സംസ്ഥാനം

മുന്‍കൂര്‍ ജാമ്യം കിട്ടിയില്ല, പി.പി. ദിവ്യ അഴിക്കുളളില്‍ | എ.ഡി.എം കെ. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യ പോലീസില്‍ കീഴടങ്ങി. മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെ, കീഴടങ്ങാന്‍ വന്ന ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദിവ്യയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാര്‍ന്‍ഡ് ചെയ്തു.

വീരര്‍ക്കാവില്‍ 10 പേരുടെ നില ഗുരുതരം | നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവില്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ പരുക്കേറ്റവരില്‍ 10 പേരുടെ നില ഗുരുതരം. 154 പേര്‍ക്കാണ് പരുക്കേറ്റത്. ക്ഷേത്ര ഭാരവാഹികള്‍ അടക്കം എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഹൈക്കോടതിയില്‍ അഞ്ചു പുതിയ ജഡ്ജിമാര്‍ | കേരള ഹൈക്കോടതിയില്‍ പുതിയ ജഡ്ജിമാരായി ജുഡീഷ്യല്‍ ഓഫീസര്‍മാരായ പി. കൃഷ്ണകുമാര്‍, കെ.വി.ജയകുമാര്‍, എസ്. മുരളീകൃഷ്ണ, പി.വി. ബാലകൃഷ്ണന്‍ എന്നിവരെ നിയമിച്ചു. ഇതോടെ ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 45 ആകും. ആകെ 47 ജഡ്ജിമാരെയാണ് വേണ്ടത്.

ഒക്‌ടോബറില്‍ മാത്രം പത്താമതും റെക്കോര്‍ഡ് തിരുത്തി സ്വര്‍ണ്ണം | പവന് 59,000 രൂപയിലെത്തി സ്വര്‍ണ്ണം. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 7375 രൂപയായി. പവന് 480 കൂടിയാണ് 59,000 തൊട്ടത്. 105 രൂപാണ് വെള്ളി ഗ്രാമിന്റെ വില.

കരട് വോട്ടര്‍പട്ടിക പരിശോധിക്കാം | സംസ്ഥാനത്തെ 131 നിയമസഭാ മണ്ഡലങ്ങളിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ആകെ 2,59,57,734 വോട്ടര്‍മാര്‍. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പട്ടിക പ്രസീദ്ധീകരിച്ചിട്ടില്ല. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയുള്ള പട്ടിക സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബര്‍ 28വരെ സമര്‍പ്പിക്കാം.

അരലക്ഷം ക്ന്നുകാലികള്‍ക്ക് ഇന്‍ഷ്വറന്‍സ് | സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കും. മൃഗസംരക്ഷണ വകുപ്പും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയും സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ധാരണാപത്രം ഇന്ന് ഒപ്പ് വയ്ക്കും.

ദേശീയം

വയോധികര്‍ക്ക് വയ വന്ദന കാര്‍ഡുകള്‍ വിതരണം തുടങ്ങി | ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് തുടക്കമിട്ട് തെരഞ്ഞെടുക്കപ്പെട്ട വയോധികര്‍ക്ക് വയ വന്ദന കാര്‍ഡുകള്‍ വിതരണം തുടങ്ങി. 70 നു മുകളിലുള്ളവര്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപവരെ ആരോഗ്യ പരിരക്ഷ ലഭിക്കും.

രണ്ടു ഭീകരരെ വധിച്ചു | ജമ്മു കാശ്മീരിലെ അഖ്‌നൂര്‍ മേഖലയില്‍ തിങ്കളാഴ്ച സേനയുടെ ആംബുലന്‍സിനു നേരെ ആക്രമണം നടത്തി രണ്ടു ഭീകരരെ സൈന്യം വധിച്ചു.

ജഡ്ജിയും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി | ഗാസിയാബാദ് ജില്ലാ കോടതിയില്‍ ജഡ്ജിയും അഭിഭാഷകരും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ അവസാനിച്ചു. ജഡ്ജിയുടെ ചേംബര്‍ വളഞ്ഞ് പ്രതിഷേധിച്ച അഭിഭാഷകരെ തുരത്താന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. ബാര്‍ അസോസിയേഷനിലെ ഉദ്യോഗസ്ഥന്റെ കേസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

വിദേശം

ഹിസ്ബുല്ലയ്ക്ക് പുതിയ മേധാവി | ഇറാന്‍ പിന്തുണയുള്ള തെക്കന്‍ ലബനനിലെ സായുധ സംഘടന ഹിസ്ബുല്ലയുടെ പുതിയ മേധാവിയായി നിലവിലെ ഉപമേധാവി നഈം ഖാസിം (71) തെരഞ്ഞെടുക്കപ്പെട്ടു. പാലസ്തീനില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തിലെ പാര്‍പ്പിട സമുച്ചയത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 20 കുട്ടികള്‍ അടക്കം 109 പാലസ്തീനുകാരും കിഴക്കല്‍ ലബനനിലെ ആക്രമണത്തില്‍ 60 പേരും കൊല്ലപ്പെട്ടതായിട്ട്് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂറുമാറ്റക്കോഴ എന്‍.സി.പി അന്വേഷിക്കും | രണ്ട് ഇടതു എം.എല്‍.എമാരെ എന്‍.ഡി.എ ക്യാമ്പിലെത്തിക്കാന്‍ തോമസ് മുന്‍കൈയെടുത്തെന്ന ആരോപണം അന്വേഷിക്കാന്‍ എന്‍.സി.പി. നാലംഗ കമ്മിഷനെ നിയോഗിച്ചു.

കായിക ലോകം

കേരളത്തിന് സമനില | കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം സമനിലയില്‍ അവസാനിച്ചു. കേരളം ഒമ്പതു വിക്കറ്റിന് 356 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.

ഇന്ത്യയ്ക്ക് ജയം, പരമ്പര | ഓപ്പണര്‍ സ്മൃതി മന്ഥാനയുടെ സെഞ്ച്വറിക്കരുത്തില്‍ ന്യൂസിലന്റിനെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടി ടീം ഇന്ത്യ. ഇതോടെ പരമ്പര (3-1) ഇന്ത്യ സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here