കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും ദുരന്ത മുന്നറിയിപ്പു സംവിധാനത്തിന്റെ മികവ് വര്‍ധിപ്പിക്കാനുമായി കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3ഡിഎസ് ഐഎസ്ആര്‍ഒ ഫെബ്രുവരി 17ന് ആണ് വിക്ഷേപിക്കും. ജിഎസ്എല്‍വി എഫ് 14 ഉപയോഗിച്ചാണ് വിക്ഷേപണം.

കാലാവസ്ഥാ നിരീക്ഷണങ്ങള്‍ക്കും കര, സമുദ്ര ഉപരിതലങ്ങള്‍ നിരീക്ഷിക്കുന്നതിനും വേണ്ടിയാണ് ഇന്‍സാറ്റ് 3ഡിഎസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ദൗത്യത്തിന് പൂര്‍ണമായും ധനസഹായം നല്‍കുന്നത് ഭൗമ ശാസ്ത്ര മന്ത്രാലയമാണ്. ഇന്‍സാറ്റ് 3ഡി, ഇന്‍സാറ്റ് 3ഡി ആര്‍ എന്നീ ദൗത്യങ്ങളുടെ തുടര്‍ച്ചയാണ് ഇന്‍സാറ്റ് 3ഡിഎസ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണം നേരിട്ടു കാണാനായി പൊതുജനങ്ങള്‍ക്കും ലോഞ്ച് വ്യൂ ഗാലറിയില്‍ പ്രവേശിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here