തിരുവനന്തപുരം | കെ.എസ്.ആർ.ടി.സി  ബസിനു  സ്റ്റോപ്പില്ലെങ്കിലും ഇനി നിശ്‌ചിത സ്ഥലത്തുനിന്ന്‌ കയറുകയോ, ഇറങ്ങുകയോ ചെയ്യാം. 20 രൂപ അധികം ഈടാക്കി ബസിന് നിശ്ചിത സ്റ്റോപ്പ് ഇല്ലാത്ത സ്ഥലങ്ങളിലും  കയറാനും ഇറങ്ങാനും യാത്രക്കാരെ അനുവദിക്കുന്ന ‘സ്റ്റോപ്പ് ഓൺ ഡിമാന്റ്’ പദ്ധതി കെഎസ്ആർടിസി നടപ്പാക്കി. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ് സർവീസുകളിലാണ് ഇത് ലഭ്യമാകുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ കയറേണ്ട സ്ഥലം വ്യക്തമാക്കണം. ബസിന്റെ തത്സമയ സ്ഥാനം അറിയാൻ ചലോ ആപ്പ് ഉപയോഗിക്കാം. ആപ്പിൽ സമയം അറിയാൻ സാധിക്കുന്നതിനാൽ യാത്രക്കാർക്ക് അനിശ്ചിതമായി കാത്ത് നിൽക്കേണ്ടി വരില്ലെന്ന് അധികൃതർ പറയുന്നു. 

പ്രധാനമായും അന്തർസംസ്ഥാന റൂട്ടിലാണ്‌ ഡൈനാമിക്‌ പ്രൈസിങ്‌ ഏർപ്പെടുത്തുക. ബസ്‌ പുറപ്പെടുന്നതിന്‌ 24 മണിക്കൂർ മുമ്പ് 50 ശതമാനം സീറ്റിൽ താഴെയാണ്‌ ബുക്കിങ്ങെങ്കിൽ ടിക്കറ്റ്‌ നിരക്ക്‌ കുറയ്‌ക്കും. യാത്രക്കാരുടെ തിരക്ക്‌ കൂടുമ്പോൾ നിരക്കും വർധിക്കും. പദ്ധതികളുടെ ഉദ്ഘാടനം എ.എൻ ഷംസീർ നിർവഹിച്ചു

KSRTC launch ‘Stop-on-Demand’ and ‘Dynamic Pricing’ services

LEAVE A REPLY

Please enter your comment!
Please enter your name here