back to top
Sunday, May 19, 2024
Home Blog Page 2

അമിതവണ്ണമുള്ളവരില്‍ സ്തനാര്‍ബുദ സാധ്യത കൂടുതല്‍, പുതിയ പഠനം പുറത്ത്

0
അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന ബ്ലഡ് ഷുഗര്‍, അസാധാരണ കൊളസ്‌ട്രോള്‍ നില തുടങ്ങിയവ ഒത്തുചേരുന്ന അവസ്ഥകയാണ് മെറ്റബോളിക് സിന്‍ഡ്രോം. ഇതും പൊണ്ണത്തടിയും സ്തനാര്‍ബുദ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പുതുതായി പുറത്തുവന്ന പഠനം പറയുന്നു. വുമണ്‍സ് ഹെല്‍ത്ത് ഇനിഷ്യേറ്റീവാണ് ഇതുസംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതി സ്തനാര്‍ബുദ മരണസാധ്യത കുറച്ചുവെന്നും പഠനത്തിലുണ്ട്. കാന്‍സര്‍ വൈലീ ഓണ്‍ലൈന്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുമ്പ് സ്തനാര്‍ബുദം സ്ഥിരീകരിച്ചിട്ടില്ലാത്ത...

3.02 കോടിയുടെ ആസ്തി, വീടോ കാറോ ഇല്ല, പണമായി മോദിയുടെ കൈയില്‍ 52,920 രൂപയുണ്ട്

0
വാരാണസി | ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളത് 3.02 കോടി രൂപയുടെ ആസ്തി. 52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. സ്വന്തമായി വീടോ കാറോ ഇല്ല. 80,304 രൂപ എസ്.ബി.ഐയുടെ ഗാന്ധിനഗര്‍, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിലുണ്ട്. എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ, എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍...

കനത്ത മഴയ്ക്കു സാധ്യത, ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ഉണ്ടാകും, ഓറഞ്ച്, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു

0
തിരുവനന്തപുരം | സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ചവരെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് (ചൊവ്വാഴ്ച) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. https://www.facebook.com/KeralaStateDisasterManagementAuthorityksdma/posts/pfbid0RMSg6nnvdU5d8pKTkXjSCW384aRPwi7RHZcZfKEfKkYNHkEfZwF243Jxk1gB8tcYl?ref=embed_post 14ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,...

4 സി.പി.എം അംഗങ്ങള്‍ അവിശ്വാസത്തെ അനുകൂലിച്ചു, 25 വര്‍ഷമായി ഭരിച്ചിരുന്ന പഞ്ചായത്ത് സി.പി.എമ്മിന് നഷ്ടപ്പെട്ടു

0
ആലപ്പുഴ | നാലു സി.പി.എം അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സി.പി.എമ്മിന്റെ പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാറാണ് പുറത്തായത്. വിഭാഗീയത മറനീക്കിയപ്പോള്‍ തുടര്‍ച്ചയായ 25 വര്‍ഷത്തെ ഭരണമാണ് ഇവിടെ സി.പി.എമ്മിനു കൈമോശം വന്നത്. പ്രസിഡന്റ് സ്ഥാനം രാജിവച്ച രാജേന്ദ്രകുമാര്‍ സി.പി.ഐക്കൊപ്പം ചേര്‍ന്നു. കുട്ടനാട്ടിലെ സി.പി.എം വിഭാഗീയതയുടെ ഭാഗമായി ഏറെ നാളായി രാജേന്ദ്രകുമാര്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്....

അംഗങ്ങളറിഞ്ഞില്ല, അവരുടെ പേരില്‍ ഈടില്ലാതെ 4.76 കോടിക്ക് സ്വര്‍ണ്ണവായ്പ… ബാങ്ക് സെക്രട്ടറി മുങ്ങി, സസ്‌പെന്റ് ചെയ്ത് പാര്‍ട്ടിയും

0
കാസര്‍കോട് | സി.പി.എമ്മിനു തലവേദനയായി ഒരു സര്‍വീസ് സഹകരണ ബാങ്ക് കൂടി. കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നു പുറത്തുവരുന്നത് 4.76 കോടി രൂപയുടെ സ്വര്‍ണ വായ്പാ ക്രമക്കേടാണ്. അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ സംഘം സെക്രട്ടറി കര്‍മംതോടിയിലെ കെ.രതീശനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം...

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു

0
ബിഹാര്‍| ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി (72) അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച പട്‌നയില്‍ നടക്കും. നിയമസഭ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍, രാജ്യസഭാ, ലോക്‌സഭാ എന്നീ നാലു സഭകളിലും അംഗമായിരുന്നെന്ന അപൂര്‍വ നേട്ടത്തിന് ഉടമയാണ് സുശീല്‍ മോദി. നിതീഷ്‌കുമാര്‍ നയിച്ച ജെഡിയു - ബിജെപി സഖ്യസര്‍ക്കാരുകളില്‍...

മൈലേജില്‍ കേമന്‍, ചിലവ് കുറവ്…സാധാരണക്കാരന് ആശ്വാസമാകുമോ സി.എന്‍.ജി ബൈക്കുകള്‍ ? ആദ്യ ബൈക്കിന്റെ ലോഞ്ചിംഗ് പ്രഖ്യാപിച്ച് ബജാജ്

0
സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ ബൈക്ക് ജൂണ്‍ 18 ന് പുറത്തിറങ്ങും. പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയാണ് പുതിയ വാഹനം നിരത്തിലിറക്കാനുള്ള തീയതി കുറിച്ചിട്ടുള്ളത്. പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ബൈക്കിനെ അപേക്ഷിച്ച് ഇതിന്റെ പ്രവര്‍ത്തന ചെലവ് പകുതിയായിരിക്കും. ബജാജ് ഓട്ടോ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജാണ് ഇക്കാര്യം അറിയിച്ചത്. സിഎന്‍ജി ബൈക്കിന്റെ ഔദ്യോഗിക നാമം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ബജാജ് അടുത്തിടെ...

പ്ലസ് ടുവിന് കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും വീണ്ടും എഴുതണം.

0
തിരുവനന്തപുരം| മാര്‍ച്ചില്‍ നടത്തിയ പ്ലസ് ടു പരീക്ഷയ്‌ക്ക് കോപ്പിയടിച്ചതിന്‌റെ പേരില്‍ പിടികൂടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇനി എല്ലാ വിഷയങ്ങളുടെ പരീക്ഷയും എഴുതണം. പിടിയിലായ 132 വിദ്യാര്‍ത്ഥികളുടെ എല്ലാ പരീക്ഷയുടെയും ഫലം റദ്ദാക്കി. എന്നാല്‍ ഇവര്‍ നല്‍കിയ മാപ്പപേക്ഷ പരിഗണിച്ച് അടുത്തമാസം നടക്കുന്ന സേ പരീക്ഷയില്‍ ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാം. അതിനാല്‍ ഒരുവര്‍ഷം നഷ്ടപ്പെടില്ല. ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി...

പ്രണയപ്പകയിൽ വിഷ്ണുപ്രിയയെ വീട്ടിൽക്കയറി കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും

0
കണ്ണൂര്‍|പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍കണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി മാനന്തേരിയിലെ താഴെ കളത്തില്‍ വീട്ടില്‍ ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്തുവര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. തലശ്ശേരി അഡീഷനല്‍ ജില്ല കോടതി (ഒന്ന്)...

റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടിടിഇക്ക് മർദനം

0
കോഴിക്കോട്| മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇയ്ക്ക് യാത്രക്കാരനിൽനിന്നും മർദനമേറ്റു.ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെ്യതതിനാണ് രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയെ മർദിച്ചത് തിരൂരിന് അടുത്ത് വച്ച് ഇന്നലെ രാത്രി 10 മണിയോടെ ആക്രമണം. മൂക്കിന് ഇടിയേറ്റ ടിടിഇ ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞ. ഇയാളുടെ...

Todays News In Brief

Just In