ഇറ്റാനഗര്‍ | അന്തര്‍ സംസ്ഥാന പെണ്‍വാണിഭ റാക്കറ്റിന്റെ വലയില്‍ നിന്നു 10 മുതല്‍ 15 വയസ് വരെ പ്രായമുള്ള പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി. പണ്‍വാണിഭ റാക്കറ്റില്‍ പങ്കുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 21 പേരെ അരുണാചല്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും ഹെല്‍ത്ത് സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടറും ഉള്‍പ്പെടുന്നു.

ഹോട്ടലുകളില്‍ നടന്ന റെയ്ഡില്‍ പെണ്‍വാണിഭ റാക്കറ്റില്‍ ഉള്‍പ്പെട്ട 10 പേരാണ് അറസ്റ്റിലായത്. 11 പേര്‍ പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഹോട്ടലില്‍ വന്നവരാണ്. അറസ്റ്റിലായ 21 പേരില്‍ 8 പേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.

രണ്ട് സഹോദരിമാരാണ് തങ്ങളെ ധേമാജിയില്‍ നിന്ന് ഇറ്റാനഗറിലേക്കു കൊണ്ടുവന്നതെന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇറ്റാനഗറിലേക്ക് കടത്തിയ ഇവരെ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സഹോദരിമാര്‍ ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഷെല്‍ട്ടര്‍ ഹോമുകളിലാണെന്നും അവിടെ അവര്‍ക്ക് കൂടുതല്‍ മാനസികാരോഗ്യ പരിചരണം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here