സംസ്ഥാനം
കാലാവസ്ഥ |കള്ളക്കടല്‍ പ്രതിഭാസത്തിനും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്കും സാധ്യത. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മീന്‍പിടിത്തത്തിനു വിലക്കുണ്ട്.
സ്വര്‍ണ്ണം കുതിക്കുന്നു | കേരളത്തില്‍ സ്വര്‍ണ വില 57,920 രൂപയിലേക്ക് കുതിച്ചു. വെള്ളിയാഴ്ച ഗ്രാമിന് 80 രൂപ കൂടി 7240 രൂപയായി.
കലക്ടറുടെ ഇടപെടല്‍ എന്തായിരുന്നു ? |എ.ഡി.എം കെ. നവീന്‍ ബാബുവിന്റെ യാത്ര അയപ്പ് ചടങ്ങില്‍ കലക്ടര്‍ അരുണ്‍ കെ. വിജയന്റെ ക്ഷണപ്രകാരമാണ് താന്‍ പങ്കെടുത്തതെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ. നവീന്‍ ബാബുവിന്റെ ആത്മമഹത്യയും പെട്രോള്‍ പമ്പിനുള്ള അപേക്ഷയുടെ ഫയല്‍നീക്കവും സംബന്ധിച്ച് അന്വേഷിക്കുന്നതില്‍ നിന്ന് കലക്ടര്‍ അരുണ്‍ കെ. വിജയനെ മാറ്റി.
ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥികളായി | പാലക്കാട് ചുമപ്പിക്കാന്‍ കോണ്‍ഗ്രസ് വിട്ടുവന്ന ഡോ. പി. സരിനെ നിയോഗിച്ച് സി.പി.എം. ചേലക്കരയില്‍ മുന്‍ എം.എല്‍.എ യു.ആര്‍. പ്രദീപും ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളാകും. വയനാട്ടില്‍ സി.പി.ഐയുടെ സത്യന്‍ മൊകേരിയാണ് സ്ഥാനാര്‍ത്ഥി.
തദ്ദേശസ്ഥാപനത്തില്‍ ജീവനക്കാരെ സസ്‌പെന്റ് ചെയ്യാന്‍ അധികാരം ആര്‍ക്ക് ? | പഞ്ചായത്ത് രാജ് ചട്ടപ്രകാരം തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് ജീവനക്കാരെ സ്‌പെന്റ് ചെയ്ത് ഉത്തരവ് പുറപ്പെടുരിക്കാന്‍ അധികാരമില്ലെന്ന് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ട വ്യക്തമാക്കി. ജീവനക്കാരെ സസ്‌പെന്റ് ചെയ്യുന്നതിനുള്ള അധികാരം അധ്യക്ഷനാണ്. നടപടി ആവശ്യമുള്ള കുറ്റകൃത്യങ്ങള്‍ കണ്ടാല്‍ ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാം.
അധ്യാപക തസ്തികള്‍ ഇല്ലാതാകുമോ ? | അധ്യായന വര്‍ഷത്തിലെ ആറാം പ്രവര്‍ത്തി ദിവസമാണ് സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികളുടെ കണക്കെടുക്കുന്നത്. ഒരു ലക്ഷത്തോളം കുട്ടികളുടെ കുറവ് ഉണ്ടായതായാണ് അനൗദ്യോഗിക കണക്കുകള്‍. അധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തില്‍ നാലായിരത്തിലേറെ അധ്യാപക തസ്തികള്‍ ഇല്ലാതാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുരക്ഷ മുഖ്യം, വെടിക്കെട്ട് 100 മീറ്റര്‍ ദൂരെ നിന്ന് കാണണം | സുരക്ഷാ മുന്‍തൂക്കത്തില്‍ വെടിക്കെട്ട് കാണാനാലുള്ള വ്യവസ്ഥകള്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കി. ഇതുപ്രകാരം വെടിക്കട്ടു നടക്കുന്ന സ്ഥലത്തുനിന്നും കമ്പപ്പുരയ്ക്കുള്ള ദൂരം 45 മീറ്ററില്‍ നിന്ന് 200 മീറ്ററാക്കി വര്‍ദ്ധിപ്പിച്ചു. കാണികള്‍ നില്‍ക്കേണ്ട 100 മീറ്റര്‍ അകലെയാണ്.
ചൂരല്‍മല- മുണ്ടക്കൈ പുനരധിവാസം | വയനാട് ചൂരല്‍മല മുണ്ടകൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് നിലവില്‍ സംസ്ഥാന ദുരന്തപ്രതികരണ നിധിയിലുള്ള 782.99 കോടി രൂപ ഉപയോഗിക്കണമെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റ വിശദമായ മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തില്‍ അധിക തുക അനുവദിക്കുന്നത് പരിഗണിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
ശബരിമല റോഡുകള്‍ സഞ്ചാരയോഗ്യമാക്കും | ശബരിമലയുമായി ബന്ധപ്പെട്ടതും തീര്‍ത്ഥാടന പ്രാധാന്യമുള്ളതുമായ റോഡുകള്‍ നവംബര്‍ അഞ്ചിനു മുമ്പ് സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ദേശീയം
ബാല വിവാഹനിശ്ചയം തടയണം | കുട്ടികളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന ബാലവിവാഹ നിശ്ചയങ്ങള്‍ നിരോധിക്കണമെന്ന് സുപ്രീം കോടതി. 2006 ലെ ശൈശവ വിവാഹ നിരോധന നിയമ ഭേദഗതി കൊണ്ടുവരാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച മാര്‍ഗരേഖയും സുപ്രീം കോടതി പുറപ്പെടുവിച്ചു.
ഇഡി കേസില്‍ സത്യേന്ദ ജെയിന് ജാമ്യം | ഇ.ഡി കേസില്‍ 2022 മേയില്‍ അറസ്റ്റിലായ ആം ആദ്മി നേതാവും ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രിയുമായ സത്യേന്ദര്‍ ജെയിന് ഉപാധികളോടെ ജാമ്യം. ഇന്നലെ രാത്രിയോടെ ജയില്‍ മോചിതനായി.
വിദേശം
മുന്‍ റാ ഉദ്യോഗസ്ഥനെതിരെ അമേരിക്കയില്‍ കുറ്റപത്രം | ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് പന്നൂനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വികാഷ് യാദവിനെതിരെ യു.എസ് അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്.ബി.ഐ) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വികാഷ് യാദവ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കായിക ലോകം
ഇന്ത്യ പൊരുതുന്നു |ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 402 റണ്‍സിന്റെ കൂറ്റര്‍ സ്‌കോറും 356 റണ്‍സിന്റെ ലീഡും ഇന്ത്യയ്ക്കു മുന്നിലേക്കു വച്ച് ന്യൂസിലന്റ്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 231 ആണ് മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍. ബാറ്റിംഗ് തുടരുന്നു.
വനിതാ ട്വന്റി20 ലോകകപ്പ് |ഫൈനലില്‍ നാളെ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.