കൊച്ചി | മലയാള ചലച്ചിത്ര-സീരിയല്‍ നടന്‍ വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് കുടുംബവും സഹപ്രവര്‍ത്തകരും തയ്യാറെടുക്കുകയായിരുന്നു. വിഷ്ണുവിന്റെ മകള്‍ കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാന്‍ സമ്മതിച്ചിരുന്നെങ്കിലും, ചെലവേറിയ ചികിത്സയ്ക്കായി ഫണ്ട് സ്വരൂപിക്കാന്‍ കുടുംബം ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് മരണം. സിനിമകളിലും സീരിയലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ വിഷ്ണു പ്രസാദ് അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം സജീവമായിരുന്നു. അഭിരാമി, അനനിക എന്നീ രണ്ട് പെണ്‍മക്കള്‍ അദ്ദേഹത്തിനുണ്ട്. വിഷ്ണു പ്രസാദിന്റെ മരണവാര്‍ത്ത നടന്‍ കിഷോര്‍ സത്യയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്.