രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു, ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസായി 11ന് ചുമതല ഏല്‍ക്കും
ന്യൂഡല്‍ഹി| സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിച്ച് രാഷ്ട്രപതി വിജ്ഞാപനം ഇറക്കിയത്. നവംബര്‍ 11 ന് സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഖന്ന ചുമതലയേല്‍ക്കും.
സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയര്‍ ജഡ്ജിയെ തന്റെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്യുന്നതാണ് രീതി....
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത | ക്ഷാമബത്ത കൂടി |സ്വന്തം വൈദ്യുതി നേരിട്ടു വില്‍ക്കാം |പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി |തിരുവനന്തപുരം പൂന്നൈ ഡയറക്ട് വിമാന സര്‍വീസ് | ഇന്ത്യ ചൈന… ഭായി ഭായി…|പൊട്ടിത്തെറിച്ചു, ബഹിരാകാശത്ത് മാലിന്യം കൂടി |
സംസ്ഥാനം
കാലാവസ്ഥ | എല്ലാ ജില്ലകളിലും മിന്നലോടു കുടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റ വരെ ആകാന്‍ സാധ്യതയുണ്ട്.
ക്ഷാമബത്ത കൂടി | 2021 ജൂലൈ ഒന്നു മുതല്‍ നല്‍കേണ്ടിയിരുന്ന ഒരു ഗഡു ക്ഷമാബത്തയായ (ഡിഎ) മൂന്നു ശതമാനം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ചു. നവംബറിലെ ശമ്പളത്തിലൂം പെന്‍ഷനിലും വര്‍ദ്ധിപ്പിച്ച ഡിഎ ലഭിക്കും. ഇതോടെ ഡിഎ...
ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴ |റബര്‍ വിപണിയില്‍ ടയര്‍ കമ്പനികളെ കാണാനില്ല |സി.പി.എം സംസ്ഥാന സമ്മേളനം മാര്‍ച്ച് ആറു മുതല്‍ |സ്‌കൂള്‍ കലോത്സവം ജനുവരി നാലു മുതല്‍ |മദ്രസകളുടെ കാര്യത്തില്‍ എന്തിനീ ഉത്കണ്ഠ ? ജെ.പി.സിയില്‍ വാക്കേറ്റം, സംഘര്‍ഷം, സസ്‌പെന്‍ഷന്‍...
സംസ്ഥാനം
ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴ | സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത.
ഡ്രൈവര്‍ മേയര്‍ തര്‍ക്കം | കെ.എസ്.ആര്‍.ടി.സി ഡ്രൈവറായിരുന്ന എല്‍.എച്ച്. യദുവിനെ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എയും വഴിയില്‍ തടഞ്ഞെന്ന കേസില്‍ ചുമത്തിയിരുന്ന പ്രധാന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്യാനാവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലത്രേ. സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തി,...
ആലു സ്വദേശിനിയുടെ പരാതി: മറ്റൊരുകേസില്‍ കൂടി നടന്‍ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടത്തി, ജാമ്യത്തില്‍ വിട്ടു
വടക്കാഞ്ചേരി | നടിയെ പീഡിപ്പിച്ച കേസില്‍ മുകേഷ് എംഎല്‍എയെ വടക്കാഞ്ചേരിയില്‍ അറസറ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തത്.
തൃശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഇന്നലെ രാത്രി ഏഴു മണിയോടെയാണ് മുകേഷ് ഹാജരായത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പി ഐശ്വര്യ ഡോംഗ്രേ ആണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ശേഷം വടക്കാഞ്ചേരി...
ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചു | വെടിക്കെട്ട് വിജ്ഞാപനത്തില്‍ പുനരാലോചന |മദ്രസകള്‍ക്കെതിരായ ഉത്തരവ് മരവിപ്പിച്ചു |ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന് |സ്വര്‍ണ്ണം @ 58400 | സിഎന്‍ജി വില ആറു രൂപ വരെ കൂടും |സ്‌കൂള്‍ ഒളിമ്പിക്...
സംസ്ഥാനം
വെടിക്കെട്ട് വിജ്ഞാപനത്തില്‍ പുനരാലോചന | ആഘോഷങ്ങളില്‍ വെടിക്കെട്ടിനു തടസമാകുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രം പുന:പരിശോധിച്ചേക്കും. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം ചര്‍ച്ചകള്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ തൃശൂര്‍ പൂരത്തിന് അടക്കം തിരിച്ചടിയാണ്.
മദ്രസകള്‍ക്കെതിരായ ഉത്തരവ് മരവിപ്പിച്ചു | വിവാദമായ, വിദ്യാഭ്യാസ അവകാശ നിയമത്തില്‍െ വ്യവസ്ഥകള്‍ പാലിക്കാത്ത മദ്രസകള്‍ അടച്ചുപൂട്ടാനുളള ദേശീയ ബാലാവകാശ കമ്മിഷന്‍ സര്‍ക്കുലര്‍ സുപ്രീം കോടതി മരവിപ്പിച്ചു.
പ്രശാന്തിനെ പുറത്താക്കും, ദിവ്യയോട് വിട്ടുവീഴ്ചയില്ല...
ശ്രീപത്മനാഭ സ്വാമിയുടെ തളിപ്പാത്രം പുറത്തേക്കുപോയതില്‍ ട്വിസ്റ്റ് |പാര്‍ട്ടി നവീനൊപ്പം, പോലീസ് ദിവ്യയ്‌ക്കൊപ്പം ?|കേന്ദ്ര വിജ്ഞാപനം തൃശൂര്‍പൂരം തടയും |ബുധനാഴ്ച ഡാന രൂപപ്പെടും| കെ.എസ്.ഇ.ബി മീറ്റര്‍ വാടക കുറയും |കൂറ്റന്‍ ഛിന്നഗ്രഹം വ്യാഴാഴ്ച ഭൂമിക്കരികില്‍…|
സംസ്ഥാനം
മഴ പെയ്യും | സംസ്ഥാനത്ത് തുലാവര്‍ഷ മഴ ലഭിച്ചു തുടങ്ങി. വിവിധ ഭാഗങ്ങളില്‍ ശക്്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
പുരാവസസ്തു കൊണ്ടുപോയതില്‍ ട്വിസ്റ്റ് | അതീവ സുരക്ഷയുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരത്തില്‍ ഉള്‍പ്പെട്ട തളിപ്പാത്രം പുറത്തേക്കുപോയതില്‍ ട്വറിസ്റ്റ്. കൊണ്ടുപോയവര്‍ മോഷ്ടിച്ചതല്ലെന്ന കണ്ടെത്തലില്‍ പോലീസ് കേസ് എടുക്കില്ലെന്ന് വ്യക്തമാക്കി. എന്നാല്‍, പാത്രം പുറത്തുപോയത് ആരുടെ വീഴ്ചയെന്ന ചോദ്യത്തിന് ഉത്തരം ഇല്ല.
പാര്‍ട്ടി നവീനൊപ്പം, പോലീസ് ദിവ്യയ്‌ക്കൊപ്പം...
ബുധനാഴ്ച്ച ദന രൂപപ്പെടും, ഒഡിഷ – ബംഗാൾ തീരത്തേക്ക് നീങ്ങും, കേരളത്തിൽ തുലാവർഷ മഴ തുടരും
തിരുവനന്തപുരം | ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റിന് 'ദന'യെന്നാണ് പേരിട്ടിരിക്കുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ നാളെയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ബുധനാഴ്ച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കണക്കു കൂട്ടുന്നത്.
ഒഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും 'ദന' ചുഴലിക്കാറ്റ് നീങ്ങുക എന്നാണ് റിപ്പോർട്ടുകൾ. അധികൃതർ ഇതിനോടകം ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി കഴിഞ്ഞു. ജനങ്ങൾ എല്ലാവരും മുന്നറിയിപ്പുകൾ പാലിക്കണമെന്നും അപകട മേഖലയിൽ നിന്ന്...
തൃശ്ശൂർപൂരം വീണ്ടും രാഷ്ട്രീയ വിവാദമാകുന്നു… കേന്ദ്രത്തിൻ്റെ പുതിയ ഉത്തരവിൽ വെടിക്കെട്ട് നടത്താനാവില്ലെന്ന് കേരളം
തൃശ്ശൂർ | വെടിക്കെട്ട് നടത്താൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഉത്തരവ് തൃശൂർ പൂരത്തിന് തടസ്സം. കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവിനെതിരെ സംസ്ഥാനം രംഗത്തെത്തി. ഒരു കാരണവശാലം അംഗീകരിക്കാനാവാത്ത നിബന്ധനകളാണ് കേന്ദ്രത്തിന്റേതെന്ന് മന്ത്രി കെ. രാജൻ പ്രതികരിച്ചു. തേക്കിൻകാട് മൈതാനത്തെന്നല്ല, സ്വരാജ് റൗണ്ടിലെവിടെയും വെടിക്കെട്ട് നടത്താൻ കഴിയാത്തവിധം അശാസ്ത്രീയമായ നിർദേശങ്ങളാണു വിജ്ഞാപനത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാല്‍ തൃശ്ശൂരിലെ സ്വരാജ് റൗണ്ടിന്റെ...
ഇടതും ബിജെപിയും ജയിക്കരുത്… യുഡിഎഫിൻ്റെ മുന്നിൽ സഹകരിക്കാൻ ഫോർമൂല വച്ച് അൻവർ
പാലക്കാട് | നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിച്ച് ഡിഎംകെ പ്രസക്തി നിലനിർത്താൻ പി.വി.അൻവർ എംഎൽഎയുടെ സഹകരിക്കൽ ഫോർമൂല. ചേലക്കര മണ്ഡലത്തിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ) സ്ഥാനാർഥി എൻ.കെ.സുധീറിനെ പിന്തുണച്ചാൽ പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു.അൻവറിന്റെ പാർട്ടിയുടെ സ്ഥാനാർഥികളെ പിൻവലിക്കാൻ യുഡിഎഫ് നേതൃത്വം അഭ്യർഥിച്ചിരുന്നു. യുഡിഎഫ് നേതാക്കളുമായി ചർച്ച നടക്കുകയാണെന്നും അൻവർ വ്യക്തമാക്കി. അൻവറുമായി പ്രതിപക്ഷ നേതാവ്...
പറയുമ്പോള്‍ അതീവ സുരക്ഷ… പത്മനാഭ സ്വാമിയുടെ പാത്രം കൊണ്ടുപോയത് ആരും അറിഞ്ഞില്ല…
തിരുവനന്തപുരം | ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അമൂല്യ പുരാവസ്തുശേഖരത്തില്‍ ഉള്‍പ്പെട്ട നിവേദ്യ ഉരുളി വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ച് ഒരു വിഭാഗം കൊണ്ടുപോയി. അതീവ സുരക്ഷാ മേഖയില്‍ നിന്ന് ഒക്‌ടോബര്‍ 13ന് നടന്ന മോഷണത്തില്‍ അന്വേഷണം ആരംഭിച്ചു.
ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാര്‍ തന്നതാണെന്നും ഉള്ള നിലപാടിലാണ് ഹരിയാനയില്‍ നിന്നു കണ്ടെത്തിയ പ്രതി ഗണേശ് ത്ഡായുടെ നിലപാട്. നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോള്‍...