കുറവന്‍കോണത്തിനും ആര്‍എസ്പിക്കും ഇടയില്‍ വേര്‍പിരിയാനാവാത്ത ബന്ധമാണ്. 66നു ശേഷമുള്ള തെരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ ഒരിക്കല്‍ മാത്രമാണ് ആര്‍എസ്പിയെ കുറവന്‍കോണം കൈവിട്ടത്. നാലാമത്തെ ഊഴമാണ് ശ്യാം കുമാര്‍ ഇവിടെ പൂര്‍ത്തിയാക്കുന്നത്. എന്നുവച്ചാല്‍, 2015 വരെ ആര്‍.എസ്.പി ഇടതു മുന്നണിയിലായിരുന്നപ്പോഴും അതിനുശേഷം യു.ഡി.എഫില്‍ തുടരുമ്പോഴും ആര്‍എസ്പിക്കും കുറവന്‍കോണത്തിനും ഇടയിലെ കെമസ്ട്രിക്കു മാറ്റം വന്നിട്ടില്ല. ഇവിടത്തെ മികച്ച രീതിയിൽ പരിപാലിക്കുന്ന കുളങ്ങളും സ്മാർട്ട് സിറ്റിയിലൂടെ സ്മാർട്ടായ റോഡുമെല്ലാം ശ്യം കുമാറിനൊപ്പം സ്മാർട്ട് വേ കണ്ടു.