സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ഉത്തരവിറങ്ങി, നേരറിയാന്‍ സി.ബി.ഐ വരും
തിരുവനന്തപുരം| പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തിലെ ദുരൂഹതകള്‍ അഴിക്കാന്‍ സി.ബി.ഐ വരുന്നു. അന്വേഷണം സ.ബി.ഐക്കു വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
സിദ്ധാര്‍ഥന്റെ പിതാവും ബന്ധുക്കളും ഓഫിസിലെത്തി മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണ് നടപടി....
വിസിലെ സസ്‌പെന്‍ഡ് ചെയ്തു, ജുഡീഷ്യല്‍ അന്വേഷണത്തിനു കോടതിയുടെ സഹായം തേടി ഗവര്‍ണര്‍, ഡോ.പി.സി. ശശീന്ദ്രനു ചുമതല
തിരുവനന്തപുരം | കേരള വെറ്ററിനറി സര്‍വകലാശാലയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അപ്രതീക്ഷിത ഇടപെടല്‍. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശലയിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ പ്രഫ.ഡോ.എം.ആര്‍.ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തു.
സര്‍വകലാശാലയില്‍ നടക്കുന്ന...
ഒടുവില്‍ പ്രേമകുമാരിക്കു വിസ കിട്ടി, നിമിഷപ്രിയയുടെ മോചനത്തിനുള്ള മാര്‍ഗങ്ങള്‍ തേടി അമ്മ യമനിലേക്ക്
കൊച്ചി | വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനുള്ള മാര്‍ഗങ്ങള്‍ തേടി അമ്മ പ്രേമകുമാരി യമനിലേക്ക്. കഴിഞ്ഞ ആഴ്ചയാണ് പ്രേമകുമാരിക്കു വിസ ലഭിച്ചത്. സന്നദ്ധ പ്രവര്‍ത്തകനായ സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം...
സിദ്ധാര്‍ത്ഥന്‍ നേരിട്ടത് കൊടിയ പീഡനം, അധികൃതരുടെ നിലപാടുകളില്‍ ദുരൂഹത, അന്വേഷണത്തിനു പ്രത്യേക സംഘം വന്നേക്കും
വയനാട് | പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂരമര്‍ദ്ദനത്തിനും ഇരയായ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് മരിച്ച സംഭവത്തില്‍ എസ്.എഫ്.ഐ. നേതാക്കള്‍ കീഴടങ്ങി തുടങ്ങി. സിദ്ധാര്‍ത്ഥന്‍ നാലു ദിവസത്തോളം ക്രൂരമര്‍ദ്ദനങ്ങള്‍ക്കും ആള്‍ക്കൂട്ട വിചാരണയ്ക്കും ഇരയായത്...