back to top
Monday, May 20, 2024

കേരളത്തിൽ അഞ്ചു ദിവസം മഴയ്ക്ക് സാധ്യത.

0
തിരുവനന്തപുരം| സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് . ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. 15 വരെ സംസ്ഥാനത്ത് വിവിധ...

പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടില്ല, പകരം ഇടയ്ക്കിടയ്ക്ക് ഫീസുരുന്ന പരിപാടി കടുപ്പിക്കുന്നു, വിളക്കണയുന്നത് സാധാരണക്കാരന്റെ വീട്ടില്‍ മാത്രവും

0
തിരുവനന്തപുരം| പവര്‍കട്ട് എര്‍പ്പെടുത്തില്ലെന്ന് അധികൃതര്‍. എന്നാല്‍, രാത്രി ഏഴിനും അര്‍ദ്ധരാത്രിക്കും ഇടയില്‍ ഇടയ്ക്കിടെ കറന്റ് പോകും. ചുട്ടുപൊള്ളുന്ന മലയാളികളെ ഉറങ്ങാനും വിടാത്ത കെ.എസ്.ഇ.ബിയുടെ ഇപ്പോഴത്തെ പോക്ക് വകുപ്പ് മന്ത്രിയും സര്‍ക്കാരും പറയുന്നതുപോലെ അല്ലേ ? ലോഡ് ഷെഡിംഗ് ഇല്ലെന്നാണ് അധികാരികളും കെ.എസ്.ഇ.ബിയും ആവര്‍ത്തിക്കുന്നത്. വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യകതയും നോക്കി ലോഡ് കൂടുന്ന മേഖലകളില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ്...

പ്ലസ് ടുവിന് വിജയ ശതമാനം കുറഞ്ഞു, 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി

0
തിരുവനന്തപുരം | പ്ലസ് ടൂ, വി.എച്ച്.എസ്.ഇ. പരീക്ഷയില്‍ ഇക്കൊല്ലം 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഇക്കുറി ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. സേ പരീക്ഷയുടെ വിജ്ഞാപനവും ഇന്ന് തന്നെ പുറത്തിറക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 100% വിജയം നേടിയവയില്‍...

പ്രണയപ്പകയിൽ വിഷ്ണുപ്രിയയെ വീട്ടിൽക്കയറി കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും

0
കണ്ണൂര്‍|പ്രണയാഭ്യര്‍ഥന നിരസിച്ച വൈരാഗ്യത്തില്‍ പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍കണ്ടി വീട്ടില്‍ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി മാനന്തേരിയിലെ താഴെ കളത്തില്‍ വീട്ടില്‍ ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് പത്തുവര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. തലശ്ശേരി അഡീഷനല്‍ ജില്ല കോടതി (ഒന്ന്)...

സ്‌കൂളുകള്‍ ജൂണ്‍ 3നു തുറക്കും, അതിനു മുന്നെ സ്‌കൂളുകളിലെ സുരക്ഷ ഉറപ്പാക്കും, അറ്റകൂറ്റപണികള്‍ തീര്‍ക്കും

0
തിരുവനന്തപുരം| സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിനു തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. പ്രവേശനോത്സവത്തിനു മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂള്‍ ബസുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍...

മഴ പ്രാദേശികമാണ്, അത് ചൂട് കുറയ്ക്കില്ല, കൂടുതല്‍ പ്രദേശങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം| ബുധന്‍, വ്യാഴം ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശ്വാസമഴ എത്തി. സംസ്ഥാനത്തെ കൂടുതല്‍ മേഖലകളില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനല്‍മഴയ്‌ക്കൊപ്പം അപ്രതീക്ഷിതമായ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യമയുണ്ട്. എറണാകുളം, കോഴിക്കോട്, ഇടുക്കി, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് പിന്നിട്ട മണിക്കൂറുകളില്‍ ആശ്വാസ മഴ ലഭിച്ചിട്ടുള്ളത്. വേനല്‍ മഴ...

പ്ലസ് ടുവിന് കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും വീണ്ടും എഴുതണം.

0
തിരുവനന്തപുരം| മാര്‍ച്ചില്‍ നടത്തിയ പ്ലസ് ടു പരീക്ഷയ്‌ക്ക് കോപ്പിയടിച്ചതിന്‌റെ പേരില്‍ പിടികൂടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇനി എല്ലാ വിഷയങ്ങളുടെ പരീക്ഷയും എഴുതണം. പിടിയിലായ 132 വിദ്യാര്‍ത്ഥികളുടെ എല്ലാ പരീക്ഷയുടെയും ഫലം റദ്ദാക്കി. എന്നാല്‍ ഇവര്‍ നല്‍കിയ മാപ്പപേക്ഷ പരിഗണിച്ച് അടുത്തമാസം നടക്കുന്ന സേ പരീക്ഷയില്‍ ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാം. അതിനാല്‍ ഒരുവര്‍ഷം നഷ്ടപ്പെടില്ല. ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി...

മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജ് യൂണിറ്റിന് 10 പൈസ, മേയ് ബില്ലില്‍ ഇതുകൂടി അധികം നല്‍കണം

0
തിരുവനന്തപുരം | നിലവിലുള്ള സര്‍ചാര്‍ജിനു പുറമേ ഈ മാസം യൂണിറ്റിനു 10 പൈസ അധികം കെ.എസ്.ഇ.ബി ഈടാക്കും. മാര്‍ച്ചിലെ ഇന്ധന സര്‍ചാര്‍ജായാണ് ഈ തുക ഈടാക്കുന്നത്. മേയിലെ ബില്ലില്‍ സര്‍ചാര്‍ജ് ഉള്‍പ്പെടുത്താനാണ് തീരുമാനം. ഉഷ്ണതരംഗസാഹചര്യമാണ് സംസ്ഥാനത്താകെ നിലനില്‍ക്കുന്നത്. വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നത് നിയന്ത്രിക്കാനാവുന്നില്ല. 4200 മെഗാവാട്ട് പുറത്തുനിന്ന് കൊണ്ടുവരുന്നതും 1600 മെഗാവാട്ട് ഇവിടെ ഉത്പാദിപ്പിക്കുന്നതും ചേര്‍ത്ത് 5800 മെഗാവാട്ട് കൈകാര്യശേഷിയേ സംസ്ഥാനത്തെ വിതരണ-പ്രസരണ...

നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്കു ഈ അധ്യയന വര്‍ഷം തുടക്കമാകും, ജൂലൈ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും

0
തിരുവനന്തപുരം | സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഈ അധ്യയന വര്‍ഷം തുടക്കമാകും. ജൂലൈ ഒന്നിന് നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി. മേയ് 20നു മുന്‍പ് അപേക്ഷ ക്ഷണിക്കും. ജൂണ്‍15നകം ട്രയല്‍ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂണ്‍ 20ന് പ്രവേശനം ആരംഭിക്കും. അടിസ്ഥാനപരമായ മാറ്റങ്ങള്‍ അടക്കം കരിക്കുലം ഇതിനായി...

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം, അഞ്ചു വയസുകാരി ഗുരുതരാവസ്ഥയില്‍

0
കോഴിക്കോട് | അമീബിക് മസ്തിഷ്‌ക ജ്വരം വീണ്ടും ഭീതി വിതയ്ക്കുന്നു. അസുഖ ബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ തുടരുന്നത്. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. മുന്നിയൂര്‍ പുഴയില്‍...

Todays News In Brief

Just In