ദുബായ് | ട്വന്റി 20 വനിതാ ലോകകപ്പിലെ ഇന്ത്യ- ന്യൂസിലന്റ് മത്സരം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്റിന്റെ ഇന്നിംഗിലെ പതിനാലാം ഓവര്‍. ക്രീസില്‍ അമേലിയ കേറും ക്യാപ്റ്റര്‍ സോഫി ഡിവൈനും. സ്പിറ്റര്‍ ദീപ്തി ശര്‍മ്മയാണ് ഇന്ത്യയ്ക്കായി പന്തെറിയുന്നത്. അവസാന പന്തില്‍ സംഗിള്‍ വഴങ്ങി ദീപ്തി ഓവര്‍ പൂര്‍ത്തിയക്കിയശേഷം അമ്പയറിന്റെ കൈയില്‍ നിന്ന് തൊപ്പി വാങ്ങി. അപ്പോഴാണ് ട്വിസ്റ്റ്.

ഒരു റണ്‍സ് പൂര്‍ത്തിയാക്കിയ ന്യൂസിലന്റ് ബാറ്റര്‍മാര്‍ രണ്ടാമത്തെ റണ്ണിനായി ഓടി. അടുത്ത ഓവറിന് ബൗളറെ നിയോഗിക്കാന്‍ പന്തുമായി നിന്ന ഹര്‍മന്‍പ്രീത് കൗര്‍ പന്ത് വിക്കറ്റ് കീപ്പര്‍ക്ക് എറിഞ്ഞുനല്‍കി. റിച്ചയുടെ മിന്നല്‍ വേഗത്തിലുള്ള സ്റ്റംപിംഗ്. ക്രീസിലേക്ക് ഓടിയെത്താന്‍ കഴിയാതിരുന്ന അമേലിയ കേര്‍ റണ്ണൗട്ട് മണത്തു. ഗ്രൗണ്ട് വിടാനൊരുങ്ങി. അപ്രതീക്ഷിതമായി ലഭിച്ച വിക്കറ്റിന്റെ ആഘോഷം ഇന്ത്യന്‍ വനിതകള്‍ തുടങ്ങി. എന്നാല്‍ ഇതൊന്നും അംപയര്‍ അംഗീകരിച്ചില്ല.

ഡെഡ് ബോള്‍ വിധിച്ച അംപയര്‍ കളിയുടെ ഗതി വീണ്ടും തിരിച്ചു. അമേലിയ കേര്‍ വീണ്ടും ക്രീസിലെത്തി. അംപയറിന്റെ വാദം അംഗീകരിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റര്‍ ഹര്‍മന്‍പ്രീത് തയ്യാറയില്ല. തര്‍ക്കിച്ചുനോക്കി. ഫലമുണ്ടായില്ല. ഗ്രൗണ്ടിനു പുറത്ത് ഇന്ത്യന്‍ പരിശീലകന്‍ അമോല്‍ മസുംദാറും ഫോര്‍ത്ത് അംപയറുമായി വാദപ്രതിവാദമായി. എന്നാല്‍, പന്ത് ഡെഡ് ആണെന്ന നിലാടിലാണ് ഫോര്‍ത്ത് അംപയറും എത്തിച്ചേര്‍ന്നത്. കളിക്കാരോട് ഗ്രൗണ്ടിലേക്ക് മടങ്ങാനും അദ്ദേഹം ആവശ്യപ്പെട്ടു.

മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും സമൂഹമാധ്യങ്ങളിലെ ചര്‍ച്ച ഇന്ത്യയ്ക്ക് നിഷേധിച്ച റണ്ണൗട്ടാണ്. കായിക താരങ്ങളടക്കം ചര്‍ച്ച കൊഴുപ്പിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here