കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4ന്
കൊച്ചി | വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസിന് തുടക്കമിട്ടിരിക്കുന്നത്. ഭാരത് ഗൗരവ് ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്‍റെ ആദ്യ യാത്ര ജൂണ്‍ 4 ന് മഡ്ഗാവിലേക്ക് തിരുവന്തപുരത്ത് നിന്നും ആരംഭിക്കും. നാല്...
കപ്പലിടിച്ച് പിളര്‍ന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി, നാലു പേരെ രക്ഷപെടുത്തി
പൊന്നാനി | കടലില്‍ കപ്പലിടിച്ച് തകര്‍ന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, പൊന്നാനി സ്വദേശി ഗഫൂര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്‌മൈല്‍ അകലെ വച്ചാണ് അപകടമുണ്ടായത്.
അഴീക്കല്‍ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹി' എന്ന ബോട്ടാണ് പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി മുറിഞ്ഞ് കടലില്‍ താഴ്ന്നു. ബോട്ടിലുണ്ടായിരുന്ന...
കേരളത്തിൽ അഞ്ചു ദിവസം മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം| സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. 15 വരെ സംസ്ഥാനത്ത് വിവിധ...
കഴുത്തില്‍ കുത്തിയിറക്കിയ നിലയില്‍ കത്തി, എ.കെ. ബാലന്റെ മുന്‍ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി
തിരുവനന്തപുരം | മുന്‍മന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് സുപ്രഭാതത്തില്‍ എന്‍.റാമിനെ (68) വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം.
പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഞായര്‍ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.പകല്‍ പന്ത്രണ്ടരയോടെ വീട്ടില്‍ നിന്ന് ഇദ്ദേഹത്തെ കാണാതായെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നായിരുന്നു തിരച്ചില്‍. സംഭവത്തില്‍ മെഡിക്കല്‍...
അഖിലിന്റെ കൊലപാതകം: പ്രധാനപ്രതി അപ്പു പിടിയില്‍, പ്രതികള്‍ അനന്തു വധക്കേസിലെയും പ്രതികള്‍
തിരുവനന്തപുരം | കരമനയിൽ നടുറോഡിൽ വച്ച് യുവാവിനെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണയാണ് പിടിയിലായത്. പ്രതികൾ വന്ന വാഹനത്തിൽ കിരണും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിൽ എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നും നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
NEWS Update @ 3.30 am, December 12:...
ജെസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി; അച്ഛൻ ഹാജരാക്കിയ തെളിവുകൾ അംഗീകരിച്ചു
തിരുവനന്തപുരം | അഞ്ചുവര്‍ഷം മുന്‍പ് പത്തനംതിട്ട വെച്ചൂച്ചിറയില്‍നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാന കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ജെസ്‌നയുടെ പിതാവ് ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിലാണ് കോടതി വിധി.
ജെസ്‌നയ്ക്ക് എന്തു സംഭവിച്ചു എന്നു കണ്ടെത്താനായിട്ടില്ലെന്നായിരുന്നു കോടതിയില്‍ സമര്‍പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കിയിരുന്നത്. ജെസ്‌ന ജീവിച്ചിരിക്കുന്നു...
മായയുടേത് കൊലപാതകം ? റബര്‍ തോട്ടത്തിലെ മൃതദേഹ പരിശോധന വിരല്‍ ചൂണ്ടുന്നത് കൊലപാതകത്തിലേക്ക്, രഞ്ജിത്തിനായി തിരച്ചില്‍
കാട്ടാക്കട| കാട്ടാക്കട മുതിയാവിളയില്‍ വീട്ടമ്മയുടെ മൃതദേഹം റബ്ബര്‍ത്തോട്ടത്തില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. മൃതദേഹപരിശോധനാ ഫലത്തില്‍ ഇത് വ്യക്തമായെന്ന നിലപാടിലാണ് പോലീസ്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന പേരൂര്‍ക്കട കുടപ്പനക്കുന്ന് സ്വദേശി ഓട്ടോഡ്രൈവര്‍ രഞ്ജിത്തി(31) നായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
പേരൂര്‍ക്കട ഹാര്‍വിപുരം ഭാവനാ നിലയത്തില്‍ മായാ മുരളി(37) യുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പത്തരയോടെ മുതിയാവിള കാവുവിളയില്‍ വാടകയ്ക്ക്...
നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്കു ഈ അധ്യയന വര്‍ഷം തുടക്കമാകും, ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും
തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഈ അധ്യയന വര്‍ഷം തുടക്കമാകും. ജൂലൈ ഒന്നിന് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി.
മേയ് 20നു മുന്‍പ് അപേക്ഷ ക്ഷണിക്കും. ജൂണ്‍15നകം ട്രയല്‍ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂണ്‍ 20ന് പ്രവേശനം ആരംഭിക്കും. അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടക്കം കരിക്കുലം ഇതിനായി...
മഴ പ്രാദേശികമാണ്, അത് ചൂട് കുറയ്ക്കില്ല, കൂടുതല്‍ പ്രദേശങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം| ബുധന്‍, വ്യാഴം ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശ്വാസമഴ എത്തി. സംസ്ഥാനത്തെ കൂടുതല്‍ മേഖലകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനല്‍മഴയ്‌ക്കൊപ്പം അപ്രതീക്ഷിതമായ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യമയുണ്ട്.
എറണാകുളം, കോഴിക്കോട്, ഇടുക്കി, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് പിന്നിട്ട മണിക്കൂറുകളില്‍ ആശ്വാസ മഴ ലഭിച്ചിട്ടുള്ളത്. വേനല്‍ മഴ...
അരളിപ്പൂവ് അപകടകാരിയാണ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് ഒഴിവാക്കും
തിരുവനന്തപുരം| തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അമ്പലങ്ങളില്‍ അരളിപൂവ് ഒഴിവാക്കും. അര്‍ച്ച, പ്രസാദം, നിവേദ്യം തുടങ്ങിയവയില്‍ നിന്ന് അരളി പൂര്‍വ് ഒഴിവാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. മറ്റു പൂക്കള്‍ ലഭിച്ചില്ലെങ്കില്‍ മാത്രമേ അരളിപ്പൂവിനെ ആശ്രയിക്കൂ.
നഴ്‌സിംഗ് ജോലിക്കായി യു.കെയിലേക്കു പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണു മരിച്ചതോടെ അരളിപൂവ്വ് വാര്‍ത്തകളില്‍ നിറഞ്ഞത്. യാത്രയ്ക്കു മുന്നേ കടിച്ച പൂവ്വില്‍ നിന്നുള്ള വിഷം ഹൃദയത്തെ ബാധിച്ചിരുന്നുവെന്ന്...