തിരുവനന്തപുരം I കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്‌ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന ഒരു ദുരൂഹ സാഹചര്യത്തിൽ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ എത്തി. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ ചിത്രത്തിനു വേണ്ടി ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരുന്നു.ഒരു റേഡിയോ സ്റ്റേഷനിലെ അവതാരികയുടെ ചോദ്യവും സേതുവിൻ്റെ മറുപടിയിലൂടെയുമായിരുന്നു ആ ഗാനം എത്തിയത്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ഈ ട്രയിലറിൻ്റെ ആരംഭവും ഒരു റേഡിയോ സ്റ്റേഷനിൽ നിന്നാണ്.
“ഹലോ നമസ്ക്കാരം റ്റൊമാറ്റോ റേഡിയേയിലേക്കു സ്വാഗതം….ആരാണു സംസാരിക്കുന്നത്?
“ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പെട്ടി എന്ന സ്ഥലത്തു നിന്ന് …
പറ സേതു … പ്രകൃതിരമണീയമായ തിരുനെല്ലിയിലെ.. പ്രശാന്തമായ കുളിരിൽ എന്താണു ചെയ്യുന്നത്?
അവതാരിക സേതുവിനോടുള്ള ചോദ്യവും അതിനുള്ള സേതുവിൻ്റെ മറുപടി പോലെയുമാണ് ട്രയിലർ എത്തിയിരിക്കുന്നത്. ഇതിലൂടെ സേതുവാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം എന്ന് അനുമാനിക്കാം.
കുഞ്ചാക്കോ ബോബനാണ് സേതുവിൻ്റെ റോളിൽ എത്തുന്നത്. രസാകരമായി ആരംഭിക്കുന്ന ട്രയിലർ എത്തപ്പെടുന്നത് തോക്കിൻ മുനയിൽ നിന്നും ചീറിപ്പറയുന്ന വെടിയുണ്ടകൾക്കിടയിലേക്കാണ്. ഗംഭീരം മായ ആക്ഷൻ രംഗങ്ങളാണ് ട്രയിലറിൻ്റെ ക്ലൈമാക്‌സിൽ കാണാൻ കഴിയുന്നത്.ഗൗരവ പരമായ ഒരു കഥ തികച്ചും സറ്റയറിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിരിയും ചിന്തയും സമ്മാനിക്കുന്ന ഒരു ചിത്രം തന്നെയായിരിക്കുമിതെന്ന് പ്രതീക്ഷിക്കാം.
മാജിക്ക് ഫ്രെയിം ഉദയാ പിക്ച്ചേഴ്‌സ് എന്നീ ബാറുകളിലായി ലിസ്റ്റിൻ സ്റ്റീഫനും , കുഞ്ചാകോബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രത്തിൻ്റെ പ്രൊസ്റ്റ് പ്രൊഡക്ഷനുകൾ പൂർത്തിയായി വരുന്നു. ഏപ്രിൽ പതിനഞ്ചിന് ചിത്രം പ്രദർശനത്തിനെത്തുന്നതിനു മുന്നോടിയായിട്ടാണ് ഇപ്പോൾ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നത്.കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, ചിദംബരം സജിൻ ഗോപു എന്നിവരാണ് ഈ ട്രയിലറിലെ ദൃശ്യങ്ങളിൽ പ്രകടമാകുന്നത്. മേൽപ്പറഞ്ഞ അഭിനേതാക്കൾക്കു പുറമേ സുധീഷ്, രാജേഷ് മാധവൻ, ചിദംബരം, ശരണ്യ, ദിവ്യ വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഡോൺ വിൻസൻ്റിൻ്റെതാണു സംഗീതം.






