എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് മൂന്നിന് തുടങ്ങും
തിരുവനന്തപുരം | ഈ അദ്ധ്യയന വര്‍ഷത്തെ എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുക. ഹയര്‍സെക്കന്‍ഡറി ആദ്യവര്‍ഷ പരീക്ഷ മാര്‍ച്ച് ആറ് മുതല്‍ 29 വരെയും രണ്ടാം വര്‍ഷ പരീക്ഷ മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയുമാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ഫെബ്രുവരി 17 മുതല്‍ 21 വരെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മുന്നോടിയായുള്ള...
പി.പി. ദിവ്യയെ വൈകുന്നേരം അഞ്ചുവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കണ്ണൂര്‍ | മുന്‍ എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ദിവ്യയെ ഇന്നു വൈകുന്നേരം അഞ്ചു മണിവരെ ചോദ്യം ചെയ്യാന്‍ പോലീസിനു അനുമതി നല്‍കിയത്. രണ്ടു ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടത്. ദിവ്യയുടെ ജാമ്യ...
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വര്‍ദ്ധിച്ചു
ന്യൂഡല്‍ഹി | വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 61.50 രൂപയാണ് വര്‍ധിപ്പിച്ചത്. നാലു മാസത്തിനിടെ 157.50 രൂപയാണ് കൂടിയത്. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില. കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ...
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കാലം ചെയ്തു |എം.കെ. സാനുവിന് കേരള ജ്യോതി |ഷാങ്ഹായ് പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക് |മിനിമം മാര്‍ക്ക് പരിഷ്‌കരണത്തെ എതിര്‍ക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം |ലൈന്‍സ് അച്ചടി വേഗത്തില്‍, ആര്‍.സി കാത്തിരിപ്പ് തുടരും...
സംസ്ഥാനം
കാലാവസ്ഥ | സംസ്ഥാനത്ത് ഞായറാഴ്ചവരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ല്‍ മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകു്പ്പ്.
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ കാലം ചെയ്തു |
യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ (96) കാലം ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകുന്നേരം 5.30നായിരുന്നു അന്ത്യം. കബറടക്കം നാളെ...
ക്ഷേത്രങ്ങളിലെ 62,500 പവന്‍… 370 കോടി രൂപയുടെ സ്വര്‍ണ്ണം ബാങ്കിലേക്ക് മാറ്റും, രണ്ടര ശതമാനം പലിശ കിട്ടും
തിരുവനന്തപുരം | തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലുള്ള സ്വര്‍ണ്ണത്തില്‍ നിന്ന് 500 കിലോ ബാങ്കില്‍ നിക്ഷേപിക്കാന്‍ നടപടി തുടങ്ങി. കണക്കെടുപ്പ് പൂര്‍ത്തിയാക്കി ജനുവരിയോടെ ബാങ്കില്‍ നിക്ഷേപിക്കാനാണ് ആലോചന.
ഏകദേശം ഒരു വര്‍ഷം മുമ്പാണ് സ്വര്‍ണ്ണം ബാങ്കിലേക്ക് മാറ്റാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ജ് തീരുമാനം എടുത്തത്. ഇതിനായി വീണ്ടും കണക്കെടുപ്പ് തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനു കീഴില്‍ 1252 ക്ഷേത്രങ്ങളിലായി 540 കിലോയോളം സ്വര്‍ണമുണ്ടെന്നാണ് പ്രാഥമിക...
വിവരം വിലക്കിയാല്‍ പിഴയിടും |ജോലി മുടക്കുന്ന, ജോലി സമയത്തെ കൂട്ടായ്മകള്‍ വിലക്കി |ഒരു തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതിന്റെ പൊരുളെന്ത് ? |മേയര്‍ കെ.എസ്.ആര്‍.ടി.ഡ്രൈവര്‍ തര്‍ക്കത്തില്‍ കോടതി മേല്‍നോട്ടം ഇല്ല |വയനാട് ഉരുര്‍പൊട്ടലില്‍ കേന്ദ്ര തീരുമാനം രണ്ടാഴ്ചയ്ക്കകം |തമിഴ്‌നാട് സിനിമാ മേഖല...
സംസ്ഥാനം
ഇന്ന് ദീപാവലി | അശ്വിനി മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി… ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്, അജ്ഞതയില്‍ നിന്ന് ജ്ഞാനപ്രകാശത്തിലേക്ക്, അധര്‍മ്മത്തില്‍ നിന്ന് ധര്‍മ്മത്തിലേക്ക്… പടക്കം പൊട്ടി്ച്ചും ദീപം തെളിയിച്ചും മധുരം നല്‍കിയും നാടും നഗരവും ദീപാവലി ആഘോഷിക്കുന്നു. ഏവര്‍ക്കും റൗണ്ടപ്‌കേരള.കോമിന്റെ ദീപാവലി ആശംസകള്‍.
കാലാവസ്ഥ | സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.
വിവരം വിലക്കിയാല്‍ പിഴയിടും | വിവരം നല്‍കാന്‍ വൈകിയതിനു...
കത്തിക്കയറി സ്വര്‍ണ്ണം… ഇന്ന് കൂടിയത് 520 രൂപ, പവന് 59520
ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിലകള്‍ തേടി സ്വര്‍ണ്ണം കത്തിക്കയറുകയാണ്. നൂറും ഇരുന്നൂറുമൊക്കെ കൂടിയിരുന്നതുപോലും പഴങ്കഥയാവുകയാണ്. ഇന്നു മാത്രം പവന് 520 രൂപ കൂടി. പവന് 59,520 രൂപയാണ് വില. ഗ്രാമിന് 7,440 രൂപ. ഒരു പവന്‍ വാങ്ങണമെങ്കില്‍ പണിക്കൂലിയും മൂന്നു ശതമാനം ജിഎസ്ടിയുമെല്ലാം ചേരുമ്പോള്‍ 64,000-65,000 രൂപ നല്‍കണം.
27 ശതമാനത്തോളം വര്‍ദ്ധനവാണ് ഈ വര്‍ഷം സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ ആറു...
മുന്‍കൂര്‍ ജാമ്യം കിട്ടിയില്ല, പി.പി. ദിവ്യ അഴിക്കുളളില്‍ |വീരര്‍ക്കാവില്‍ 10 പേരുടെ നില ഗുരുതരം |ഹൈക്കോടതിയില്‍ അഞ്ചു പുതിയ ജഡ്ജിമാര്‍ |സ്വര്‍ണ്ണം @59000 |ജഡ്ജിയും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി |
സംസ്ഥാനം
മുന്‍കൂര്‍ ജാമ്യം കിട്ടിയില്ല, പി.പി. ദിവ്യ അഴിക്കുളളില്‍ | എ.ഡി.എം കെ. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ പോലീസില്‍ കീഴടങ്ങി. മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെ, കീഴടങ്ങാന്‍ വന്ന ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദിവ്യയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാര്‍ന്‍ഡ് ചെയ്തു.
വീരര്‍ക്കാവില്‍ 10 പേരുടെ നില ഗുരുതരം | നീലേശ്വരം...
തിരിച്ചടി… പി.പി. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല, പോലീസ് കസ്റ്റഡിയില്‍ എടുത്തു, ജയിലിലേക്കു മാറ്റി
updating…
ചോദ്യം ചെയ്യലിനുശേഷം പി.പി. ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ദിവ്യയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേക്ക് അയച്ചു.
മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം. കണ്ണപുരത്തുവച്ച് കസ്റ്റഡിയിലെടുത്ത ദിവ്യയെ പോലീസ് ചോദ്യം ചെയ്തു. അതേസമയം, പോലീസും ദിവ്യയ്ക്കും അനുയോജ്യമായ സ്ഥലത്തുവച്ച് ദിവ്യ കീഴങ്ങിയെന്നാണ് വിവരം. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ദിവ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.
ദിവ്യയെ കസ്റ്റഡിയിലെടുക്കാന്‍...
തെയ്യം കളിയാട്ടത്തിനിടെ വീരര്‍ക്കാവിലെ പടക്കശാല പൊട്ടിത്തെറിച്ചു, നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു, പടക്കം സൂക്ഷിച്ചിരുന്നത് അനുമതി ഇല്ലാതെ
നീലേശ്വരം | കാസര്‍കോട് നീലേഞ്ചരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ തെയ്യം കളിയാട്ടത്തിനിടെ വെടികോപ്പുകള്‍ സൂക്ഷിച്ചിരുന്ന വെടിപ്പുരയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമെന്നാണ് പ്രാഥമിക വിവരം. എട്ടു ക്ഷേത്ര ഭാരവാഹികളെ പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് എടുത്തു.
ഉത്തരമലബാറിലെ തെയ്യം ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ക്ഷേത്രം കൂടിയാണിത്. ഇന്നാണ് പ്രധാന...