ന്യൂഡല്‍ഹി | ഇന്ത്യയിലെ ആദ്യത്തെ തടസ്സരഹിത ടോൾ പ്ലാസ സംവിധാനം ഗുജറാത്തിലെ നാഷണല്‍ ഹൈവേ 48 ല്‍ ഉദ്ഘാടനം ചെയ്തു. സൂറത്ത്ബറൂച്ച് സ്‌ട്രെച്ചിലെ ചോരയസി ടോള്‍ പ്ലാസയിലാണ്, മള്‍ട്ടിലെയ്ന്‍ ഫ്രീ ഫ്‌ലോബാരിയര്‍ലെസ് ടോളിംഗ് സംവിധാനം നടപ്പിലാക്കിയത്.

ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍, തടസ്സമില്ലാതെ ടോള്‍ പിരിവിനായി ഫാസ്റ്റ്ടാഗ് തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്, വാഹനങ്ങള്‍ നിര്‍ത്താതെ ടോള്‍ പ്ലാസകളിലൂടെ കടന്നുപോകാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. രാജ്യത്തെ ഹൈവേ അടിസ്ഥാന സൗകര്യങ്ങളുടെ ഡിജിറ്റലൈസേഷനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കുക, യാത്രാ സമയം കുറയ്ക്കുക, ഇന്ധനക്ഷമത മെച്ചപ്പെടുത്തുക, വാഹന മലിനീകരണം കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here