സംസ്ഥാനം

പുതിയ പാര്‍ട്ടി | അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പിവി.അന്‍വര്‍ എം.എല്‍.എ. എല്ലാ പഞ്ചായത്തിലം മത്സരിക്കും. ആദ്യ ജില്ലാ സമ്മേളനം ആറിന് മഞ്ചേരിയില്‍.

എഡിജിപിയെ മാറ്റണം | ആര്‍.എസ്.എസ് കൂടിക്കാഴ്ചയുടെയും തൃശൂര്‍ പൂരവിവാദത്തിന്റെയും പശ്ചാത്തലത്തില്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റണമെന്ന് സി.പി.ഐ വീണ്ടും ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ ബിനോയ് വിശ്വം, എം.വി. ഗോവിന്ദന്‍, പിണറായി വിജയന്‍ എന്നിവര്‍ പങ്കെടുത്തു. അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടു നടപടിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

പ്രതിഷേധിച്ച് കുടുംബം | കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ പേരില്‍ ലോറിയുടമ മനാഫ് പണപ്പിരിവ് നടത്തുകയാണെന്നും തങ്ങളുടെ വൈകാരികതയെ ചൂഷണം ചെയ്യുകയാണെന്നും അര്‍ജുന്റെ കുടുംബം. എന്നാല്‍ അര്‍ജുന്റെ പേരില്‍ 5 പൈസയെങ്കിലും വാങ്ങിച്ചിട്ടുണ്ടെങ്കില്‍ കുടുംബം തെളിയിക്കണമെന്ന് മനാഫും ആവശ്യപ്പെട്ടു.

ശമ്പളവിതരണം താളംതെറ്റി | മാസത്തിലെ ആദ്യ പ്രവര്‍ത്തിദിവസം ശമ്പളമെന്ന രീതി കെ.എസ്.ഇ.ബിയില്‍ തെറ്റി. ഒരു വിഭാഗം ജീവനക്കാര്‍ക്ക് ഇന്നലെ ശമ്പളം ലഭിച്ചില്ല. ലഭിച്ചവരില്‍ ചിലര്‍ക്ക് ഇരട്ടി തുകയും അക്കൗണ്ടിലെത്തി. എസ്.ബി.ഐയിലെ സാങ്കേതി തകരാറാണ് കാരണമെന്നാണ് കെ.സഎ.ഇ.ബിയിലെ ജീവനക്കാരുടെ പ്രതികരണം. ശമ്പളത്തിനുള്ള മുഴുവന്‍ ചെക്കും ബാങ്കിനു കൈമാറിയിട്ടുണ്ട്.

ശമ്പളബില്ലുകള്‍ പാസാക്കണം | എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാരും പ്രധാന അധ്യാപകരം തയ്യാറാക്കുന്ന ശമ്പള ബില്ലുകള്‍ മേലധികാരികള്‍ പാസാക്കണമെന്ന് ധനകാര്യ വകുപ്പിന്റെ പുതിയ ഉത്തരവ്. ഇതുപ്രകാരം എല്‍.പി, യു.പി അധ്യാപകരുടെ ശമ്പള ബില്ലുകള്‍ എ.ഇയും ഹൈസ്‌കൂള്‍ അധ്യാപകരുടേത് ഡി.ഇഒയും പാസാക്കണം. ഹയര്‍ സെക്കന്ററി ബില്ലുകള്‍ പാസാക്കാനുള്ള ഉത്തരാവദിത്വം റീജനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ക്കാണ്. എയ്ഡഡ് കോളജുകളിലെ ബില്ലുകള്‍ ഇനി മുതല്‍ കോളീജിയറ്റ് എഡ്യൂക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടറാകും പാസാക്കുക.

വന്ധ്യംകരിക്കല്‍ | തെരുവു നായകളെ വന്ധ്യംകരിക്കാന്‍ സഞ്ചരിക്കുന്ന ശസ്ത്രക്രിയ യൂണിറ്റുകളെത്തുന്നു. മൃഗസംരക്ഷണ വകുപ്പിലെ പൈലറ്റ് പ്രോജക്ട് തിരുവനന്തപുരം റൂറലില്‍.

ദേശീയം

ട്രെയിനിന് ഹൈഡ്രജന്‍ ഇന്ധനം | ജര്‍മ്മനി, ഫ്രാന്‍സ്, സ്വീഡന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് തീവണ്ടി ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ ഉടന്‍ മാറും. നിലവിലുള്ള ഡിഇഎംയു (ഡീസല്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിനുകളില്‍ ആവശ്യമായ ഗ്രൗണ്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ സഹിതം ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ റീടോ ഫിറ്റ്മെന്റിനായി ഇന്ത്യന്‍ റെയില്‍വേ ഒരു പൈലറ്റ് പ്രോജക്റ്റ് അനുവദിച്ചു. ഹൈഡ്രജന്‍ ഇന്ധനം ഘടിപ്പിച്ച ട്രെയിനിന്റെ ആദ്യ മാതൃക 2024 ഡിസംബറോടെ നോര്‍ത്തേണ്‍ റെയില്‍വേ സോണിന് കീഴില്‍ ഹരിയാനയിലെ ജിന്ദ്-സോനിപത് സെക്ഷനില്‍ ഓടും.

വിദേശം

യുദ്ധം കടുക്കുന്നു | ഇസ്രയേലില്‍ ചൊവ്വാഴ്ച രാത്രി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ തെക്കന്‍ ലെബനനില്‍ സൈന്യവും ഹിസ്ബുള്ളയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ തുടങ്ങി. എട്ട് ഇസ്രയേല്‍ സൈനികള്‍ കൊല്ലപ്പെട്ടു. അതിനിടെ, ഐകരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് രാജ്യത്ത് പ്രവേശിക്കുന്നതും ഇസ്രയേല്‍ വിലക്കി. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ അപലപിക്കുന്നതില്‍ പക്ഷപാതം കാട്ടിയെന്ന് ആരോപിച്ചാണ് നടപടി.

കംബോഡിയ ജോലി തട്ടിപ്പ് | വ്യാജ ജോലി വാഗ്ദാനത്തില്‍പ്പെട്ട് കബോഡിയയിലെത്തി സൈബര്‍ തട്ടിപ്പു സംഘത്തിനനായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായ 7 പേരെക്കൂടി ഇന്ത്യന്‍ എംബസി വഴി രക്ഷപ്പെടുത്തി.

കായികം

ട്വന്റി20 | വനിതാ ട്വന്റി 20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പിന് യു.എ.ഇയില്‍ ഇന്ന് തുടക്കമാകും. ഉച്ചകഴിഞ്ഞ് ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശ് സ്‌കോട്‌ലാന്‍ഡിനെ നേരിടും.

ഷൂട്ടിംഗ് | പെറുവിലെ ലിമയില്‍ നടക്കുന്ന ഐ.എസ.എസ്.എഫ് ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനത്തില്‍ ഇന്ത്യ 5 സ്വര്‍ണ്ണ മെഡലുകള്‍ കൂടി ചേര്‍ത്തു. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളിലാണ് ദേവാന്‍ഷി സ്വര്‍ണം നേടിയത്. ഫൈനലില്‍ ഇറ്റലിയുടെ ക്രിസ്റ്റീന മഗ്‌നാനിയെ 3 – 5 എന്ന സ്‌കോറിനു തോല്‍പിച്ചു. എയ്സ് ഷൂട്ടര്‍ മുകേഷ് നെലവള്ളി ഇന്ത്യയുടെ മറ്റൊരു താരമായി ഉയര്‍ന്നു. ജൂനിയര്‍ പുരുഷന്മാരുടെ 25 മീറ്റര്‍ പിസ്റ്റളില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ കൂടി ഉറപ്പാക്കി. ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെയുള്ള അദ്ദേഹത്തിന്റെ ആകെ എണ്ണം മൂന്നായി.

ഒന്നാമത് | ബോളര്‍മാരുടെ ഐ.സി.സി. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യയുടെ ജസ്പ്രിത് ബുമ്ര. ആര്‍. അശ്വിന്‍ രണ്ടാം സ്ഥാനത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here