കൊല്‍ക്കത്ത | ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ മോഹന്‍ ബഗാനെ തകര്‍ത്ത മുംബൈ സിറ്റിക്ക് രണ്ടാം കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയില്‍ ലീഡ് നേടിയ ശേഷമാണ് മോഹന്‍ ബഗാന് മൂന്നു ഗോളുകള്‍ വഴങ്ങിയത്. മുംബൈയ്ക്കു വേണ്ടി ഹോര്‍ഹെ പെരേര ഡയസ് (53), ബിപിന്‍ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകള്‍ നേടിയത്. 44-ാം മിനിറ്റില്‍ ജേസണ്‍ കമ്മിന്‍സാണ് ബഗാന്റെ ഗോളടിച്ചത്.