സംസ്ഥാനം
കാലാവസ്ഥ | തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ കനക്കുന്നു. ചില സ്ഥലങ്ങളില്‍ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.
കുത്തനെയുള്ള ഇടിവിനുശേഷം സ്വര്‍ണ്ണവില കൂടി | കുത്തനെയുള്ള ഇടിവിനുശേഷം സ്വര്‍ണ്ണവില ഉയര്‍ന്നു. വെളളിയാഴ്ച പവന് 680 രൂപയാണ് കൂടിയത്. പവന് വില 58,280 രൂപ.
അധ്യാപകര്‍ പഠിപ്പിക്കുന്നത് ജയിലിലാകുമോയെന്ന പേടിയോടെ | ക്രിമിനല്‍ക്കേസില്‍ ജയിലിലാകുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട അവസ്ഥയിലാണ് അധ്യാപകരെന്ന് ഹൈക്കോടതി. ക്ലാസ് മേശയില്‍ കാല് കയറ്റിവച്ചത് ചോദ്യം ചെയ്തപ്പോള്‍ ചീത്തവിളിച്ച ഏഴാം ക്ലാസുകാരനെ അടിച്ച അധ്യാപികയുടെ പേരിലുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
‘അവശ’കലാകാരന്മാര് ഇനിയില്ല | സിനിമയിലും സര്‍ക്കാരിനു മുന്നിലും ഇനി ‘അവശ’കലാകാരന്മാര് ഇല്ല. അവശ സിനിമ കലാകാരന്മാര് ഇനി മുതല്‍ സിനിമ കലാകാരന്മാര് എന്ന പേരില്‍ അറിയപ്പെടും. പേരില്‍ നിന്നു ‘അവശ’ നീക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
തുടരന്വേഷണത്തിന് ഉത്തരവ് | നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് കെഎസയു നേതാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്രൂരമായി ലാത്തികൊണ്ട് മര്‍ദ്ദിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വന്‍നഷ്ടം | ഉദ്യോഗസ്ഥ പിടിപ്പുകേടും വീഴ്ചയും ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഇതുവരെ ഒന്നേമുക്കാല്‍ കോടിയിലധികം തൊഴില്‍ ദിനങ്ങള്‍ നഷ്ടമായെന്ന് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ തൊഴിലാളികള്‍ക്ക് കിട്ടേണ്ട കൂടിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 543 കോടിയോളം രൂപ കുറവായിരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ ആറുമാസങ്ങളില്‍ 1962.98 കോടി ലഭിച്ചിടത്ത് ഇക്കുറി 1428.56 കോടി രൂപ മാത്രമേ കേന്ദ്രത്തില്‍ നിന്ന് ലഭിക്കൂ.
പി.പി. ദിവ്യയ്ക്ക് ഉപാധികളോടെ ജാമ്യം | കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിന്‍െ ആത്മഹത്യയില്‍ അറസ്റ്റിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് ഉപാധികളോടെ ജാമ്യം. സ്ത്രീ, കുടുംബനാഥ എന്ന പ്രത്യേക പരിഗണന നല്‍കിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ജാമ്യം അനുവദിച്ചത്. പത്തു ദിവസത്തെ ജയില്‍വാസത്തിനുശേഷം ദിവ്യ ജയില്‍മോചിതയായി.
ദേശീയം
ന്യൂനപക്ഷ പദവിക്ക് ഭരണഘടനാ പരിരക്ഷ | നിയമത്തിലൂടെ സ്ഥാപിതമായി എന്നതുകൊണ്ട് സര്‍വകലാശാകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി നഷ്ടമാകുന്നില്ലെന്നു സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ വ്യക്തമാക്കി. അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സുപ്രിംകോടതിയുശട സ്ഥിരം ബെഞ്ച് തീരുമാനിക്കും. വെള്ളിയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് ന്യൂനപക്ഷസ്ഥാപനമാണോ എന്നു പരിശോധിക്കാന്‍ മാനദണ്ഡങ്ങള്‍ തയ്യാറാക്കി.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സുപ്രീം കോടതി പടിയിറങ്ങി | കോടതി മുറിയിലെ തന്റെ അവസാന പ്രവൃത്തിദിനവും പൂര്‍ത്തിയാക്കി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സുപ്രീം കോടതി പടിയിറങ്ങി. ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. സുപ്രീം കോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ഡി.വൈ ചന്ദ്രചൂഡ്.
നാട്ടുകാരെ ഭീകരരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി | ജമ്മുവിലെ കിഷ്ത്വറില്‍ രണ്ട് നാട്ടുകാരെ ഭീകരരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗ്രാമപ്രതിരോധ സേനയിലെ അംഗങ്ങളെയാണ് കൊലപ്പെടുത്തിയത്. സോപാരയിലെ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ശ്രീനഗറിലെ ഗ്രേനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കിഷ്ത്വറില്‍ ബന്ദ് ആചരിച്ചു.
ആകാശത്ത് വിസ്താര ഇനിയില്ല | ടാറ്റയുടെ കീഴിലുള്ള ‘വിസ്താര’ എന്ന ജനപ്രിയ എയര്‍ലൈന്‍ ബ്രാന്‍ഡ് തിങ്കളാഴ്ച രാത്രിയോടെ ഓര്‍മയാകും. വിസ്താര എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കും. ചൊവ്വാഴ്ച മുതല്‍ എയര്‍ ഇന്ത്യയായിരിക്കും വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യുക. ടാറ്റയുടെ കീഴിലുള്ള എയര്‍ലൈന്‍സുകളുടെ എണ്ണം നാലില്‍ നിന്ന് രണ്ടായി.
വിദേശം
സൂസി വൈല്‍സ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് | ആദ്യ ക്യാബിനറ്റ് പോസ്റ്റ് നിയുക്ത അമേരിക്കല്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞ സൂസി വൈല്‍സിനെ(67) വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു.
കായികലോകം
സഞ്ജുവിന സെഞ്ച്വറി | ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ട്വന്റി 20 ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ് 50 പന്തില്‍ 107 റണ്‍സ്. ഇന്ത്യയ്ക്ക് 61 റണ്‍സ് വിജയം. ട്വന്റി 20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടു സെഞ്ച്വറി അടിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി സഞ്ജു സാംസണ്.