സെറ്റിന് ഒക്‌ടോബര്‍ 20 വരെ അപേക്ഷിക്കാം, പരീക്ഷ ജനുവരിയില്‍
തിരുവനന്തപുരം | കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും വി.എച്ച്.സ്.ഇയിലെ നോണ്‍ വൊക്കേഷനല്‍ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യത നിര്‍ണ്ണയ പരീക്ഷ സെറ്റിന് (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഒക്‌ടോബര്‍ 20ന് രാത്രി 12 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. ജനുവരി യില്‍ 14 ജില്ലാകേന്ദ്രങ്ങളിലും പരീക്ഷ നടക്കും. തീയതി പ്രഖ്യാപിച്ചിട്ടില്ല. ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ട് ടെക്‌നോളജിയാണ് പരീക്ഷ നടത്തുന്നത്.
രണ്ടു...
സ്‌കൂളുകള്‍ ജൂണ്‍ 3നു തുറക്കും, അതിനു മുന്നെ സ്‌കൂളുകളിലെ സുരക്ഷ ഉറപ്പാക്കും, അറ്റകൂറ്റപണികള്‍ തീര്‍ക്കും
തിരുവനന്തപുരം| സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ മൂന്നിനു തുറക്കും. അതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
പ്രവേശനോത്സവത്തിനു മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂള്‍ ബസുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍...
അധ്യാപക ഒഴിവുകള്‍ | അസം റൈഫിള്‍സില്‍ 38 ഒഴിവുകള്‍ |റെയില്‍വേയില്‍ ടെക്‌നീഷന്‍ |സർജിക്കൽ ഓങ്കോളജി|
അധ്യാപക ഒഴിവുകള്‍
വട്ടിയൂര്‍ക്കാവ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വി.എച്ച്.എസ്.ഈ വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ മാത്തമാറ്റിക്‌സ് (ജൂനിയര്‍) ദിവസവേതനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ഏഴിന് രാവിലെ 11ന് സ്‌കൂളില്‍ നടക്കും.
ശാസ്തമംഗലം രാജാ കേശവദാസ എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെ ഓരോ ഒഴിവുണ്ട്. രേഖകള്‍ സഹിതം എട്ടിന് രാവിലെ 11ന് നേരിട്ട്...
പ്ലസ് ടുവിന് കോപ്പിയടിച്ച 132 വിദ്യാര്‍ത്ഥികളും എല്ലാ പരീക്ഷയും വീണ്ടും എഴുതണം.
തിരുവനന്തപുരം| മാര്‍ച്ചില്‍ നടത്തിയ പ്ലസ് ടു പരീക്ഷയ്‌ക്ക് കോപ്പിയടിച്ചതിന്‌റെ പേരില്‍ പിടികൂടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇനി എല്ലാ വിഷയങ്ങളുടെ പരീക്ഷയും എഴുതണം. പിടിയിലായ 132 വിദ്യാര്‍ത്ഥികളുടെ എല്ലാ പരീക്ഷയുടെയും ഫലം റദ്ദാക്കി. എന്നാല്‍ ഇവര്‍ നല്‍കിയ മാപ്പപേക്ഷ പരിഗണിച്ച് അടുത്തമാസം നടക്കുന്ന സേ പരീക്ഷയില്‍ ഇവര്‍ക്ക് വീണ്ടും പരീക്ഷയെഴുതാം. അതിനാല്‍ ഒരുവര്‍ഷം നഷ്ടപ്പെടില്ല. ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ ഇതിനുവേണ്ട നടപടി സ്വീകരിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി...
യുസീഡ് 2025:ഐ.ഐ.ടികളിലെ ബാച്ചലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സിന് 31 വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി| വിവിധ ഐ.ഐ.ടികളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ബാച്ചലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ യൂസീഡ് 2025ന് ഈ മാസം 31വരെ അപേക്ഷിക്കാം. പിഴയോടു കൂടി നമ്പംബര്‍ എട്ടുവരെയും അവസരമുണ്ട്.
ജനുവരി 19ന് രാവിലെ 9 മുതല്‍ 12വരെയാണ് പരീക്ഷ. മാര്‍ച്ച് അഞ്ചിന് ഫലം വരും. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എനനിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
എസ്.എസ്.എല്‍.സി: എഴുത്തു പരീക്ഷയ്ക്ക് 30 ശതമാനം കിട്ടിയാലേ ഇനി ജയിക്കൂ. പുതിയ രീതി അടുത്ത വര്‍ഷം മുതല്‍
തിരുവനന്തപുരം| നേരത്തെ, അതായത് 2004 വരെ സ്‌കൂളിലെ പത്തുവരെയുള്ള ക്ലാസുകളില്‍ എഴുത്തു പരീക്ഷ മാത്രമാണ് ഉണ്ടായിരുന്നത്. ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് കിട്ടിയാലേ ജയിക്കൂ. 12 വിഷയങ്ങള്‍, ആകെയുള്ള 600 മാര്‍ക്കില്‍ 210 കിട്ടണം ജയിച്ചവരുടെ പട്ടികയില്‍ പേരു വരണമെങ്കില്‍.
2005 ല്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ഈ സമ്പ്രദായം മാറ്റിയത്. മാര്‍ക്കിന്റെ പേരില്‍ കുട്ടികള്‍ക്കുണ്ടാകുന്ന മത്സര സമ്മര്‍ദം ഒഴിവാക്കുകയെന്ന...