ഗ്ളാമര്‍ മോഡലായ നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ആദ്യ അഡള്‍ട്ട് വെബ് സീരിസില്‍ നായകനായ അലന്‍സിയറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വൈറലായിരുന്നു. എന്നാല്‍ എ പടത്തില്‍ അഭിനയിക്കുന്നൂവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരേ രംഗത്തു വന്നിരിക്കയാണ് അലന്‍സിയര്‍. താനൊരു നടനാണെന്നും ഏതുവേഷം കെട്ടാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്കൊക്കെ നാണമുണ്ടോ?. പദ്മരാജന്റേയും ഭരതന്റേയും അടൂരിന്റേയുമൊക്കെ സിനിമകള്‍ കാണുന്നവല്ലേ. നിങ്ങളെ ഓര്‍ത്തു ലജ്ജിക്കുന്നു- അലന്‍സിയര്‍ പറയുന്നു.
അലന്‍സിയറിനെ പോലെയുള്ള നടനെ അഭിനയിപ്പിച്ചശേഷം അത് തന്റെ യുട്യൂബ് ചാനലില്‍ ഇടാനുള്ളതാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത് തെറ്റാണെന്ന് സംവിധായിക നിള നമ്പ്യാരും പറഞ്ഞു. താന്‍ സ്വന്തമായി തുടങ്ങുന്ന ഒടിടി പ്ലാറ്റ്ഫോമിലായിരിക്കും ഈ വെബ്സീരീസ് റിലീസ് ചെയ്യുകയെന്നാണ് നിള തന്റെ ഇന്‍സ്റ്റ വീഡിയോയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.