കോട മഞ്ഞു പെയ്തിറങ്ങുന്ന, ഓര്‍ക്കാപ്പുറത്ത് കാലാവസ്ഥ മാറുന്ന ഒരു സ്ഥലം വിനോദ സഞ്ചാരികള്‍ക്ക് എന്നും പറുദീസതന്നെ ആയിരിക്കും. തേയില ചെടികള്‍ക്കും സുഗന്ധ വ്യഞ്ജനങ്ങള്‍ക്കുമൊക്കെ നടുവിലായി, അടുത്തും അകലത്തും നിന്ന് എത്തുന്ന കാടിന്റെയും കാട്ടു മൃഗങ്ങളുടെയുമൊക്കെ ശബ്ദം കേട്ടിരുന്നു തീ കായണം. വൈകി ഉറങ്ങിയിട്ട്, പല്ലുകള്‍ കൂട്ടിയിടിക്കുന്ന, തണുത്ത വെളുപ്പാന്‍ കാലത്ത് തേയില ചെടികള്‍ക്കിടയിലുടെ നടക്കുമ്പോള്‍ കിട്ടുന്ന ഒരു വൈബ്. കേട്ടപ്പോള്‍ തന്നെ മനസില്‍ തോന്നിയാ…, അവിടേക്ക് പോണമെന്ന് ? അതാണ്.