തലസ്ഥാനത്തെ വിദ്യാരംഭത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടെയാണ് ‘സ്മാര്‍ട്ട്‌വേ’ പൗര്‍ണമിക്കാവില്‍ എത്തിയത്. പൗര്‍ണമിക്കാവില്‍ എത്തുന്ന ഭക്തര്‍ക്കു മാത്രം അഭിമാനിക്കാവുന്ന ആത്മീയ നേട്ടമാണ് അക്ഷര ദേവതമാരുടെ പ്രതിഷ്ഠ. അക്ഷരങ്ങളില്‍ അദൃശ്യമായിരുന്ന ദേവതകളാണ് വൈദികതയോടെയും ദൈവികതയുടെയും പൂര്‍ണ്ണതയോടെ പൗര്‍ണമിക്കാവില്‍ നിരന്നു നിറഞ്ഞു നില്‍ക്കുന്നത്. വാമൊഴിയായും വരമൊഴിയായും ഉപയോഗിക്കുന്ന ഓരോ അക്ഷരത്തിനും ഓരോ ദേവതമാരുണ്ടെന്നാണ് വിശ്വാസം. ഓരോ ദേവതമാര്‍ക്കും രണ്ടു പേരുകള്‍. എല്ലാ ദേവതമാര്‍ക്കും വാഹന സങ്കല്‍പ്പവും പ്രത്യേകം പ്രത്യേകം ധ്യാനശ്ലോകവുമുണ്ട്. ഓരോ അക്ഷരത്തിനും കടപയാദിപ്രകാരം സംഖ്യാമൂല്യമുളള വിലയുമുണ്ട്. ഇവയെല്ലാം പൗര്‍ണമിക്കാവിലെത്തിയാന്‍ കണ്ട് മനസിലാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here