സ്മാര്‍ട്‌വേ പോകുന്നത് കരകുളം മുണ്ടക്കലിലെ ചില്ലയുടെ ക്യാമ്പസിലേക്കാണ്. 1998 ല്‍, ആരും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന കാലത്ത്, തലസഥാനത്തെ ലൈംഗികതൊഴിലാളികളുടെ മക്കളെ പുനരധിവസിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ അതേ ചില്ലയുടെ പുതിയ ദൗത്യവിശേഷങ്ങളറിയാനാണ് ഈ യാത്ര. നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ജോബിയുടെയും കൂട്ടരുടെയും ചില്ല.