സംസ്ഥാനം
കാലാവസ്ഥ | പരക്കെ മഴയ്ക്ക് സാധ്യത. മീൻ പിടിത്തത്തിന് വിലക്ക്.
കാറിൽ ചൈൽഡ് സീറ്റ് നിർബന്ധം | കാർ യാത്രയിൽ ചൈൽഡ് സീറ്റ് വേണമെന്ന വ്യവസ്ഥ നിർബന്ധമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.
ഇൻ്റലിജൻസ് മേധാവി | കോരളാ പോലീസ് അക്കാദമി ഡയറക്ടർ എഡിജിപി പി വിജയനെ ഇൻ്റലിജൻസ് മേധാവിയാക്കി. ക്രൈം ബ്രാഞ്ച് ഐജി എ അക്ബറിന് പോലീസ് അക്കാദമിയുടെ പൂർണ്ണ അധിക ചുമതല നൽകി.
രണ്ട് മരണം | കോഴിക്കോട് തിരുവമ്പാടി പുല്ലൂരംപാറയിൽ കെ.എസ്. ആർ. ടി.സി ബസ് മറിഞ്ഞ് രണ്ടു പേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗത മന്ത്രി.
ഗവർണറുടെ ആവശ്യം തള്ളി | ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിക്കാനുള്ള ഗവർണറുടെ നിർദ്ദേശം സർക്കാർ തള്ളി. റൂൾസ് ഓഫ് ബിസിനസും ഭരണഘടനയിലെ വിവിധ വകുപ്പുകളും ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി ഗവർണർക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി മറുപടി പറയേണ്ടതല്ലാത്ത വിഷയങ്ങളിൽ വിശദീക്കണം ചോദിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് വിശദീകരിച്ചു.
4 അംഗങ്ങൾക്ക് താക്കീത് | ബഹളത്തിനിടയിൽ സ്പീക്കറുടെ ഡയസിൽ കയറി പ്രകോപനമുണ്ടാക്കിയതിന് 4 പ്രതിപക്ഷ അംഗങ്ങൾക്ക് താക്കീത്.
പ്രത്യേക ബ്ലോക്ക് | നിയമസഭയിൽ പി.വി. അൻവറിനെ പ്രത്യേക ബ്ലോക്കായി പരിഗണിക്കും എന്നു സ്പീക്കറുടെ ഓഫീസ്.
സ്കൂൾ കലോത്സവത്തിൽ പരിഷ്കരിച്ച മാന്വൽ | ഒരു കുട്ടിക്ക് രണ്ട് ഗ്രൂപ് അടക്കം പരമാവധി 5 മത്സരത്തിൽ പങ്കെടുക്കാം. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ അപ്പീലിന് നൽകേണ്ട ഫീസ് ഇരട്ടിയാക്കി.
102 വർഷം കഠിനതടവ് | അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ഫെലിക്സിന് (62) 102 വർഷം കഠിന തടവും 1,05,000 രൂപ പിഴയും വിധിച്ചു അതിവേഗ പ്രത്യേക കോടതി.
ദേശീയം
ഹരിയാനയിൽ ഹാട്രിക് | ആദ്യ മണികൂറുകളിൽ പിന്നിലായിരുന്ന ബിജെപി ക്രമേണ താളം കണ്ടെത്തി ഹാട്രിക് വിജയം ഉറപ്പിച്ചു. ആദ്യം 62 സീറ്റിൽ വരെ ലീഡു ചെയ്ത് ഭരണം സ്വപ്നം കണ്ട കോൺഗ്രസ് 37 സീറ്റിൽ ഒതുങ്ങി. 90 അംഗ സഭയിൽ 48 സീറ്റുകളിൽ താമര വിരിഞ്ഞു.
കാശ്മീർ ഇന്ത്യയ്ക്ക് | ത്രിശങ്കു സഭയായേക്കുമെന്ന കണക്കു കൂട്ടലുകൾ കാറ്റിൽ പറത്തി ഇന്ത്യാ സഖ്യം ജമ്മു കാശ്മീരിൽ അധികാരത്തിലേക്ക്. നാഷ്ണൽ കോൺഗ്രസ് , കോൺഗ്രസ് സഖ്യം 49 സീറ്റുകളോടെയാണ് കേവല ഭൂരിപക്ഷം ഉറപ്പിച്ചത്. ഇതിൽ ഒരു സീറ്റ് സിപിഎമ്മിനാണ്. ബി ജെ പി 29 സീറ്റ് നേടി. ഒമർ അബ്ദുള്ള മുഖ്യമന്ത്രിയാകുമെന്ന് നാഷണൽ കോൺഫറൻസ്.
50 ഡോക്ടർമാർ രാജി വച്ചു | ആർ ജി കർ മെഡിക്കൽ കോളജിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് 50 സീനിയർ ഡോക്ടർമാർ രാജികത്ത് നൽകി.
കായികലോകം
വനിതാ ട്വൻ്റി 20 ലോകകപ്പ് | ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും.
രണ്ടാം മത്സരം ഇന്ന് | ബംഗ്ലാദേശിന് എതിരായ രണ്ടാം ട്വൻ്റി 20 മത്സരം ഇന്ന്.
ശാസ്ത്രലോകം
നൊബേൽ പുരസ്കാരം | ബ്രിട്ടീഷ് കാനേഡിയൻ സാങ്കേതിക വിദഗ്ധനായ ജെഫ്രി ഫിൻ്റനും (76) യു എസ് ശാസ്ത്രജ്ഞനായ ജോൺ ഹോപ് ഫീൽഡിനും (91) ഈ വർഷത്തെ ഭൗതിക ശാസ്ത്രത്തിനുള്ള നോബേൽ സമ്മാനം.