back to top
32 C
Trivandrum
Wednesday, January 15, 2025
More

    മോഹന്‍ ബഗാനെ തകര്‍ത്തു, ഐ.എസ്.എല്‍ കിരീടം ഉയര്‍ത്തി മുംബൈ സിറ്റി

    0
    കൊല്‍ക്കത്ത | ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ മോഹന്‍ ബഗാനെ തകര്‍ത്ത മുംബൈ സിറ്റിക്ക് രണ്ടാം കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയില്‍ ലീഡ് നേടിയ ശേഷമാണ് മോഹന്‍ ബഗാന്‍ മൂന്നു ഗോളുകള്‍ വഴങ്ങിയത്. മുംബൈയ്ക്കു വേണ്ടി ഹോര്‍ഹെ പെരേര ഡയസ് (53), ബിപിന്‍ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകള്‍ നേടിയത്....

    പി.എസ്.ജി വിടുമെന്ന് പ്രഖ്യാപിച്ച് എംബാപ്പെ; മാറ്റം റയലിലേക്കു തന്നെ

    0
    ഈ സീസണൊടുവില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി വിടുമെന്ന് സ്ഥിരീകരിച്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെ. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയിലാണ് എംബാപ്പെ ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന സീസണില്‍ താരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനായി കളിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഫ്രഞ്ച് ക്ലബ്ബുമായുള്ള താരത്തിന്റെ കരാര്‍ ഈ ജൂണില്‍ അവസാനിക്കും. റയല്‍ മാഡ്രിഡുമായി എംബാപ്പെ നേരത്തേ തന്നെ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവില്‍ താരത്തിന് പി.എസ്.ജിയില്‍...

    കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ‘ആശാൻ സ്വീഡനിൽ നിന്ന്

    0
    കൊച്ചി |സ്ഥാനമൊഴിഞ്ഞ മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ പിൻഗാമിയായി മിക്കേൽ സ്റ്റാറേയെ നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി. സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേക്ക് 17 വർഷത്തോളം പരിശീലക അനുഭവ സമ്പത്തുണ്ട്. പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. 48 കാരനായ സ്റ്റാറേ 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ...

    114 റണ്‍സ് വിജയലക്ഷം 10.2 ഓവറില്‍ മറികടന്നു, 10 വര്‍ഷത്തിനുശേഷം സമ്പൂര്‍ണ ആധിപത്യത്തോടെ മൂന്നാമത്തെ കിരീടത്തില്‍ മുത്തമിട്ട് കൊല്‍ക്കത്ത

    0
    ചെന്നൈ | സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 10.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു… ഐപിഎല്ലില്‍ മൂന്നാമതും കിരീടം ഉയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 57 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് കൊല്‍ക്കത്തയുടെ എട്ടു വിക്കറ്റ് വിജയം. ചെന്നെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് കൊല്‍ക്കത്ത ഹൈദരാബാദിനെ കീഴടക്കിയത്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊല്‍ക്കത്ത വീണ്ടും ഐപിഎല്‍...

    151 മത്സരങ്ങൾ, 94 ഗോളുകള്‍; ബൂട്ടഴിച്ച് സുനിൽ ഛേത്രി;

    0
    കൊല്‍ക്കത്ത| ഇന്ത്യന്‍ ഫുട്‌ബോളിന്റെ നായകന്‍ സുനില്‍ ഛേത്രി വിരമിച്ചു. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ മികച്ച കളി പുറത്തെടുത്തിട്ടും കുവൈത്തിനോട് ഇന്ത്യ ഗോള്‍രഹിത സമനിലയോടെയായിരുന്നു താരത്തിന്റെ മടക്കം. ഇന്ത്യൻ ഫുട്ബോളിനെ നെഞ്ചിലേറ്റി നീലക്കുപ്പായത്തില്‍ 151 മത്സരങ്ങളിൽ 94 ഗോളടിച്ച ഛേത്രിക്കും തന്‍റെ അവസാന മത്സരത്തില്‍ ഗോളിലേക്ക് വഴിതുറക്കാനായില്ല. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ റാങ്കിംഗില്‍ പിന്നിലുള്ള(139)...

    Todays News In Brief

    Just In