പ്ലസ് ടുവിന് വിജയ ശതമാനം കുറഞ്ഞു, 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി
തിരുവനന്തപുരം | പ്ലസ് ടൂ, വി.എച്ച്.എസ്.ഇ. പരീക്ഷയില്‍ ഇക്കൊല്ലം 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഇക്കുറി ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. സേ പരീക്ഷയുടെ വിജ്ഞാപനവും ഇന്ന് തന്നെ പുറത്തിറക്കും.
ഹയര്‍ സെക്കന്‍ഡറിയില്‍ 100% വിജയം നേടിയവയില്‍...
ജനറല്‍ ആശുപത്രിയില്‍ ഡ്യുട്ടിയിലായിരുന്ന ഡോക്ടറെ കലക്ടര്‍ സ്വകാര്യ ആവശ്യത്തിനു വിളിച്ചു വരുത്തി, പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ രംഗത്ത്
തിരുവനന്തപുരം| ഡ്യൂട്ടിയിലായിരുന്ന സര്‍ക്കാര്‍ ഡോക്ടറെ ജില്ലാ കലക്ടര്‍ സ്വകാര്യ ആവശ്യത്തിനായി വിളിച്ചു വരുത്തി ? തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിനെതിരേ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ.) രംഗത്തെത്തി.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെയാണ് കളക്ടര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് ആക്ഷേപം. കുഴിനഖത്തിന്റെ ചികിത്സയ്ക്കായാണ് ഡോക്ടറെ കളക്ടര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറോളം സമയം അദ്ദേഹത്തിന് വീട്ടില്‍ കാത്തിരിക്കേണ്ടി വന്നുവത്രേ....
എസ്.എസ്.എല്‍.സിക്ക് 99.69 ശതമാനം വിജയം, 4,25,563 പേര്‍ ഉപരിപഠനത്തിന്
തിരുവനന്തപുരം: സംസ്ഥാനത്ത് റഗുലര്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 4,27,153 കുട്ടികളില്‍ 4,25,563 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം 99.70 വിജയശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്(0.01)
71,831 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചു. കൂടുതല്‍ വിജയികള്‍ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം എ...
എയര്‍ ഇന്ത്യാ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… വിമാനങ്ങള്‍ പലതും റദ്ദാക്കിയിട്ടുണ്ട്, വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പ്രതിഷേധം
കൊച്ചി| കൊച്ചി, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. മുന്നറിയിപ്പില്ലാതെയുള്ള നടപടിയെന്ന് ആരോപിച്ച് യാത്രക്കാരുടെ പ്രതിഷേധം.
അബുദാബി, ഷാര്‍ജ, മസ്‌കറ്റ് തുടങ്ങിയ എയര്‍പോര്‍ട്ടുകളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യാ എക്സ്പ്രസ് ക്യാബിന്‍ ക്രൂ ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങള്‍ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ...
ആശ്വാസവാക്കുകള്‍… വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടുകൂടി മഴ പെയ്യും
തിരുവനന്തപുരം: ചൂടില്‍ വെന്തുരുകുന്ന മലയാളികള്‍ക്ക് ആശ്വാസവാക്കുകള്‍. പ്രതീക്ഷ നല്‍കി അടുത്ത 10 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്. ബുധനാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടെ മഴ ലഭിക്കാന്‍ സാധ്യത. വൈകുന്നേരം മുതല്‍ വടക്കന്‍ കേരളത്തിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും. മധ്യ-തെക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കാണു സാധ്യത. എന്നാല്‍ അടുത്ത ആഴ്ച മധ്യ-തെക്കന്‍ ജില്ലകളിലും ശക്തമായ മഴ ലഭിച്ചേക്കും.
ശക്തമായ...
മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ അന്വേഷണമില്ല, മാത്യൂ കുഴല്‍നാടനു തിരിച്ചടി
തിരുവനന്തപുരം | മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ മാസപ്പടി ഹര്‍ജിയില്‍ വിജിലന്‍സ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജിയാണ് കോടതി നിരസിച്ചത്.
സിഎംആര്‍എലിനു മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട സഹായമാണു മകള്‍ വീണാ വിജയനു സിഎംആര്‍എലില്‍ നിന്നു മാസപ്പടി ലഭിക്കാന്‍ കാരണമെന്നാണു...
യദുവിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹനം തടസപ്പെടുത്തി ? കേസെടുത്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവ്, മേയറും എം.എല്‍.എയും പ്രതി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഗത്യന്തരമില്ലാതെ പോലീസ് കേസെടുത്തു. ഏപ്രില്‍ 27 ന് രാത്രി പത്തരയോടെ പാളയം സാഫല്യം കോംപ്ലക്സിനു സമീപം മേയറും എംഎല്‍എയും ബന്ധുക്കളും സഞ്ചരിച്ച കാര്‍ സീബ്ര ലൈനില്‍ കുറുകെയിട്ടു ബസ് തടഞ്ഞതാണു വിവാദമായത്.
കോടതി നിര്‍ദേശപ്രകാരമാണ് കന്റോണ്‍മെന്റ് പൊലീസിന്റെ നടപടി. മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചു...
ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം, ഇനി സ്‌പോട്ട് ബുക്കിംഗ് ഇല്ല
പത്തനംതിട്ട | ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് ഇനി മുതല്‍ പ്രതിദിനം 80,000 പേര്‍ക്കുവരെ മാത്രമാകും പ്രവേശനം. തീര്‍ത്ഥാടകര്‍ ഓണ്‍ലൈനിലൂടെ തന്നെ ബുക്ക് ചെയ്ത് പ്രവേശനം ഉറപ്പാക്കണം. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കി.
സീസണ്‍ തുടങ്ങുന്നതിന് മൂന്നുമാസം മുമ്പ് മുതല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടത്താം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തീരുമാനം. ഓണ്‍ലൈന്‍ ബുക്കിങ് കൂടാതെ സ്‌പോട്ട് ബുക്കിങ് വഴിയും ഭക്തര്‍...
മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജ് യൂണിറ്റിന് 10 പൈസ, മേയ് ബില്ലില്‍ ഇതുകൂടി അധികം നല്‍കണം
തിരുവനന്തപുരം | നിലവിലുള്ള സര്‍ചാര്‍ജിനു പുറമേ ഈ മാസം യൂണിറ്റിനു 10 പൈസ അധികം കെ.എസ്.ഇ.ബി ഈടാക്കും. മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജായാണ് ഈ തുക ഈടാക്കുന്നത്. മേയിലെ ബില്ലില്‍ സര്‍ചാര്‍ജ് ഉള്‍പ്പെടുത്താനാണ് തീരുമാനം.
ഉഷ്ണതരംഗസാഹചര്യമാണ് സംസ്ഥാനത്താകെ നിലനില്‍ക്കുന്നത്. വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത് നിയന്ത്രിക്കാനാവുന്നില്ല. 4200 മെഗാവാട്ട് പുറത്തുനിന്ന് കൊണ്ടുവരുന്നതും 1600 മെഗാവാട്ട് ഇവിടെ ഉത്പാദിപ്പിക്കുന്നതും ചേര്‍ത്ത് 5800 മെഗാവാട്ട് കൈകാര്യശേഷിയേ സംസ്ഥാനത്തെ വിതരണ-പ്രസരണ...
സ്‌കൂളുകള്‍ ജൂണ്‍ 3നു തുറക്കും, അതിനു മുന്നെ സ്‌കൂളുകളിലെ സുരക്ഷ ഉറപ്പാക്കും, അറ്റകൂറ്റപണികള്‍ തീര്‍ക്കും
തിരുവനന്തപുരം| സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിനു തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
പ്രവേശനോത്സവത്തിനു മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂള്‍ ബസുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍...