സംസ്ഥാനം
കാലാവസ്ഥ | ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
ദർശനത്തിന് സ്പോട്ട് ബുക്കിംഗ് | ശബരിലയിൽ നട തുറന്നു. പ്രതിഷേധത്തിനൊടുവിൽ ശബരിമയിൽ സ്പോട്ട് ബുക്കിംഗ് വന്നു. പ്രതിദിനം 10,000 പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കും. നേരത്തെ വെർച്ച്വൽ ക്യൂ ബുക്കിംഗിൽ 80,000 പേർക്ക് പറഞ്ഞിരുന്ന പ്രവേശനം 70,000 ആക്കി.
പരാതിയിൽ അവ്യക്തത | കണ്ണൂരിൽ ജീവനൊടുക്കിയ എ ഡി എം നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ. നവീൻ ബാബുവിൻ്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി.പി. ദിവ്യക്കെതിരെ സി പി എമ്മിനുള്ളിലും പുറത്തും പ്രതിഷേധം പുകയുകയാണ്.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് | രാഹുൽ മാങ്കൂട്ടത്തിൻ്റെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ പരസ്യ പ്രതിഷേധം ഉയർത്തിയ കോൺഗ്രസ് മാധ്യമ വിഭാഗം കൺവീനർ പി. സരിൻ ഇടത്തേക്കെന്ന് സൂചന. സരിൻ നിലപാട് വ്യക്തമാക്കിയാൽ കൂടിയാലോചിച്ച് നിലപാട് പറയാമെന്ന് ജില്ലാ സെക്രട്ടറി.
മഞ്ചേശ്വരത്ത് ട്വിസ്റ്റ് | 2021 ലെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെ പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രനെ കുറ്റവിമുക്തമാക്കിയ കാസർക്കോട് ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
കള്ളക്കടൽ | കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം താലൂക്കിൽ 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ദേശീയം
ഡി എയും ആശ്വാസ ബത്തയും | കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയും പെൻഷൻകാരുടെ ആശ്വാസബത്തയും 3% വർദ്ധിപ്പിച്ച് 53% ആക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 24 ജൂലൈ ഒന്നു മുതൽ പ്രാബല്യം.
ഒമർ സർക്കാർ | ജമ്മു കാശ്മീരിൽ മർ അബ്ദുള്ളയുടെ നേതൃത്വത്തിൽ നാഷണൽ കോൺഫറൻസ് സർക്കാർ അധികാരം ഏറ്റു. 2009 – 14 ൽ ഒമർ നേരത്തെ മുഖ്യമന്ത്രി ആയിട്ടുണ്ട്.
കായികം
മഴ വില്ലനായി | ഇന്ത്യാ ന്യൂസിലൻസ് ടെസ്റ്റിൻ്റെ ഒന്നാം ദിനം മഴ കാരണം ഉപേക്ഷിച്ചു.
മെസ്സി… മെസ്സി… മെസ്സി | അന്താരാഷ്ട്ര ഫുട്ബോളിൽ 10 ഹാട്രിക്കുകൾ നേടിയ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം എത്തി ലയണൽ മെസ്സി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജൻ്റീനയ്ക്ക് വൻ വിജയം ഒരുക്കി കൊണ്ടാണ് മെസിയുടെ നേട്ടം.