വിദ്യാർത്ഥി കണ്‍സഷന്‍ ഇനി ഓണ്‍ലൈന്‍ വഴി
തിരുവനന്തപുരം | ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ത്ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറും. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനാണ് രജിസ്‌ട്രേഷന്‍ കെഎസ്ആര്‍ടിസി ഓണ്‍ലൈനിലേക്ക് മാറ്റുന്നത്.രജിസ്‌ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും രേഖപ്പെടുത്തി നിര്‍ദേശിച്ചിട്ടുള്ള...
വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടി 9 റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിക്കും
തിരുവനന്തപുരം | മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി വനം വന്യജീവി വകുപ്പില്‍ 9 റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്‍റെ നടത്തിപ്പിനായി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് ഡ്രൈവര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവയുടെ 9 തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിനും അനുമതി നല്‍കി. തിരുവനന്തപുരം ഡിവിഷനില്‍ പാലോട്, പുനലൂര്‍ ഡിവിഷനില്‍ തെന്മല, കോട്ടയം ഡിവിഷനില്‍ വണ്ടന്‍പതാല്‍,...
സംസ്ഥാനത്ത് 3 സീറ്റുകളിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 25ന്
ന്യൂഡല്‍ഹി | സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 25ന് നടക്കും. മൂന്ന് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. ജൂൺ 6ന് വിജ്ഞാപനം പുറത്തിറങ്ങും. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 13 ആണ്. ജൂൺ 18 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ മാണി (കേരള കോണ്‍ഗ്രസ് എം) എന്നിവരുടെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്...
വരുന്നു തീവ്രമഴ;പെരുമഴയിൽ മുങ്ങി കൊച്ചി, മഴക്കെടുതിയിൽ മൂന്ന് മരണം.
തിരുവനന്തപുരം | സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ വരും മണിക്കൂറുകളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. മഴക്കെടുതികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.കോട്ടയം, എറണാകുളം ജില്ലകളിൽ തീവ്രമഴയ്‌ക്ക് സാധ്യതയുണ്ട്. ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനമാണ് കേരളത്തിൽ മഴ...
പെപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനെ ചൊല്ലി തര്‍ക്കം തുടങ്ങി, അച്ഛനും മക്കളുടെയും ചേര്‍ന്നു മര്‍ദ്ദിച്ച അയല്‍വാസി കൊല്ലപ്പെട്ടു
കണ്ണൂര്‍ | പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്ത അയല്‍വാസി പിതാവിന്റെയും മക്കളുടെയും ക്രൂരമര്‍ദ്ദനമേറ്റു കൊല്ലപ്പെട്ടു. കക്കാട് തുളിച്ചേരി നമ്പ്യാര്‍ മെട്ടയിലെ അമ്പന്‍ഹൗസില്‍ അജയകുമാറാ(61) ണ് ഹെല്‍മറ്റും കല്ലും കൊണ്ടുള്ള മര്‍ദ്ദനത്തിനൊടുവില്‍ കൊല്ലപ്പെട്ടത്. അയല്‍വാസികളായ ടി.ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യ ദാസ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഇവരുടെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച്ച വൈകുന്നേരം ദേവദാസിന്റെ...
114 റണ്‍സ് വിജയലക്ഷം 10.2 ഓവറില്‍ മറികടന്നു, 10 വര്‍ഷത്തിനുശേഷം സമ്പൂര്‍ണ ആധിപത്യത്തോടെ മൂന്നാമത്തെ കിരീടത്തില്‍ മുത്തമിട്ട് കൊല്‍ക്കത്ത
ചെന്നൈ | സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം 10.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു… ഐപിഎല്ലില്‍ മൂന്നാമതും കിരീടം ഉയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 57 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് കൊല്‍ക്കത്തയുടെ എട്ടു വിക്കറ്റ് വിജയം.
ചെന്നെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് കൊല്‍ക്കത്ത ഹൈദരാബാദിനെ കീഴടക്കിയത്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊല്‍ക്കത്ത വീണ്ടും ഐപിഎല്‍...
കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ‘ആശാൻ സ്വീഡനിൽ നിന്ന്
കൊച്ചി |സ്ഥാനമൊഴിഞ്ഞ മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ പിൻഗാമിയായി മിക്കേൽ സ്റ്റാറേയെ നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി. സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേക്ക് 17 വർഷത്തോളം പരിശീലക അനുഭവ സമ്പത്തുണ്ട്. പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. 48 കാരനായ സ്റ്റാറേ 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.സ്വീഡിഷ് ക്ലബായ വാസ്‌ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ൽ...
സ്മാർട്ട് സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കും: വി ശിവൻകുട്ടി
സ്കൂൾ തുറക്കുന്നതിന് മുൻപേ റോഡുകൾ സഞ്ചാരയോഗ്യമാക്കും 16 റോഡുകൾ പൂർത്തീകരിച്ചുവെന്നും ഇനി 10 റോഡുകൾ ആണുള്ളത് എന്നും അത് 90% പണി പൂർത്തിയായി ഉടനെ സഞ്ചാരയോഗ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.തലസ്ഥാന നഗരിയിൽ പെട്ടെന്നുണ്ടായ വെള്ളക്കെട്ട് അല്ല പണ്ടും ഇതേ പോലെ വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. മഴക്കെടുതി ഉണ്ടായ ഇടങ്ങൾ പൂർവ്വസ്ഥിതിയിൽ ആക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലപൂർവ്വ ശുചീകരണം വൈകിയിട്ടില്ല എന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരു...
പെരുമ്പാവൂറില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെ, വിചാരകോടതി വിധി ഹൈക്കോടതിയും ശരിവച്ചു
കൊച്ചി | പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിനു വധശിക്ഷ തന്നെ. വധശിക്ഷയ്ക്കെതിരെ പ്രതി അമീറുല്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളികൊണ്ടാണ് ഹൈക്കോടതി വധശിക്ഷ ശരിവച്ചത്. കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ആളൂര്‍ പ്രതികരിച്ചു.
വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിച്ചു....
കത്തിയമര്‍ന്ന ഹെലികോപ്ടറില്‍ ആരും രക്ഷപെട്ടിട്ടില്ലെന്ന് നിഗമനം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടു
ടെഹ്റാന്‍ | ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും (63) വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ഇറാന്‍ ഭരണകൂടം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും രാജ്യത്തെ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു.
മൃതദേഹങ്ങള്‍ വടക്കുപടിഞ്ഞാറന്‍ ഇറാനിലെ നഗരമായ ടബ്രിസിലേക്ക് കൊണ്ടുപോകുമെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഇസ്ലാമിക് റിപ്പബ്ലിക് റെഡ് ക്രെസന്റ് സൊസൈറ്റിയുടെ (ഐ.ആര്‍.സി.എസ്) മേധാവി പിര്‍ ഹൊസൈന്‍...