back to top
Sunday, May 19, 2024
Home Blog Page 3

സിബിഎസ്ഇ പരീക്ഷാ ഫലം: 10ാം ക്ലാസിൽ 93.60%, 12ൽ 87.98% വിജയം. തിരുവനന്തപുരം മേഖല ഒന്നാമത്.

0
തിരുവനന്തപുരം| സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പത്താം ക്ലാസിൽ 93.60 ശതമാനവും പന്ത്രണ്ടാം ക്ലാസിൽ 87.98 ശതമാനവുമാണ് വിജയം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസിൽ വിജയശതമാനം 0.65% വർധിച്ചു. 87.33 % ആയിരുന്നു കഴിഞ്ഞവർഷം വിജയശതമാനം. 99.91% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നിൽ. 99.04% വിജയത്തോടെ വിജയവാഡ രണ്ടാം സ്ഥാനത്ത് എത്തി. ചെന്നൈ മേഖലയിൽ 98.47%, ബെംഗളൂരു മേഖലയിൽ 96.95% എന്നിങ്ങനെയാണ് വിജയശതമാനം....

ഇന്തോനേഷ്യയിൽ മിന്നൽ പ്രളയത്തിലും തണുത്ത ലാവാ പ്രവാഹത്തിലും 37 മരണം

0
ജക്കാർത്ത | ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിൽ മിന്നൽ പ്രളയത്തെ തുടർന്ന് 37 മരണം. ഒരു ഡസനിലധികം പേരെ കാണാതായിട്ടുണ്ട്. ഇവിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നദികളിൽ വെള്ളപ്പൊക്കവുംപലയിടത്തും ഉരുൾപൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തിനൊപ്പം അഗ്നിപർവ്വതത്തിന്റെ തണുത്ത ലാവയും പടർന്നു പ്രവഹിക്കുകയായിരുന്നു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചു. ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മഴയത്ത് അഗ്നിപർവ്വതത്തിന്റെ ചരിവുകളിൽ...

കേരളത്തിലും ഇനി സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4ന്

0
കൊച്ചി | വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ യാത്ര ജൂൺ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും. കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിൻ സർവീസിന് തുടക്കമിട്ടിരിക്കുന്നത്. ഭാരത് ഗൗരവ് ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്‍റെ ആദ്യ യാത്ര ജൂണ്‍ 4 ന് മഡ്ഗാവിലേക്ക് തിരുവന്തപുരത്ത് നിന്നും ആരംഭിക്കും. നാല്...

കപ്പലിടിച്ച് പിളര്‍ന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി, നാലു പേരെ രക്ഷപെടുത്തി

0
പൊന്നാനി | കടലില്‍ കപ്പലിടിച്ച് തകര്‍ന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, പൊന്നാനി സ്വദേശി ഗഫൂര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പൊന്നാനിയില്‍ നിന്ന് 38 നോട്ടിക്‌മൈല്‍ അകലെ വച്ചാണ് അപകടമുണ്ടായത്. അഴീക്കല്‍ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹി' എന്ന ബോട്ടാണ് പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി മുറിഞ്ഞ് കടലില്‍ താഴ്ന്നു. ബോട്ടിലുണ്ടായിരുന്ന...

കേരളത്തിൽ അഞ്ചു ദിവസം മഴയ്ക്ക് സാധ്യത.

0
തിരുവനന്തപുരം| സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. 15 വരെ സംസ്ഥാനത്ത് വിവിധ...

കഴുത്തില്‍ കുത്തിയിറക്കിയ നിലയില്‍ കത്തി, എ.കെ. ബാലന്റെ മുന്‍ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

0
തിരുവനന്തപുരം | മുന്‍മന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പട്ടം പൊട്ടക്കുഴി തേക്കുംമൂട് സുപ്രഭാതത്തില്‍ എന്‍.റാമിനെ (68) വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയിലായിരുന്നു മൃതദേഹം. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഞായര്‍ രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.പകല്‍ പന്ത്രണ്ടരയോടെ വീട്ടില്‍ നിന്ന് ഇദ്ദേഹത്തെ കാണാതായെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നായിരുന്നു തിരച്ചില്‍. സംഭവത്തില്‍ മെഡിക്കല്‍...

ആദ്യമായി പന്നിവൃക്ക സ്വീകരിച്ചയാള്‍ രണ്ടു മാസത്തിനു ശേഷം മരിച്ചു

0
വാഷിങ്ടണ്‍ | ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി റിക്ക് സ്ലേമാന്‍ (62) രണ്ടു മാസത്തിനുശേഷം മരിച്ചു. മാറ്റിവച്ച വൃക്കയുടെ പ്രവര്‍ത്തനം മുടങ്ങിയതാണോ മരണകാരണമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മാസച്യുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലില്‍ മാര്‍ച്ചിലായിരുന്നു സ്ലേമാന്റെ വൃക്ക മാറ്റിവെച്ചത്. എന്നാല്‍, വൃക്കമാറ്റിവെക്കലാണ് മരണകാരണം എന്നതിന് സൂചനയില്ലെന്ന് യു.എസിലെ ബോസ്റ്റണിലുള്ള മാസ് ജനറല്‍ ആശുപത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കു മു്പ് ഏഴു വര്‍ഷത്തോളം ഇയാള്‍ ഡയാലിസിസ്...

ജനം തീരുമാനിക്കട്ടെ… മോദി ഗ്യാരന്റിക്ക് കേജ്‌രിവാളിന്റെ പത്തിന ബദല്‍ ഗ്യാരന്റി

0
ന്യൂഡല്‍ഹി | മോദി ഗ്യാരന്റിക്ക് കേജ്രിവാളിന്റെ പത്തിന ബദല്‍ ഗ്യാരന്റി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ എഎപി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പത്തു ഗ്യാരന്റികള്‍ മുന്നോട്ടുവച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ മാധ്യമങ്ങളെ കണ്ടു. മോദി ഗ്യാരന്റിയും കേജ്രിവാളിന്റെ ഗ്യാരന്റിയും ജനം വിലയിരുത്തട്ടെ. വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ എന്നും ബിജെപി പരാജയപ്പെട്ടിട്ടേയുള്ളൂ. എന്നാല്‍ എന്റെ ഗ്യാരന്റിക്കു തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോഡ് ഉണ്ട്. കേജ്രിവാളിന്റെ ഗ്യാരന്റി വേണോ, മോദിയുടെ...

അഖിലിന്റെ കൊലപാതകം: പ്രധാനപ്രതി അപ്പു പിടിയില്‍, പ്രതികള്‍ അനന്തു വധക്കേസിലെയും പ്രതികള്‍

0
തിരുവനന്തപുരം | കരമനയിൽ നടുറോഡിൽ വച്ച് യുവാവിനെ കല്ലുകൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. വട്ടപ്പാറ സ്വദേശി കിരൺ കൃഷ്ണയാണ് പിടിയിലായത്. പ്രതികൾ വന്ന വാഹനത്തിൽ കിരണും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിൽ എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്നും നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. NEWS Update @ 3.30 am, December 12:...

അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്കം; മരണം 200 ആയി

0
വടക്കൻ അഫ്ഗാനിസ്ഥാനിൽ അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട വെള്ളപ്പൊക്കത്തിൽ ബഗ്‌ലാൻ പ്രവിശ്യയിൽ 200 -ൽ അധികം ആളുകൾ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ വൻ വെള്ളപ്പൊക്കമുണ്ടായപ്പോൾ ബഗ്ലാൻ പ്രവിശ്യയിൽ 200-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് വീടുകൾ തകരുകയും ചെയ്തുവെന്ന് യുഎൻ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) എഎഫ്‌പിയോട് പറഞ്ഞു. ബഗ്‌ലാനി ജാദിദ് ജില്ലയിൽ മാത്രം 1,500 വീടുകൾക്ക് കേടുപാടുകൾ...

Todays News In Brief

Just In