കോഴിക്കോട് | പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി പന്തീരങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി ഗോപാലി(29)നെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസെടുത്തതിനെ തുടര്‍ന്ന് രാഹുല്‍ ഒളിവില്‍ പോയതോടെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടോ എന്നറിയാനായി വിമാനക്കമ്പനി അധികൃതരേയും പോലീസ് സമീപിച്ചു.

  • News Update:
    • പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐ എ.എസ്.സരിനെ സസ്‌പെന്‍ഡ് ചെയ്തു. ഫറോക്ക് എസിപി സജു കെ.എബ്രഹാം കമ്മിഷണര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐജിയാണു സസ്‌പെന്‍ഡ് ചെയ്തത്. പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് രാഹുല്‍ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണു നടപടി.

ഭാര്യയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മേയ് അഞ്ചിനാണ് രാഹുലും എറണാകുളം പറവൂര്‍ സ്വദേശിയായ യുവതിയും വിവാഹിതരായിത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് രാഹുല്‍ ഭാര്യയെ ക്രൂരമായി ആക്രമിച്ചത്. സംശയത്തിന്റെ പേരിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുമാണ് രാഹുല്‍ മര്‍ദിച്ചതെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ വീട്ടുകാര്‍ ഭര്‍ത്തൃവീട്ടില്‍ വിരുന്നിന് വന്നപ്പോഴാണ് യുവതിയുടെ ദേഹത്തെ മര്‍ദനത്തിന്റെ പാടുകള്‍ കാണുന്നത്. തുടര്‍ന്ന് യുവതി മര്‍ദന വിവരം വെളിപ്പെടുത്തുകയും ഇവര്‍ രാഹുലിനെതിരേ പന്തീരങ്കാവ് പോലീസിനെ സമീപിക്കുകയുമായിരുന്നു. എന്നാല്‍, പോലീസ് സഹകരിച്ചില്ലെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here