അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് പ്രോട്ടോക്കോളുകള്‍ പാലിച്ച്, കമ്പനി നിയോഗിച്ച സാര്‍വറുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അപകടത്തിന്റെ ദുരന്തം അനുഭവിക്കേണ്ട നമ്മുക്ക് നീതി കിട്ടുമോ ? എംഎസ് സി എല്‍സ 3 സൃഷ്ടിച്ചു തുടങ്ങുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു മാത്രമല്ല, തീരത്തുണ്ടാകുന്ന തരിച്ചടികള്ക്കും മത്സ്യത്തൊഴിലാളികളുടെ കെടുതികള്‍ക്കും ആര് ഉത്തരം പറയും ? ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനും അപ്പുറം നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആക്ഷന്‍ പ്ലാനുണ്ടോ ?
ലോകത്തെ വന്‍കിട കപ്പലുകളെ ആകര്‍ഷിച്ച്, ചരക്കു ഗതാഗതത്തിന്റെ പ്രധാന ഹബ്ബായി മാറി തുടങ്ങിയ വിഴിഞ്ഞം തുറമുഖം രാജ്യത്തിനു സമര്‍പ്പിച്ചിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. സംസ്ഥാനത്തിന് പ്രതീക്ഷകള്‍ ഒത്തിരിയാണ്. പ്രതീക്ഷകള്‍ പൂവണിയിക്കുന്നതിനൊപ്പം പലതും മുന്നില്‍കണ്ട് ഒരുങ്ങിയിരിക്കണമെന്ന് എല്‍സ 3, 55 മീറ്റര്‍ ആഴത്തില്‍ കിടന്നുകൊണ്ട് നമ്മളോടു പറയുന്നു. 2017ല്‍ ചെന്നൈ തീരത്തുണ്ടായ കപ്പല്‍ അപകടത്തില്‍ ദൃശ്യമായ ഏജന്‍സികള്‍ക്കിടയിലെ ആശയക്കുഴപ്പവും ഏകോപനക്കുറവും ആവശ്യമായ പ്രതികരണം വൈകിപ്പിച്ചത് നമ്മള് കണ്ടതാണ്. കേരളത്തിനു ഇനിയും സമയം വൈകിയിട്ടില്ല. ഇനിയും എത്താനിരിക്കുന്ന എത്രയോ കപ്പലുകള്‍. അത്തരമൊരു സാഹചര്യത്തില്‍ ഒരു വലിയ സമുദ്ര ദുരന്തത്തെ നേരിടാന്‍ ഇന്ത്യ എത്രത്തോളം സജ്ജമാണെന്നു കൂടി കേരളത്തിന്റെ നടപടികള്‍ കാണിച്ചുതരും.