കാലാവസ്ഥാ പ്രവചനം ആര്‍ക്കയും, അരുണികയും മെച്ചപ്പെടുത്തും, 130 കോടി ചെലവില്‍ വികസിപ്പിച്ച മൂന്നു പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകളും രാജ്യത്തിനു സമര്‍പ്പിച്ചു
സൂപ്പര്‍കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള ദേശീയ സൂപ്പര്‍കമ്പ്യൂട്ടിംഗ് മിഷന്റെ കീഴില്‍ മൂന്നു പരം രുദ്ര സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വികസിപ്പിച്ചു. 130 കോടി രൂപ വിലമതിക്കുന്ന, തദ്ദേശീയമായി വികസിപ്പിച്ച കമ്പ്യൂട്ടറുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിച്ചു.
പൂനെ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ശാസ്ത്രീയ ഗവേഷണം സുഗമമാക്കുന്നതിന് ഈ സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ വിന്യസിച്ചിട്ടുണ്ട്.
പൂനെയിലെ ജയന്റ് മീറ്റര്‍ റേഡിയോ ടെലിസ്കോപ്പ് (ജിഎംആര്‍ടി) അതിവേഗ...
48 മണിക്കൂറിനിടെ രണ്ടാമത്തെ ആക്രമണം, കത്വയില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍ | സൈനിക വാഹന വ്യൂഹത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ആറു സൈനികര്‍ക്ക് പരുക്കേറ്റു. ജമ്മു-കശ്മീരിലെ കത്വാ ജില്ലയില്‍ ഉള്‍പ്രദേശമായ മചേഡിയിലാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഭീകരരുടെ ഒളിയാക്രമണം ഉണ്ടായത്.
മചേഡി-കിന്‍ഡി-മല്‍ഹാര്‍ റോഡില്‍ പതിവ് പട്രോളിങ്ങിനിടെയാണ് സംഭവം. കത്വായില് നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് മചേഡി. ആദ്യത്തെ ആക്രമണത്തിന് ശേഷം ഭീകരര്‍ ഗ്രനേഡുകള്‍ എറിയുകയും, വെടിവയ്പ് തുടങ്ങുകയും ചെയ്തു. സുരക്ഷാസേന ശക്തമായി...
മോദിക്ക് കരുത്തേകാന്‍ അതികായരെ അണിനിരത്തി 71 പേര്, മലയാളികളായി സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും… മോദി 3.0 പ്രവര്‍ത്തിച്ചു തുടങ്ങി
ന്യൂഡല്‍ഹി | എന്‍.ഡി.എ കരുത്തില്‍ മൂന്നാം മോദി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു തുടങ്ങി. രാഷ്ട്രപതി ഭവനിലെ പ്രൗഡഗംഭീകമായ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രധാനമന്ത്രിക്കും പിന്നാലെ 71 അംഗങ്ങള്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
30 ക്യാബിനറ്റ് മന്ത്രിമാരും ആറു സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരും അടങ്ങുന്നതാണ് മോദി 3.0. മുന്‍മുഖ്യമന്ത്രിമാരും അതികായരായ നേതാക്കളും നിറഞ്ഞതാണ് സര്‍ക്കാര്‍. രാഷ്ടത്തലവന്മാരും എന്‍.ഡി.എ നേതാക്കളും മറ്റു വിശിഷ്ടാതികളുമടക്കം എണ്ണായിരത്തോളം പേര്...
പെട്ടിപൊട്ടിച്ചപ്പോള്‍ കിട്ടയതുവച്ച് കണക്കു കൂട്ടുകയാണ്, രാഷ്ട്രപതി ഭവന് ഒരുക്കം തുടങ്ങി
ന്യൂഡല്‍ഹി | പെട്ടിപൊട്ടിച്ചപ്പോള്‍ കിട്ടയതുവച്ച് കണക്കുകൂട്ടുകയാണ് നേതാക്കള്‍. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഭൂരിപക്ഷമില്ല. 240 സീറ്റുമായി ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. രാഹുല്‍ ഗാന്ധിയുടെ രണ്ടു മണ്ഡലങ്ങള്‍ ഉള്‍പ്പെടെ 99 സീറ്റുകളുമായി കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്.
നിലവിലെ സമവാക്യത്തില്‍ എന്‍.ഡി.എയ്ക്ക് 292 സീറ്റുകള്‍ ഉണ്ട്. നിതീഷ് കുമാറും (12)) ചന്ദ്രബാവു നായിഡു(16)വിന്റെയും പാര്‍ട്ടികളുടെ സീറ്റുകള്‍ ഇതിലുള്‍പ്പെടും. മുന്നണി സമവാക്യത്തില്‍ മാറ്റം വന്നില്ലെങ്കില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍...
Updating…ലീഡ് വിടാതെ എൻ.ഡി.എ, പ്രതീക്ഷ വിടാതെ ഇന്ത്യാ മുന്നണി, ഒപ്പത്തിനൊപ്പം
ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭരണം തുടരാനുള്ള ബി.ജെ.പി സ്വപ്നത്തിനു തിരിച്ചടി. എന്നാല്‍, എന്‍.ഡി.എയ്ക്കു രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. ശക്തമായ പ്രതിപക്ഷമാകാന്‍ മാത്രമല്ല, വേണമെങ്കില്‍ ഭരണം കൈയ്യാളാനും പാകത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ വളര്‍ച്ചയും ഇന്നു കണ്ടു. തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു ഇന്ദ്രപ്രസ്ഥത്തില്‍ ഇരു മുന്നണികളും തുടക്കം കുറിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇരു മുന്നണികളുടെ ഭാഗത്തു നിന്നും ഇതുവരെയും വ്യക്തമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ലെന്നതും...
പെണ്‍വാണിഭ റാക്കറ്റില്‍ നിന്നു 5 പെണ്‍കുട്ടികളെ രക്ഷപെടുത്തി, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെല്‍ത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അടക്കം 8 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
ഇറ്റാനഗര്‍ | അന്തര്‍ സംസ്ഥാന പെണ്‍വാണിഭ റാക്കറ്റിന്റെ വലയില്‍ നിന്നു 10 മുതല്‍ 15 വയസ് വരെ പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. പണ്‍വാണിഭ റാക്കറ്റില്‍ പങ്കുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 21 പേരെ അരുണാചല്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെല്‍ത്ത് സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടറും ഉള്‍പ്പെടുന്നു.
ഹോട്ടലുകളില്‍ നടന്ന...
രാജ്യത്ത് സി.എ.എ നടപ്പിലാക്കി, 14 പേര്‍ക്ക് പൗരത്വം നല്കി
ന്യുഡല്‍ഹി | രാജ്യത്ത് സി.എ.എ നടപ്പിലാക്കി. ആദ്യം അപേക്ഷിച്ച 14 പേര്‍ക്ക് പൗരത്വം നല്കി. രണ്ടുമാസം മുമ്പാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച 14 പേര്‍ക്കാണ് നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി.
2019 ഡിസംബറില്‍ പാര്‍ലമെന്റ് നിയമം...
മാസം 10 കിലോ സൗജന്യ റേഷന്‍… ഇത് കോണ്‍ഗ്രസിന്റെ ഗ്യാരന്റിയെന്ന് ഖാര്‍ഗെ
ലഖ്നൗ | ഇന്ത്യ മുന്നണിക്ക് കേന്ദ്രഭരണം ലഭിച്ചാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. സമാജ്വാദി പാര്‍ട്ടി (എസ്.പി) നേതാവ് അഖിലേഷ് യാദവിനൊപ്പം ലഖ്നൗവില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
https://twitter.com/INCIndia/status/1790634678099087601
ഉത്തര്‍പ്രദേശിലെ 80-ല്‍ 79 സീറ്റിലും ഇന്ത്യ...
3.02 കോടിയുടെ ആസ്തി, വീടോ കാറോ ഇല്ല, പണമായി മോദിയുടെ കൈയില്‍ 52,920 രൂപയുണ്ട്
വാരാണസി | ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളത് 3.02 കോടി രൂപയുടെ ആസ്തി.
52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. സ്വന്തമായി വീടോ കാറോ ഇല്ല. 80,304 രൂപ എസ്.ബി.ഐയുടെ ഗാന്ധിനഗര്‍, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിലുണ്ട്. എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ, എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍...
ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു
ബിഹാര്‍| ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി (72) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച പട്നയില്‍ നടക്കും.
നിയമസഭ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍, രാജ്യസഭാ, ലോക്സഭാ എന്നീ നാലു സഭകളിലും അംഗമായിരുന്നെന്ന അപൂര്‍വ നേട്ടത്തിന് ഉടമയാണ് സുശീല്‍ മോദി. നിതീഷ്കുമാര്‍ നയിച്ച ജെഡിയു - ബിജെപി സഖ്യസര്‍ക്കാരുകളില്‍...