പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. ക്ലാസ് റൂമില്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരുക്കേറ്റ വിദ്യാര്‍ത്ഥി സാജന്റെ മൊഴി. സാജന്റെ മൂക്കിനും ഇടതു വശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്.

മൂക്കെല്ല് മര്‍ദ്ദനത്തില്‍ തകര്‍ന്നു. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇപ്പോള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സാജന്‍. സാജനെ ആക്രമിച്ച സഹപാഠി കിഷോറി(20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.