വിഴിഞ്ഞം തുറമുഖം മുതൽ ബാലരാമപുരം വരെ ഭൂഗർഭ തീവണ്ടിപ്പാത, ഡി.പി.ആർന് അംഗീകാരമായി
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി. ചരക്കുനീക്കത്തിന് വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാതയ്ക്കാണ് ചീഫ് സെക്രട്ടറി ഡോ. വി.വേണു അധ്യക്ഷനായ പദ്ധതിനിർവഹണ സമിതി അംഗീകാരം നൽകിയത്. തീവണ്ടിപ്പാതയുടെ 9.5 കിലോമീറ്ററും ഭൂഗർഭപാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്.
1400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിർമാണച്ചുമതല...
ഇക്കുറി കേരളത്തില്‍ കാലവര്‍ഷം നേരത്തെ
തിരുവനന്തപുരം| പരമ്പരാഗതമായി ജൂണ്‍ ഒന്നിന് എത്താറുള്ള കാലവര്‍ഷം ഇക്കുറി മെയ് 31ഓടെ എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാല് മാസം നീളുന്ന മഴക്കാലത്തിനാണ് ഇത് തുടക്കം കുറിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മണ്‍സൂണ്‍ മഴക്കാലം നിര്‍ണ്ണായകമാണ്.പതിവിന് വിപരീതമായി കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിനാണ് കാലവര്‍ഷം കേരളത്തില്‍ പെയ്ത് തുടങ്ങിയത്.കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇത്തവണ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ കേരളത്തില്‍ നേരത്തെ...
സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം, അഞ്ചു വയസുകാരി ഗുരുതരാവസ്ഥയില്‍
കോഴിക്കോട് | അമീബിക് മസ്തിഷ്‌ക ജ്വരം വീണ്ടും ഭീതി വിതയ്ക്കുന്നു. അസുഖ ബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ തുടരുന്നത്.
കടുത്ത പനിയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. മുന്നിയൂര്‍ പുഴയില്‍...
ഇരട്ട ക്ലച്ച് വാഹനങ്ങളും 18 വര്‍ഷം പഴക്കമുള്ളവയും അനുവദിക്കും, ഡ്രൈവിംഗ് സ്‌കൂള്‍ സമരം പിന്‍വലിച്ചു
തിരുവനന്തപുരം | ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു. മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഇരട്ട ക്ലച്ച് സംവിധാനം തുടരാനും ഡ്രൈവിംഗ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കാനും ധാരണയായി. നിലവിലെ മാതൃകയില്‍ ആദ്യം ഗ്രൗണ്ട് ടെസ്റ്റും തുടര്‍ന്ന് റോഡ് ടെസ്റ്റുമാകും തുടര്‍ന്നും നടത്തുക.
ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ ക്യാമറ സ്ഥാപിക്കണമെന്ന നിര്‍ദേശം ഡ്രൈവിംഗ് സ്‌കൂളുകാര്‍ അംഗീകരിച്ചു. ടെസ്റ്റ്...
കനത്ത മഴയ്ക്കു സാധ്യത, ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ഉണ്ടാകും, ഓറഞ്ച്, യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു
തിരുവനന്തപുരം | സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശനിയാഴ്ചവരെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് (ചൊവ്വാഴ്ച) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
https://www.facebook.com/KeralaStateDisasterManagementAuthorityksdma/posts/pfbid0RMSg6nnvdU5d8pKTkXjSCW384aRPwi7RHZcZfKEfKkYNHkEfZwF243Jxk1gB8tcYl?ref=embed_post
14ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം,...
4 സി.പി.എം അംഗങ്ങള്‍ അവിശ്വാസത്തെ അനുകൂലിച്ചു, 25 വര്‍ഷമായി ഭരിച്ചിരുന്ന പഞ്ചായത്ത് സി.പി.എമ്മിന് നഷ്ടപ്പെട്ടു
ആലപ്പുഴ | നാലു സി.പി.എം അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സി.പി.എമ്മിന്റെ പ്രസിഡന്റായിരുന്ന രാജേന്ദ്രകുമാറാണ് പുറത്തായത്. വിഭാഗീയത മറനീക്കിയപ്പോള്‍ തുടര്‍ച്ചയായ 25 വര്‍ഷത്തെ ഭരണമാണ് ഇവിടെ സി.പി.എമ്മിനു കൈമോശം വന്നത്. പ്രസിഡന്റ് സ്ഥാനം രാജിവച്ച രാജേന്ദ്രകുമാര്‍ സി.പി.ഐക്കൊപ്പം ചേര്‍ന്നു.
കുട്ടനാട്ടിലെ സി.പി.എം വിഭാഗീയതയുടെ ഭാഗമായി ഏറെ നാളായി രാജേന്ദ്രകുമാര്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്....
അംഗങ്ങളറിഞ്ഞില്ല, അവരുടെ പേരില്‍ ഈടില്ലാതെ 4.76 കോടിക്ക് സ്വര്‍ണ്ണവായ്പ… ബാങ്ക് സെക്രട്ടറി മുങ്ങി, സസ്‌പെന്റ് ചെയ്ത് പാര്‍ട്ടിയും
കാസര്‍കോട് | സി.പി.എമ്മിനു തലവേദനയായി ഒരു സര്‍വീസ് സഹകരണ ബാങ്ക് കൂടി. കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നു പുറത്തുവരുന്നത് 4.76 കോടി രൂപയുടെ സ്വര്‍ണ വായ്പാ ക്രമക്കേടാണ്.
അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ സംഘം സെക്രട്ടറി കര്‍മംതോടിയിലെ കെ.രതീശനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം...
പ്ലസ് ടുവിന് കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും വീണ്ടും എഴുതണം.
തിരുവനന്തപുരം| മാര്‍ച്ചില്‍ നടത്തിയ പ്ലസ് ടു പരീക്ഷയ്‌ക്ക് കോപ്പിയടിച്ചതിന്‌റെ പേരില്‍ പിടികൂടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇനി എല്ലാ വിഷയങ്ങളുടെ പരീക്ഷയും എഴുതണം. പിടിയിലായ 132 വിദ്യാര്‍ത്ഥികളുടെ എല്ലാ പരീക്ഷയുടെയും ഫലം റദ്ദാക്കി. എന്നാല്‍ ഇവര്‍ നല്‍കിയ മാപ്പപേക്ഷ പരിഗണിച്ച് അടുത്തമാസം നടക്കുന്ന സേ പരീക്ഷയില്‍ ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാം. അതിനാല്‍ ഒരുവര്‍ഷം നഷ്ടപ്പെടില്ല. ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി...
പ്രണയപ്പകയിൽ വിഷ്ണുപ്രിയയെ വീട്ടിൽക്കയറി കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും
കണ്ണൂര്‍|പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍കണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി മാനന്തേരിയിലെ താഴെ കളത്തില്‍ വീട്ടില്‍ ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്തുവര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. തലശ്ശേരി അഡീഷനല്‍ ജില്ല കോടതി (ഒന്ന്)...
റിസർവേഷൻ കോച്ചിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടിടിഇക്ക് മർദനം
കോഴിക്കോട്| മംഗലാപുരം–തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ ടിടിഇയ്ക്ക് യാത്രക്കാരനിൽനിന്നും മർദനമേറ്റു.ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെ്യതതിനാണ് രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയെ മർദിച്ചത് തിരൂരിന് അടുത്ത് വച്ച് ഇന്നലെ രാത്രി 10 മണിയോടെ ആക്രമണം. മൂക്കിന് ഇടിയേറ്റ ടിടിഇ ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞ. ഇയാളുടെ...