ന്യൂഡല്‍ഹി | പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്തെ പ്രധാന നിമിഷങ്ങള്‍ ചിത്രീകരിക്കുന്ന 12 എഐ-ജനറേറ്റഡ് പോര്‍ട്രെയ്റ്റുകള്‍ സര്‍ക്കാര്‍ പുറത്തിറക്കി. അതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയ ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും ഉള്‍പ്പെടുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സിലാണ് 12 ഗിബ്ലി-സ്‌റ്റൈല്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.

https://twitter.com/mygovindia/status/1905563843364790471

എഐ-ക്രാപ്റ്റഡ് ചിത്രങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരുള്‍പ്പെടെ ലോക നേതാക്കളുമായുള്ള മോദിയുടെ കൂടിക്കാഴ്ചകള്‍ ചിത്രീകരിക്കുന്ന രംഗങ്ങളും ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ ഫ്രഞ്ച് എംബസിയും AI ചിത്രം പങ്കിട്ടു. 2023-ല്‍ പുതിയ പാര്‍ലമെന്റില്‍ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ ചെങ്കോല്‍ സമര്‍പ്പണചിത്രം, ഇന്ത്യന്‍ ആര്‍മി യൂണിഫോമില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം, അയോധ്യ ക്ഷേത്ര സമര്‍പ്പണച്ചടങ്ങ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here