കത്തിക്കയറി സ്വര്‍ണ്ണം… ഇന്ന് കൂടിയത് 520 രൂപ, പവന് 59520
ചരിത്രത്തില്‍ ഇതുവരെയില്ലാത്ത വിലകള്‍ തേടി സ്വര്‍ണ്ണം കത്തിക്കയറുകയാണ്. നൂറും ഇരുന്നൂറുമൊക്കെ കൂടിയിരുന്നതുപോലും പഴങ്കഥയാവുകയാണ്. ഇന്നു മാത്രം പവന് 520 രൂപ കൂടി. പവന് 59,520 രൂപയാണ് വില. ഗ്രാമിന് 7,440 രൂപ. ഒരു പവന്‍ വാങ്ങണമെങ്കില്‍ പണിക്കൂലിയും മൂന്നു ശതമാനം ജിഎസ്ടിയുമെല്ലാം ചേരുമ്പോള്‍ 64,000-65,000 രൂപ നല്‍കണം.
27 ശതമാനത്തോളം വര്‍ദ്ധനവാണ് ഈ വര്‍ഷം സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് തീരുവ ആറു...
തിരിച്ചടി… പി.പി. ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല, പോലീസ് കസ്റ്റഡിയില്‍ എടുത്തു, ജയിലിലേക്കു മാറ്റി
updating…
ചോദ്യം ചെയ്യലിനുശേഷം പി.പി. ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ദിവ്യയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേക്ക് അയച്ചു.
മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം. കണ്ണപുരത്തുവച്ച് കസ്റ്റഡിയിലെടുത്ത ദിവ്യയെ പോലീസ് ചോദ്യം ചെയ്തു. അതേസമയം, പോലീസും ദിവ്യയ്ക്കും അനുയോജ്യമായ സ്ഥലത്തുവച്ച് ദിവ്യ കീഴങ്ങിയെന്നാണ് വിവരം. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ദിവ്യയ്ക്ക് ഒപ്പമുണ്ടായിരുന്നു.
ദിവ്യയെ കസ്റ്റഡിയിലെടുക്കാന്‍...
തെയ്യം കളിയാട്ടത്തിനിടെ വീരര്‍ക്കാവിലെ പടക്കശാല പൊട്ടിത്തെറിച്ചു, നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു, പടക്കം സൂക്ഷിച്ചിരുന്നത് അനുമതി ഇല്ലാതെ
നീലേശ്വരം | കാസര്‍കോട് നീലേഞ്ചരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ തെയ്യം കളിയാട്ടത്തിനിടെ വെടികോപ്പുകള്‍ സൂക്ഷിച്ചിരുന്ന വെടിപ്പുരയ്ക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമെന്നാണ് പ്രാഥമിക വിവരം. എട്ടു ക്ഷേത്ര ഭാരവാഹികളെ പ്രതിയാക്കി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് എടുത്തു.
ഉത്തരമലബാറിലെ തെയ്യം ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ക്ഷേത്രം കൂടിയാണിത്. ഇന്നാണ് പ്രധാന...
തേങ്കുറുശ്ശിയിലെ താലി അറുത്ത ദുരഭിമാനം…പ്രതികള്‍ക്ക് ജീവപര്യന്തം, 50,000 വീതം പിഴ
പാലക്കാട് | തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും ശിക്ഷ. ഹരിതയുടെ (19) അച്ഛന്‍ തേങ്കുറിശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ (43), ഭാര്യാ സഹോദരന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ കെ. സുരേഷ് കുമാര്‍ (45) എന്നിവരെയാണ് ശിക്ഷിച്ചത്.
2020 ഡിസംബര്‍ 25ലെ ക്രിസ്മസ് ദിനത്തില്‍ വൈകുന്നേരം ഇലമന്ദം കൊല്ലത്തറയില്‍...
സഹോദരനെ ആക്രമിച്ചത് അന്വേഷിക്കാനെത്തിയ യുവാവ് കുത്തേറ്റു മരിച്ചു, ഗുണ്ടാസംഘം കസ്റ്റഡിയില്‍
കൊല്ലം | സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്ത യുവാവ് വെളിച്ചിക്കാലയില്‍ കുത്തേറ്റു മരിച്ചു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
രാത്രി 7.30നാണു സംഭവങ്ങളുടെ തുടക്കം. നവാസിന്റെ സഹോദരന്‍ നബീലും സുഹൃത്ത് അനസും കൂടി മുട്ടയ്ക്കാവിലെ ഓട്ടോഡ്രൈവറായ മറ്റൊരു സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മടങ്ങിവരവേ ഒരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി...
അതിശക്ത മഴയ്ക്ക് സാധ്യത… എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം | കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മറ്റന്നാളും...
നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം, കണ്ണൂര്‍ റേഞ്ച് ഡിഐജി മേല്‍നോട്ടം വഹിക്കും
തിരുവനന്തപുരം | കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം. കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് മേല്‍നോട്ട ചുമതല.
കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29 ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി...
ആലു സ്വദേശിനിയുടെ പരാതി: മറ്റൊരുകേസില്‍ കൂടി നടന്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടത്തി, ജാമ്യത്തില്‍ വിട്ടു
വടക്കാഞ്ചേരി | നടിയെ പീഡിപ്പിച്ച കേസില്‍ മുകേഷ് എംഎല്‍എയെ വടക്കാഞ്ചേരിയില്‍ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്.
തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മുകേഷ് ഹാജരായത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ശേഷം വടക്കാഞ്ചേരി...
ബുധനാഴ്ച്ച ദന രൂപപ്പെടും, ഒഡിഷ – ബംഗാൾ തീരത്തേക്ക് നീങ്ങും, കേരളത്തിൽ തുലാവർഷ മഴ തുടരും
തിരുവനന്തപുരം | ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റിന് 'ദന'യെന്നാണ് പേരിട്ടിരിക്കുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ നാളെയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ബുധനാഴ്ച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കണക്കു കൂട്ടുന്നത്.
ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും 'ദന' ചുഴലിക്കാറ്റ് നീങ്ങുക എന്നാണ് റിപ്പോർട്ടുകൾ. അധികൃതർ ഇതിനോടകം ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു. ജനങ്ങൾ എല്ലാവരും മുന്നറിയിപ്പുകൾ പാലിക്കണമെന്നും അപകട മേഖലയിൽ നിന്ന്...
തൃശ്ശൂർപൂരം വീണ്ടും രാഷ്ട്രീയ വിവാദമാകുന്നു… കേന്ദ്രത്തിൻ്റെ പുതിയ ഉത്തരവിൽ വെടിക്കെട്ട് നടത്താനാവില്ലെന്ന് കേരളം
തൃശ്ശൂർ | വെടിക്കെട്ട് നടത്താൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഉത്തരവ് തൃശൂർ പൂരത്തിന് തടസ്സം. കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ സംസ്ഥാനം രംഗത്തെത്തി. ഒരു കാരണവശാലം അംഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി കെ. രാജൻ പ്രതികരിച്ചു. തേക്കിൻകാട് മൈതാനത്തെന്നല്ല, സ്വരാജ് റൗണ്ടിലെവിടെയും വെടിക്കെട്ട് നടത്താൻ കഴിയാത്തവിധം അശാസ്ത്രീയമായ നിർദേശങ്ങളാണു വിജ്ഞാപനത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാല്‍ തൃശ്ശൂരിലെ സ്വരാജ് റൗണ്ടിന്റെ...