കാശ്മീര്‍ താഴ്‌വരയിലെ കോട മഞ്ഞിലേക്ക് ചെനാബ് വഴി പായുന്ന തീവണ്ടികളെ ഇനി കാണാം. അവരുടെ ചൂളം വിളി കേള്‍ക്കാം. അതെ, ചെനാബ് ആര്‍ച്ച് റെയില്‍ ബ്രിഡ്ജ് | chenab Arch rail bridge | യാഥാര്‍ത്ഥ്യമായി. കാശ്മീര്‍ താഴ്‌വര ഇന്ത്യയുടെ കന്യാകുമാരിവരെ നീളുന്ന റെയില്‍ശൃംഖലയില്‍ കണക്ടായി. ലോകത്തെ ഏറ്റവും ഉയരം കൂടിയ റെയിവേ ആര്‍ച്ച് പാലമായി മാറിയ ചെനാബ്, രാജ്യത്തെ ആദ്യ കേബിള്‍ റെയില്‍പാലമായ ആന്‍ജിഘട്ട് തുടങ്ങി ഒരുപിടി എഞ്ചിനിയറിംഗ് വിസ്മയങ്ങള്‍ ശിവാലിക്, പിര്‍ പഞ്ചാല്‍ മലനിരകളിലൂടെ നിര്‍മിച്ച പുതിയ റെയില്‍പാതയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here