രാജ്യം നടുങ്ങി; പ്രതികളെ വെറുതേ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി; ആഭ്യന്തരമന്ത്രി അമിത്ഷാ കാശ്മീരില്‍
ജമ്മു | പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ ഒരു കൂട്ടം വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് പരിക്ക്. ബൈസരന്‍ താഴ് വരയുടെ മുകള്‍ ഭാഗത്താണ് സംഭവം. അമര്‍നാഥ് യാത്രയ്ക്ക് തൊട്ടുമുമ്പാണ് ആക്രമണം. തീവ്രവാദികളുടെ വെടിയേറ്റ് വിനോദസഞ്ചാരികള്‍ നിലത്ത് കിടക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള വിനോദസഞ്ചാരികളും ഇതില്‍ ഉള്‍പ്പെടുന്നു.
ഒരു പ്രദേശവാസി മൊബൈല്‍ ക്യാമറയില്‍ എടുത്ത വീഡിയോയാണ് പ്രചരിക്കുന്നത്. വെടിവയ്പ്പിന്റെ വലിയ ശബ്ദവും കേള്‍ക്കാന്‍ കഴിയും. ആക്രമണത്തിന് തൊട്ടുപിന്നാലെ, പരിക്കേറ്റവരെ സുരക്ഷാ സേന ആശുപത്രികളിലെത്തിച്ചു. പാകിസ്ഥാന്‍ ടിആര്‍എഫ് ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്. ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട ടിആര്‍എഫ് (ദി റെസിസ്റ്റന്‍സ് ഫ്രണ്ട്) ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടോ മൂന്നോ ആക്രമണകാരികള്‍ പോലീസ് യൂണിഫോമില്‍ എത്തിയാണ് വിനോദസഞ്ചാരിയെ ലക്ഷ്യം വച്ചുള്ള ആക്രമണം നടത്തിയത്. മുമ്പ്, ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ സൈനിക ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച് എത്തിയിരുന്നു.