായിരിക്കും. സ്‌പെക്ട്രല്‍ ഡാറ്റ തത്സമയം പകര്‍ത്തുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമായി പിക്‌സലിന്റെ ഹൈപ്പര്‍സ്‌പെക്ട്രല്‍ ഇമേജിംഗ് ക്യാമറയും ഇതില്‍ ഉണ്ടായിരിക്കും. 100 യൂണിറ്റുകള്‍ വരെ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ഇന്ത്യയിലെ പിക്‌സലിന്റെ ഗിഗാപിക്‌സല്‍ നിര്‍മ്മാണ കേന്ദ്രത്തിലാണ് ഉപഗ്രഹം വികസിപ്പിക്കുന്നത്.
Bengaluru based satellite company, Pixxel, made an announcement earlier this week about its collaboration with an artificial intelligence startup called Sarvam in the creation of Pathfinder, a 200 kg satellite planned to be launched in 2026.













