back to top
26 C
Trivandrum
Monday, December 23, 2024
More

    ജാഗ്രതാ നിര്‍ദേശം: മഴ പെയ്തു തുടങ്ങി…, കനക്കുമെന്ന് മുന്നറിയിപ്പ്, പിന്നാലെ കാലവര്‍ഷമെത്തും

    0
    തിരുവനന്തപുരം | ചുട്ടുപൊള്ളിയ ദിവസങ്ങള്‍ക്കു ശേഷം കേരളത്തെ കുതിര്‍ക്കാന്‍ മഴ ദിവസങ്ങളെത്തി. മിക്ക ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു തുടങ്ങി. വേനല്‍ മഴയ്ക്കു പിന്നാലെ കാലവര്‍ഷവും ആരംഭിക്കുമെന്നാണ് കണക്കു കൂട്ടല്‍. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ മുന്നറിയിപ്പാണ് പുറത്തു വന്നിട്ടുള്ളത്. ചൊവ്വാഴ്ച വരെയാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിലായി കനത്ത മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുള്ളത്. ഇന്നും നാളെയും പത്തനംതിട്ട, ഇടുക്കി, കോട്ടയം...

    വിഴിഞ്ഞം തുറമുഖം മുതൽ ബാലരാമപുരം വരെ ഭൂഗർഭ തീവണ്ടിപ്പാത, ഡി.പി.ആർന് അംഗീകാരമായി

    0
    തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി. ചരക്കുനീക്കത്തിന് വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാതയ്ക്കാണ് ചീഫ് സെക്രട്ടറി ഡോ. വി.വേണു അധ്യക്ഷനായ പദ്ധതിനിർവഹണ സമിതി അംഗീകാരം നൽകിയത്. തീവണ്ടിപ്പാതയുടെ 9.5 കിലോമീറ്ററും ഭൂഗർഭപാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. 1400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിർമാണച്ചുമതല...

    ഇക്കുറി കേരളത്തില്‍ കാലവര്‍ഷം നേരത്തെ

    0
    തിരുവനന്തപുരം| പരമ്പരാഗതമായി ജൂണ്‍ ഒന്നിന് എത്താറുള്ള കാലവര്‍ഷം ഇക്കുറി മെയ് 31ഓടെ എത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. നാല് മാസം നീളുന്ന മഴക്കാലത്തിനാണ് ഇത് തുടക്കം കുറിക്കുക. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ മണ്‍സൂണ്‍ മഴക്കാലം നിര്‍ണ്ണായകമാണ്.പതിവിന് വിപരീതമായി കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിനാണ് കാലവര്‍ഷം കേരളത്തില്‍ പെയ്ത് തുടങ്ങിയത്.കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് ഇത്തവണ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ കേരളത്തില്‍ നേരത്തെ...

    പെണ്‍വാണിഭ റാക്കറ്റില്‍ നിന്നു 5 പെണ്‍കുട്ടികളെ രക്ഷപെടുത്തി, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെല്‍ത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അടക്കം 8 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

    0
    ഇറ്റാനഗര്‍ | അന്തര്‍ സംസ്ഥാന പെണ്‍വാണിഭ റാക്കറ്റിന്റെ വലയില്‍ നിന്നു 10 മുതല്‍ 15 വയസ് വരെ പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. പണ്‍വാണിഭ റാക്കറ്റില്‍ പങ്കുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 21 പേരെ അരുണാചല്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെല്‍ത്ത് സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടറും ഉള്‍പ്പെടുന്നു. ഹോട്ടലുകളില്‍ നടന്ന...

    സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം, അഞ്ചു വയസുകാരി ഗുരുതരാവസ്ഥയില്‍

    0
    കോഴിക്കോട് | അമീബിക് മസ്തിഷ്‌ക ജ്വരം വീണ്ടും ഭീതി വിതയ്ക്കുന്നു. അസുഖ ബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ തുടരുന്നത്. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. മുന്നിയൂര്‍ പുഴയില്‍...

    രാജ്യത്ത് സി.എ.എ നടപ്പിലാക്കി, 14 പേര്‍ക്ക് പൗരത്വം നല്‍കി

    0
    ന്യുഡല്‍ഹി | രാജ്യത്ത് സി.എ.എ നടപ്പിലാക്കി. ആദ്യം അപേക്ഷിച്ച 14 പേര്‍ക്ക് പൗരത്വം നല്‍കി. രണ്ടുമാസം മുമ്പാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ (സിഎഎ) നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച 14 പേര്‍ക്കാണ് നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. 2019 ഡിസംബറില്‍ പാര്‍ലമെന്റ് നിയമം...

    ഇരട്ട ക്ലച്ച് വാഹനങ്ങളും 18 വര്‍ഷം പഴക്കമുള്ളവയും അനുവദിക്കും, ഡ്രൈവിംഗ് സ്‌കൂള്‍ സമരം പിന്‍വലിച്ചു

    0
    തിരുവനന്തപുരം | ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു. മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഇരട്ട ക്ലച്ച് സംവിധാനം തുടരാനും ഡ്രൈവിംഗ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കാനും ധാരണയായി. നിലവിലെ മാതൃകയില്‍ ആദ്യം ഗ്രൗണ്ട് ടെസ്റ്റും തുടര്‍ന്ന് റോഡ് ടെസ്റ്റുമാകും തുടര്‍ന്നും നടത്തുക. ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ ക്യാമറ സ്ഥാപിക്കണമെന്ന നിര്‍ദേശം ഡ്രൈവിംഗ് സ്‌കൂളുകാര്‍ അംഗീകരിച്ചു. ടെസ്റ്റ്...

    മാസം 10 കിലോ സൗജന്യ റേഷന്‍… ഇത് കോണ്‍ഗ്രസിന്റെ ഗ്യാരന്റിയെന്ന് ഖാര്‍ഗെ

    0
    ലഖ്നൗ | ഇന്ത്യ മുന്നണിക്ക് കേന്ദ്രഭരണം ലഭിച്ചാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. സമാജ്വാദി പാര്‍ട്ടി (എസ്.പി) നേതാവ് അഖിലേഷ് യാദവിനൊപ്പം ലഖ്നൗവില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. ജൂണ്‍ നാലിന് കേന്ദ്രത്തില്‍ ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. https://twitter.com/INCIndia/status/1790634678099087601 ഉത്തര്‍പ്രദേശിലെ 80-ല്‍ 79 സീറ്റിലും ഇന്ത്യ...

    ഭാര്യയെ മര്‍ദ്ദിച്ച സംഭവം: ഒളിവില്‍പോയ രാഹുലിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്, എസ്.എച്ച്.ഒയ്ക്ക് സസ്‌പെന്‍ഷന്‍

    0
    കോഴിക്കോട് | പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി പന്തീരങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി ഗോപാലി(29)നെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസെടുത്തതിനെ തുടര്‍ന്ന് രാഹുല്‍ ഒളിവില്‍ പോയതോടെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടോ എന്നറിയാനായി വിമാനക്കമ്പനി അധികൃതരേയും പോലീസ് സമീപിച്ചു. News Update: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സിഐ എ.എസ്.സരിനെ സസ്‌പെന്‍ഡ് ചെയ്തു....

    3.02 കോടിയുടെ ആസ്തി, വീടോ കാറോ ഇല്ല, പണമായി മോദിയുടെ കൈയില്‍ 52,920 രൂപയുണ്ട്

    0
    വാരാണസി | ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉള്ളത് 3.02 കോടി രൂപയുടെ ആസ്തി. 52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. സ്വന്തമായി വീടോ കാറോ ഇല്ല. 80,304 രൂപ എസ്.ബി.ഐയുടെ ഗാന്ധിനഗര്‍, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിലുണ്ട്. എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ, എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍...

    Todays News In Brief

    Just In