- ഓര്‍ത്തിരിക്കാം…
- ഇന്നു കഴിഞ്ഞാല്‍, അടുത്ത രണ്ടു ദിവസം ബാങ്ക് അവധിയാണ്.
സംസ്ഥാനം
മാധ്യമ സ്വാതന്ത്ര്യം മൗലികാവകാശത്തിന്റെ ഭാഗം | മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് കേരള ഹൈക്കോടതി. ഭരണഘടന അനുച്ഛേദം 19(1) എ ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തില്‍ മാധ്യമ സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ യുക്തിപരമായ നിയന്ത്രണം ഭരണഘടന അനുച്ഛേദം 19(2) ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനപ്പുറമുള്ള ഒരു നിയന്ത്രണവും സാധ്യമല്ലെന്ന് വിഷയം പരിശോധിച്ച അഞ്ചംഗ വിശാല ബെഞ്ച് വ്യക്തമാക്കി. ക്രിമിനല്‍ കേസുളില്‍ അന്തിമ തീര്‍പ്പ് പുറപ്പെടുവിക്കേണ്ടത് കോടതികളാണ്. ഇതിനു മുമ്പ് മാധ്യമങ്ങളുടെ തീര്‍പ്പുണ്ടായാല്‍ ഭരണഘടനാപരമായ സംരക്ഷണം ലഭിക്കില്ല. ഏതെങ്കിലും വ്യക്തിയുടെ മൗലികാവകാശങ്ങള്‍ മാധ്യമങ്ങളാല്‍ നിഷേധിക്കപ്പെട്ടാല്‍ പരിഹാരം തേടി കോടതിയെ സമീപിക്കാം.
റെയ്ഡില്‍ പോലീസ് വെള്ളം കുടിക്കുന്നു | പാലക്കാട്ട് പോലീസ് നടത്തിയ രാത്രി പരിശോധനയില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. നടപടികള്‍ നിയമപരമായിരുന്നില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കലക്ടറും പോലീസ് ആസ്ഥാനവും വിഷയത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സി.പി.എം പോലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തെരരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
ദിവ്യയെ പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കും | മുന്‍ എഡിഎം നവീന്‍ ബാബുവിനെ മരണത്തില്‍ അറസ്റ്റിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെ പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കുന്നതടക്കമുളള നടപടികള്‍ സ്വീകരിക്കാന്‍ സി.പി.എം ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നല്‍കി.
ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് | മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്കു മേപ്പാടി പഞ്ചായത്തില്‍ നിന്നു വിതരണം ചെയ്തതു പുഴുവരിച്ച ഭക്ഷ്യക്കിറ്റ്. 19ാം വാര്‍ഡ് കുന്നമ്പറ്റയില്‍ വാടകയ്ക്കു താമസിക്കുന്ന മുണ്ടക്കൈ ചൂരല്‍മല സ്വദേശികളായ മൂന്നു കുടുംബങ്ങള്‍ക്കാണ് ഉപയോഗ ശൂന്യമായ കിറ്റ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ഉപയോഗശൂന്യമായ വസ്ത്രങ്ങളും ഉണ്ടായിരുന്നത്രേ. പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷന്‍ ചെയര്‍മാന്‍ എഡിഎമ്മിനു റിപ്പോര്‍ട്ട് നല്‍കി.
ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ചു | ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമനിര്‍മ്മാണ ശിപാര്‍ശയില്‍ കോടതിയെ സഹായിക്കാനായി അഡ്വ. മിത സുധീന്ദ്രനെ അമിക്കസ്‌ക്യൂറിയായി നിയോഗിച്ചു.
പോളിസി നല്‍കിയശേഷം ഇന്‍ഷ്വറന്‍സ് നിഷേധിക്കരുത് | വേണ്ടത്ര പരിശോധനയില്ലാതെ പോളിസി നല്‍കിയശേഷം നേരത്തെതന്നെ രോഗം ഉണ്ടായിരുന്നെന്നു ചൂണ്ടിക്കാട്ടി ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കുന്നത് അനുവദിക്കില്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം.
ദേശീയം
ഇന്ത്യന്‍ വനിതകളില്‍ 53 ശതമാനം പേര്‍ക്ക് തൊഴില്‍ ചെയ്യാനാകുന്നില്ല | കുടുംബാംഗങ്ങളെ പരിപാലിക്കേണ്ടതിനാല്‍ ഇന്ത്യന്‍ വനിതകളില്‍ 53 ശതമാനം പേരം തൊഴില്‍ മേഖലയ്ക്കു പുറത്താണെന്നു രാജ്യാന്തര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) റിപ്പോര്‍ട്ട്. കുടുംബപരിപാലനത്തിനു ജോലിയില്‍ നിന്ന് വിട്ടു നല്‍ക്കുന്നത് 1.1 ശതമാനം പുരുഷന്‍മാര്‍ മാത്രമാണ്.
ദേശീയ ഭീകരവിരുദ്ധ നയം ഉടന്‍ | ഭീകരതയെയും ഭീകരരുടെ ആവാശവ്യവസ്ഥയെയും ചെറുക്കുന്നതിന് ദേശീയ ഭീകരവിരുദ്ധ നയം ഉടന്‍ രൂപവത്കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
തെരഞ്ഞെടുപ്പ് രീതി പാതിവഴിയില്‍ മാറ്റാനാകില്ല | ഒഴിവുണ്ടെങ്കില്‍ നിലവിലെ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കണം. സര്‍ക്കാര്‍ ജോലിക്കുള്ള നിയമന നടപടി തുടങ്ങിക്കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പ് രീതിയില്‍ (സിലക്ഷന്‍ പ്രോസസ്) മാറ്റം വരുത്താന്‍ കഴിയില്ലെന്നു സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഒഴിവുണ്ടെങ്കില്‍ പോലും റാങ്ക് ലിസ്റ്റില്‍ ഉള്‍പെപ്പട്ടതുകൊണ്ടു മാത്രം നിയമനം ലഭിക്കാന്‍ ഉദ്യോഗാര്‍ത്ഥിക്ക് അനിഷേധ്യമായ അവകാശം ഇല്ല. അതേസമയം, സര്‍ക്കാരിനും റിക്രൂട്ട്‌മെന്റ് ഏജന്‍സിക്കും റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏകപക്ഷീയമായി നിയമനം നിഷേധിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.
വിദേശം
സ്വര്‍ണ്ണം പവന് 1320 രൂപ കുറഞ്ഞു | അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പിനു പിന്നാലെ രാജ്യാന്തര സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്. ഇന്നലെ പവന് 1320 കുറഞ്ഞു 57,600 രൂപയിലെത്തി.
സമൂഹമാധ്യമം കുട്ടികള്‍ 16 കഴിഞ്ഞിട്ട് ഉപയോഗിച്ചാല്‍ മതി ? | കുട്ടികള്‍ക്ക് സമൂഹമാധ്യമ ഉപയോഗത്തിന് പ്രായപരിധി 16 വയസ്സാക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ലോകത്തിനു മാതൃകയാകുന്ന നിയമമെന്ന മുഖവുരയോടെയണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.