സയന്‍സ് ഡെസ്ക് | സാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് റഷ്യ തങ്ങളുടെ പുതിയ സോയൂസ് 5 റോക്കറ്റിന്റെ ആദ്യപരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തി. ലോകത്തിലെ ഏറ്റവും ശക്തമായ ദ്രാവക ഇന്ധന എഞ്ചിനുകളില്‍ ഒന്നുള്ള അടുത്ത തലമുറ വിക്ഷേപണ വാഹനമായാണ് സോയൂസ്5 നെ റഷ്യയുടെ ബഹിരാകാശ ഏജന്‍സിയായ റോസ്കോസ്മോസ് വിശേഷിപ്പിച്ചത്. ഏജന്‍സിയുടെ വ്യക്തമാക്കുന്നത് അനുസരിച്ച്, സോയൂസ് 5 റോക്കറ്റിന് 17 മെട്രിക് ടണ്‍ വരെ ഭാരമുള്ള പേലോഡുകള്‍ വഹിക്കാന്‍ കഴിയും. കൂടാതെ വിക്ഷേപണച്ചെലവ് ഗണ്യമായി കുറയ്ക്കാനാകുന്ന രൂപകല്പ്പനയാണത്രേ.
Russia has successfully test-launched the Soyuz-5 rocket, marking a significant advancement in its space programme.














