സംസ്ഥാനം
ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി | സംസ്ഥാന സര്‍ക്കാരിന്റെ ഈ മാസത്തെ 1600 രൂപ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു.
സ്വകാര്യ ബസുകള്‍ക്കു മാത്രമായി ദൂരപരിധിയില്ല | സ്വകാര്യ ബസുകള്‍ക്കു 140 കിലോ മീറ്ററില്‍ കൂടുത ദൂരമുള്ള പെര്‍മിറ്റുകള്‍ അനുവദിക്കേണ്ടതില്ലെന്ന പുതിയ മോട്ടോര്‍ വാഹന സ്‌കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. അപാകതകള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
കള്ളപ്പണം കിട്ടിയില്ല, നീല ട്രോളി ബാഗിലെന്ത് ? രാത്രി റെയ്ഡില്‍ മുഖം നഷ്ടപ്പെട്ടോ ? | കള്ളപ്പണം പരിശോധിക്കാന്‍ പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിന് എത്തിയ നേതാക്കള്‍ തങ്ങിയ ഹോട്ടലില്‍ രാത്രിയില്‍ നടത്തിയ നാടകീയ പരിശോധനാനീക്കം പോലീസിനെ നാണക്കേടിലാക്കി. സി.സി.ടി.വി പരിശോധിക്കണമെന്ന സി.പി.എം ആവശ്യത്തിനു പിന്നാലെ ഹോട്ടലില്‍ വീണ്ടും പരിശോധന നടത്തി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്ക് കസ്റ്റഡിയിലെടുത്തു. ഹോട്ടലില്‍ കെ.എസ്.യു. നേതാവ് ഫെനി നൈനാന്‍ കൊണ്ടു നടക്കുന്ന ട്രോളി ബാഗിന്റെ ദൃശ്യങ്ങള്‍ സി.പി.എം പുറത്തുവിട്ടു.
ടെയിനിനു മുന്നില്‍പ്പെട്ട് ദാരുണാന്ത്യം നേരിട്ടവര്‍ക്ക് മൂന്നു ലക്ഷം വീതം | ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തില്‍ ശുചീകരണം പ്രവര്‍ത്തനത്തിനിടെ ട്രെയിന്‍ തട്ടി മരിച്ച തമിഴ്‌നാട് സേലം സ്വദേശികളുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്നു ലക്ഷം വീതം അനുവദിച്ചു. കൂടാതെ കാസര്‍കോട് നീലേശ്വരത്തെ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ മരിച്ച നാലു പേരുടെ ആശ്രിതര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ നിന്ന് നാലു ലക്ഷം രൂപ വീതം നല്‍കും.
നടന്‍ നിവിന്‍ പോളിക്കു ക്ലീന്‍ചിറ്റ് | പീഡനക്കേസില്‍ നടന്‍ നിവിന്‍ പോളിക്കു ക്ലിന്‍ ചിറ്റ്. കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഊന്നുകല്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കി.
വന്ദേഭാരതിനു പിന്നാലെ നമോഭാരത് വരുന്നു | പ്രമുഖ കേന്ദ്രങ്ങള്‍ക്കിടയില്‍ സര്‍വീസ് നടത്തുന്ന അതിവേഗ ടെയ്രിനുകളായ നമോഭാരത് സര്‍വീസ് കേരളത്തില്‍ തുടങ്ങും. തീയതി പ്രഖ്യാപിച്ചിട്ടില്ല. മുപ്പതു രൂപയായിരിക്കും കുറഞ്ഞ നിരക്ക്.
ദേശീയം
ചെണ്ടകൊട്ടി മാത്രം കൈയേറ്റം ഒഴിപ്പിക്കാനാവില്ല | താമസക്കാര്‍ക്കു മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ചെണ്ട കൊട്ടിയുള്ള പൊതു അറിയിപ്പുവഴി മാത്രം കൈയേറ്റ്‌മൊഴുപ്പിക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഏഴര ടണ്‍വരെ ഭാരമുള്ളതവ ബാഡ്ജ ഇല്ലാതെ ഓടിക്കാം | ലൈറ്റ് മോട്ടോര്‍ വാഹന ലൈസന്‍സ് ഉള്ളവര്‍ക്ക് ഏഴര ടണ്‍വരെ ഭാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും ഓടിക്കാമെന്നും അതിനായി ബാഡ്ജ് നേടേണ്ടതില്ലെന്നു സുപ്രീം കോടതി. ഇതിനായി ലൈസന്‍സ് മതി. കാര്‍, ടാക്ടര്‍, റോഡ് റോളര്‍ പോലുള്ള വാഹനങ്ങളുടെ ഭാരം ഏഴര ടണ്ണിനു താഴെയാണ്.
ഉന്നത വിദ്യാഭ്യാസത്തിന് ഈടില്ലാതെ ബാങ്ക് വായ്പ | രാജ്യത്തെ മുന്‍നിര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനായി ഇനി ആള്‍ ജാമ്യമോ ഈടോ ഇല്ലാതെ കോഴ്‌സിന്റെ പൂര്‍ണ ചെലവിനു തുല്യമായ തുക ബാങ്കുകള്‍ വായ്പ നല്‍കും. ഇതിനുള്ള പി.എം. വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കി. 7.5 ലക്ഷം രൂപയ്ക്കുവരെ 75 ശതമാനം ക്രെഡിറ്റ് ഗാരന്റി സര്‍ക്കാരായിരിക്കും നല്‍കുക. 8 ലക്ഷം രൂപയ്ക്കു താഴെയാണ് കുടുംബത്തിന്റെ വാര്‍ഷിക വരുമാനമെങ്കില്‍ 10 ലക്ഷം രൂപയ്ക്കുവരെ പലിശയില്‍ മൂന്നു ശതമാനം ഇളവ് ലഭിക്കും.
ജെഇഇ അഡ്വാന്‍സ് മൂന്നു തവണ എഴുതാം | ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ് പരീക്ഷ എഴുതാനുള്ള അവസരം മൂന്നായി ഉയര്‍ത്തി. നിലവില്‍ ര്ണ്ടു തവണവരെയാണ് അനുവദിച്ചിരുന്നത്.
വിദേശം
വൈറ്റ്ഹൗസിലേക്ക് ട്രംപിന്റെ തിരിച്ചുവരവ് | അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേകക് ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചുവരവ്. വിധി നിര്‍മയിക്കുന്നതില്‍ നിര്‍ണ്ണായകമാകാറുള്ള ഏഴു സംസ്ഥാനത്തില്‍ ഒന്നുപോലും വിട്ടുകൊടുക്കാതെ 291 ഇലക്ടറര്‍ വോട്ടുകള്‍ നേടിയാണ് ട്രംപിന്റെ വിജയം. യുഎസ് സെനറ്റ്, ജനപ്രതിനിധിസഭ എന്നിവിടങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കന്‍പാര്‍ട്ടി മുന്നേറി.